×
login
രണ്ടാം തരംഗത്തില്‍ ഓക്‌സിജന്‍‍ ക്ഷാമം മൂലം ആരും മരിച്ചിട്ടില്ലെന്ന് ബിജെപി വക്താവ് സമ്പിത് പത്ര

കോവിഡ് രണ്ടാം തരംഗത്തില്‍ ഓക്‌സിജന്‍ ഇല്ലാതെ ആളുകള്‍ മരിച്ചെന്ന വാദം തള്ളി ബിജെപി വക്താവ് സമ്പിത് പത്ര. കോവിഡ് മൂലമുള്ള വിവിധ പാര്‍ട്ടികള്‍ രാഷ്ട്രീയം കളിക്കുന്നതിനെയും സമ്പിത് പത്ര അപലപിച്ചു.

ന്യൂദല്‍ഹി: കോവിഡ് രണ്ടാം തരംഗത്തില്‍ ഓക്‌സിജന്‍ ഇല്ലാതെ ആളുകള്‍ മരിച്ചെന്ന വാദം തള്ളി ബിജെപി വക്താവ് സമ്പിത് പത്ര. കോവിഡ് മൂലമുള്ള വിവിധ പാര്‍ട്ടികള്‍ രാഷ്ട്രീയം കളിക്കുന്നതിനെയും സമ്പിത് പത്ര അപലപിച്ചു.

ആരോഗ്യം എന്നത് കേന്ദ്രത്തിന്‍റെ മാത്രം വിഷയമല്ല, സംസ്ഥാനങ്ങളുടെ കൂടി വിഷയമാണ്. ഒരൊറ്റ സംസ്ഥാനം പോലും ഓക്‌സിജന്‍ ക്ഷാമം മൂലം മരിച്ച രോഗികളുടെ വിവരങ്ങള്‍ നല്‍കിയിട്ടില്ല. - സമ്പിത് പത്ര പറഞ്ഞു.

ദല്‍ഹിയില്‍ ഓക്‌സിജന്‍ പ്രതിസന്ധിയെന്ന് അറിഞ്ഞത് അരവിന്ദ് കെജ്രിവാളും ആം ആദ്മി പാര്‍ട്ടിയും വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടിയതിന് ശേഷമാണ്. പിറ്റേന്ന് മുതല്‍ അരവിന്ദ് കെജ്രിവാള്‍ രാഷ്ട്രീയം കളിക്കാന്‍ തുടങ്ങി. പ്രശ്‌നം ദല്‍ഹി ഹൈക്കോടതിയില്‍ എത്തി. ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയിലെ 21 പേരുടെ മരണം സംബന്ധിച്ച് പഠിക്കാന്‍ ഒരു നാലംഗ സമിതിയെ നിയോഗിക്കാന്‍ ഹൈക്കോടതി ദല്‍ഹി സര്‍ക്കാരിന്  നിര്‍ദേശം നല്‍കി. എന്നാല്‍ ഈ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഓക്‌സിജന്‍ ക്ഷാമം മൂലമാണ് രോഗികള്‍ മരിച്ചതെന്ന് പറഞ്ഞിട്ടില്ല. ഇതിനിടെ അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയും അവരുടെ നിലപാടുകളില്‍ ആടിക്കളിച്ചതിനെയും സമ്പിത് പത്ര വിമര്‍ശിച്ചു.

കോണ്‍ഗ്രസും ശിവസേനയും ചേര്‍ന്ന് ഭരിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാരും ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും ഓക്‌സിജന്‍ ക്ഷാമം മൂലം ആരെങ്കിലും മരിച്ചതായി പറഞ്ഞിട്ടില്ല. കോണ്‍ഗ്രസ് ഭരിയ്ക്കുന്ന ഛത്തീസ്ഗഢ് സര്‍ക്കാരും ഓക്‌സിജന്‍ കുറവ് മൂലം ആരെങ്കിലും മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഈ വിഷയത്തില്‍ രാഹുല്‍ഗാന്ധി രാഷ്ട്രീയം കളിക്കുകയാണെന്നും സമ്പിത് പത്ര ആരോപിച്ചു.

രാഹുല്‍ഗാന്ധി രാഷ്ട്രത്തെ വഴിതെറ്റിക്കുകയാണ്. എന്തിനാണ് കോവിഡ് വിഷയത്തില്‍ രാഹുല്‍ഗാന്ധി രാഷ്ട്രീയം കളിക്കുന്നത്. ഇത്തരം വ്യക്തികളെ മാധ്യമങ്ങള്‍ തുറന്നുകാണിക്കുകയും ചോദ്യചെയ്യുകയും വേണം. - സമ്പിത് പത്ര പറഞ്ഞു.

മൂന്നാം തരംഗത്തെക്കുറിച്ച് കൂടിയാലോചനകള്‍ക്ക് പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കാത്ത ആംആദ്മിയെ സമ്പിത് പത്ര വിമര്‍ശിച്ചു. ഇപ്പോള്‍ ഇത്തരം യോഗങ്ങളില്‍ പങ്കെടുക്കാത്ത ഇവര്‍ പിന്നീട് രാഷ്ട്രീയം കളിക്കാന്‍ വരുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

  comment

  LATEST NEWS


  തമിഴ്‌നാട്ടിലെ കുറുവാ സംഘം കേരളത്തില്‍; ജനങ്ങള്‍ പാലിക്കണം, അസ്വാഭാവികമായി അപരിചിതരെ കണ്ടാല്‍ വിവരം നല്‍കണമെന്ന് പോലീസ്‌


  പഞ്ചരത്നങ്ങളുടെ വീട്ടിലേക്ക് പുതിയ അതിഥി; മുത്തശ്ശിയായതിന്റെ നിർവൃതിയിൽ രമാദേവി, അടുത്ത അതിഥി കൂടി ഉടനെത്തുമെന്ന് കുടുംബം


  പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒരുകാരണവശാലും നീട്ടില്ലെന്ന് മുഖ്യമന്ത്രി;മുടി മുറിച്ച് പ്രതിഷേധിച്ച് വനിത ഉദ്യോഗാര്‍ത്ഥികള്‍;വീണ്ടും സമരകാലം


  ഈശോ, കേശു ഈ വീടിന്റെ നാഥന്‍ പേരുകള്‍ മാറ്റില്ല; നോറ്റ് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ഒഴിവാക്കും; വിവാദങ്ങളില്‍ മറുപടിയുമായി നാദിര്‍ഷാ


  75 പേരടങ്ങുന്ന കുറുവാസംഘം കേരളത്തിലേക്ക് കടന്നു; അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ്, പകല്‍ സമയത്ത് ആക്രിസാധനങ്ങൾ ശേഖരിക്കാൻ എത്തുന്നവരെ സൂക്ഷിക്കുക


  അഴീക്കോട് നിന്നാല്‍ തോല്‍ക്കുമെന്നും നേരത്തെ അറിയിച്ചിരുന്നു, എന്നിട്ടും മത്സരിക്കാന്‍ ആവശ്യപ്പെട്ടു; ലീഗ് നേതൃത്വത്തിനെതിരെ കെ.എം. ഷാജി


  ടോക്കിയോവില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ പെണ്‍കരുത്ത്; ആദ്യമായി ഇന്ത്യന്‍ ഹോക്കി വനിത ടീം ഒളിംപിക്‌സ് സെമിയില്‍


  സംസ്ഥാനത്തെ കോവിഡ് കേസുകള്‍ ഉയര്‍ന്നു തന്നെ; കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണെന്ന് കര്‍ണ്ണാടകയും തമിഴ്‌നാടും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.