മോദിയെ തല്ലുമെന്ന മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാവ് നാന പടോളയ്ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ ഭഗത് സിങ്ങ് കോഷിയാരിയെ കണ്ട് നിവേദനം നല്കി.
മുംബൈ: മോദിയെ തല്ലുമെന്ന മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാവ് നാന പടോളയ്ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ ഭഗത് സിങ്ങ് കോഷിയാരിയെ കണ്ട് നിവേദനം നല്കി.
മഹാരാഷ്ട്ര നിയമസഭാ പ്രതിപക്ഷനേതാവ് പ്രവീണ്‍ ദരേക്കറുടെ നേതൃത്വത്തിലുള്ള സംഘമാണ് നാനാ പടോളെയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തിയത്. വിവാദ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസിനും പരാതി നല്കി. നേരത്തെ കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗാഡ്കരിയും നാരായണ്‍ റാണെയും നാനാ പടോളെയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.
'പ്രധാനമന്ത്രിയെ തല്ലണമെന്ന് സംസാരിക്കുന്ന രീതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെല്ലാം പ്രധാനമന്ത്രിയോട് അത്രയ്ക്ക് കടുത്ത വിരോധമുണ്ട്. ഈ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണ്. രാജ്യത്തെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയില്‍ വിശ്വാസമുണ്ട്. പഞ്ചാബിലെ സംഭവത്തില്‍ നിന്നു തന്നെ ഇത് വ്യക്തമാണ്. പ്രധാനമന്ത്രിയ്ക്കെതിരെ വിലകുറഞ്ഞ ഭാഷ ഉപയോഗിച്ച നാനാ പടോളെയ്ക്കെതിരെ കര്‍ശനമായ നടപടിയെടുക്കണം. നാനാ പടോളെയ്ക്കെതിരെ കേസെടുക്കാന്‍ മഹാരാഷ്ട്ര പൊലീസിനോട് നിര്‍ദേശിക്കാന്‍ ആവശ്യപ്പെടുന്നു,' ഗവര്ണ്ണ കോഷിയാരിക്ക് ബിജെപി നല്കിയ നിവേദനം പറയുന്നു.
കഴിഞ്ഞ ദിവസം നാനാ പടോളെ ഭാന്ദ്രയില് നടത്തിയ വിവാദ പ്രസംഗത്തിന്റെ വീഡിയോ മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. ആ പ്രസംഗത്തില്‍ മോദിയെ 'എനിക്ക് തല്ലാം, ചീത്ത വിളിക്കാം' എന്ന് നാന പടോളെ പറയുന്നത് കേള്‍ക്കാം. 'ഇത്രയ്ക്ക് തരംതാണ രീതിയില്‍ സംസാരിക്കുന്ന കോണ്‍ഗ്രസ് ഒരു രാഷ്ട്രീയ സംഘടനയോ അതോ ഭീതി പരത്തുന്ന ഭീകരസംഘടനയോ?'- ഫഡ്നാവിസ് ചോദിക്കുന്നു.
'എന്തിനാണ് ഞാന്‍ തല്ലുകൂടുന്നത്? ഞാന്‍ രാഷ്ട്രീയത്തിലായിട്ട് 30 വര്‍ഷമായി. ആളുകള്‍ ഒരു തലമുറയെ അഞ്ച് വര്‍ഷത്തിനുള്ളില്‍ തന്നെ സമ്പന്നരാക്കുന്നുണ്ട്. അവര്‍ സ്കൂളുകള്‍, കോളെജുകള്‍ സ്ഥാപി്ച്ച് ഒന്നോ രണ്ടോ തലമുറയെ സമ്പരാക്കുന്നു. എന്റെ ഇത്രയും വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ ഞാന്‍ ഇതുവരെ ഒരു സ്കൂള്‍ പോലും സ്ഥാപിച്ചിട്ടില്ല. ആര് സഹായം തേടി വന്നാലും ഞാന്‍ ചെയ്തുകൊടുത്തിട്ടുണ്ട്. അതുകൊണ്ടാണ് ഞാന്‍ പറയുന്നത് എനിക്ക് മോദിയെ തല്ലാം, മോദി ചീത്ത വിളിക്കാം എന്ന്.'- ഫഡ്നാവിസ് പങ്കുവെച്ച വീഡിയോയില്‍ നാന പടോളെയുടെ പ്രസംഗം ഇങ്ങിനെ പോകുന്നു.
സംഗതി വിവാദമായതോടെ ചില മുട്ടുന്യായങ്ങള്‍ നിരത്തി രക്ഷപ്പെടാനാണ് ഇപ്പോള്‍ നാനാ പടോളെ ശ്രമിക്കുന്നത്. ഞാന്‍ പ്രധാനമന്ത്രി മോദിയെയല്ല, മോദി എന്ന് പേരുള്ള ഒരു പ്രാദേശിക ഗുണ്ടാനേതാവിനെതിരെയാണ് പ്രസംഗിച്ചത് എന്നാണ് നാനാ പടോളെയുടെ വിശദീകരണം.
ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍
ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്; മെയ് 21ന് ഫ്രാന്‍സിലേക്ക്
മണിച്ചന്റെ ജയില്‍ മോചനം: സര്‍ക്കാര്‍ നാലാഴ്ചയ്ക്കുള്ളില്‍ കൃത്യമായ തീരുമാനം എടുക്കണം; ഇല്ലെങ്കില്‍ ജാമ്യം നല്‍കുമെന്ന് സുപ്രീംകോടതി
'ഇന്ത്യ ഇന്ന് മാറ്റത്തിന്റെ പാതയില്‍'; പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് നടന് മാധവന് (വീഡിയോ)
ധൂര്‍ത്തും അഴിമതിയും സംസ്ഥാനത്തെ കുത്തുപാളയെടുപ്പിച്ചു; പിണറായി കേരളത്തിന്റെ മുടിയനായ പുത്രനെന്ന് പി.കെ. കൃഷ്ണദാസ്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു
വിദ്യാര്‍ത്ഥികളെ ഹിജാബ് ധരിക്കാന്‍ അനുവദിക്കില്ല; മതേതര പ്രതിച്ഛായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിവാര്യം; ഹൈക്കോടതിയെ അറിയിച്ച് കര്‍ണാടക സര്‍ക്കാര്‍
പുരുഷമേധാവിത്വത്തിന്റെ പ്രതീകമായ ബുര്‍ഖയിലേക്കും ഹിജാബിലേക്കും പെണ്‍കുട്ടികളെ തള്ളിവിടുന്നതിനെതിരെ 4 മുസ്ലിം വനിതാചിന്തകര്‍
അറിവിനേക്കാള്‍ വലുത് മതവസ്ത്രമെന്ന് പെണ്‍കുട്ടികള്‍; ഹൈക്കോടതി ഉത്തരവ് പാലിക്കുമെന്ന് അധ്യാപകരും; പരീക്ഷ ബഹിഷ്കരിച്ച് മുസ്ലിം വിദ്യാര്‍ത്ഥിനികള്‍
ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം മൗലികാവകാശ ലംഘനമല്ല; ക്രമസമാധാനം തകര്‍ക്കുന്ന വസ്ത്രങ്ങള്‍ ധരിച്ച് വിദ്യാര്‍ത്ഥികള്‍ വരരുത്