×
login
പ്രസക്തി നഷ്ടപ്പെട്ട് അമ്മയും മകനും; വരുണ്‍ഗാന്ധിയുടെയും മേനക‍യുടെയും മണ്ഡലങ്ങളില്‍ തൂത്തുവാരി ബിജെപി; ട്വിറ്ററില്‍ നിശ്ശബ്ദനായി വരുണ്‍ഗാന്ധി

സര്‍ക്കാരിനെതിരെ തുടരെത്തുടരെ വിമര്‍ശനമുയര്‍ത്തിയ ബിജെപി നേതാവ് വരുണ്‍ഗാന്ധിയുടെ ലോക്സഭാ മണ്ഡലത്തിലെ അഞ്ച് നിയമസഭാ സീറ്റുകളില്‍ ബിജെപിയ്ക്ക് വിജയം. ഇതോടെ അമ്മ മേനകയും മകനും പാര്‍ട്ടിയില്‍ കൂടുതല്‍ പുറന്തള്ളപ്പെട്ട സ്ഥിതിയിലാണ്.

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് കാലത്ത് തുടര്‍ച്ചയായി ബിജെപിയെയും യോഗിയെയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിച്ചുകൊണ്ടിരുന്ന വരുണ്‍ഗാന്ധിയുടെ ട്വിറ്റര്‍ പേജ് കഴി്ഞ്ഞ അഞ്ച് ദിവസമായി നിശ്ശബ്ദമാണ്. ബിജെപി സര്‍ക്കാരുകളെ വിമര്‍ശിക്കാന്‍ വിടാതെ ട്വിറ്ററില്‍ കയറുന്ന ഈ യുവനേതാവ് യുപി തെരഞ്ഞെടുപ്പില്‍ ബിജെപി ഐതിഹാസിക വിജയം നേടിയിട്ടും ഇതുവരെ ട്വിറ്ററില്‍ ശബ്ദിച്ചിട്ടില്ല. 

കര്‍ഷകസമരത്തിന്‍റെ പേരിലും ഹത്രാസിന്‍റെ പേരിലും സാമ്പത്തിക നയങ്ങളുടെ പേരിലും കോവിഡ് പ്രതിരോധത്തിന്‍റെ പേരിലും കേന്ദ്രത്തിനെതിരെയും ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെയും തുടരെത്തുടരെ വിമര്‍ശനമുയര്‍ത്തിയ ബിജെപി നേതാവ് വരുണ്‍ഗാന്ധിക്കെതിരെ യുപി തെരഞ്ഞെടുപ്പ് കാലത്ത്  ബിജെപി ഒരു നടപടിയും എടുത്തിരുന്നില്ല.   


 ഈ യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍‍ വരുണ്‍ഗാന്ധിയുടെയും മേനകാഗാന്ധിയുടെയും മണ്ഡലങ്ങളില്‍ ബിജെപി എല്ലാ സീറ്റുകളിലും വിജയിച്ചതാണ് ഇരുവരെയും കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. മേനകാഗാന്ധിയുടെ ലോക്‌സഭാ മണ്ഡലമായ സുല്‍ത്താന്‍പൂരില്‍ അഞ്ച് നിയമസഭാ മണ്ഡലങ്ങളാണ് ഉള്ളത്- ഇസോലി, സുല്‍ത്താന്‍പൂര്‍, സദര്‍, ലംബുവ, കാദിപൂര്‍ എന്നിവ. ഈ അഞ്ച് മണ്ഡലങ്ങളിലും ബിജെപി വിജയിച്ചു.

വരുണ്‍ഗാന്ധിയുടെ ലോക്‌സഭാ മണ്ഡലമായ പിലിബിത്തില്‍ ബഹേരി, പിലിബിത്, ബര്‍ഖേര, ബിലാസ്പൂര്‍, പുരാന്‍പൂര്‍ എന്നിങ്ങനെ അഞ്ച് മണ്ഡലങ്ങളാണുള്ളത്. ഇവിടെയെല്ലാം ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.

ഇതോടെ അമ്മയും മകനും പ്രസക്തി നഷ്ടപ്പെട്ട് പാര്‍ട്ടിയില്‍ കൂടുതല്‍ പുറന്തള്ളപ്പെട്ട സ്ഥിതിയിലാണ്. ഇനി ഇവരായി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് പുറത്തുപോകുമോ അതേ ബിജെപി തന്നെ ഇവരെ പുറത്താക്കുമോ എന്നേ അറിയാനുള്ളൂ. . 

  comment

  LATEST NEWS


  തിരുവനന്തപുരത്ത് സാറ്റ്‌ലൈറ്റ് ഫോണ്‍ സിഗ്‌നലുകള്‍; മുന്നറിയിപ്പ് നല്‍കി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം; പോലീസ് അന്വേഷണം തുടങ്ങി


  പൊടുന്നനെ ഹിന്ദുത്വ ആവേശിച്ച് ഉദ്ധവ് താക്കറെ; തിരക്കിട്ട് ഔറംഗബാദിന്‍റെ പേര് സാംബാജി നഗര്‍ എന്നാക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍


  ഗ്രീന്‍ ടാക്കീസ് ഫിലിം ഇന്റര്‍നാഷണല്‍ 3 സിനിമകളുമായി മലയാളത്തില്‍ ചുവടുറപ്പിക്കുന്നു; പുതിയ ചിത്രം പ്രണയസരോവരതീരം ടൈറ്റില്‍ ലോഞ്ച് ചെയ്തു


  രാജസ്ഥാന്‍ കൊലപാതകം: പ്രതികള്‍ക്ക് രാജ്യാന്തര ബന്ധങ്ങള്‍, പട്ടാപ്പകല്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ഭീകരത പടര്‍ത്താനെന്ന് അശോക് ഗേഹ്‌ലോട്ട്


  ഉദയ്പൂര്‍ കൊലപാതകം: രാജ്യവ്യാപക പ്രതിഷേധം; ജന്തര്‍മന്ദറിലേക്ക് മാര്‍ച്ച് നടത്തി വിശ്വഹിന്ദു പരിഷത്ത്


  'ജീവന് ഭീഷണിയുണ്ട്', ജാമ്യം തേടി സ്വപ്ന സുരേഷിന്റെ അഭിഭാഷകന്‍ ആര്‍ കൃഷ്ണരാജ് കോടതിയില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.