×
login
ക്ഷേമ പദ്ധതികളില്‍ ഊന്നല്‍ ; ജമ്മു കശ്മീരില്‍ ഒറ്റക്ക് ഭരിക്കാന്‍ ബിജെപി സജ്ജം: രവീന്ദര്‍ റെയ്‌ന

തിരഞ്ഞെടുപ്പില്‍ 50 ലധികം സീറ്റുകള്‍ നേടാന്‍ ബിജെപി ലക്ഷ്യമിട്ടിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ലഘൂകരിക്കാന്‍ അശ്രാന്ത പരിശ്രമം നടത്തുകയാണ്. സംസ്ഥാനത്തിനും അതിന്റെ നേട്ടമുണ്ടായിട്ടുണ്ട്.

ന്യൂദല്‍ഹി: ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിച്ച് വിജയിച്ച് സര്‍ക്കാര്‍  രൂപീകരിക്കാന്‍ ബിജെപി പൂര്‍ണ സജ്ജമാണെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌ന. തിരഞ്ഞെടുപ്പില്‍ 50 ലധികം സീറ്റുകള്‍ നേടാന്‍ ബിജെപി ലക്ഷ്യമിട്ടിട്ടുണ്ട്. വിവിധ ക്ഷേമ പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാക്കുകയാണ്. ജനഹിതം പാര്‍ട്ടിക്കുണ്ട്. അതിനാല്‍ ബിജെപി സ്വന്തം ശക്തിയില്‍ തന്നെ പോരാടും. ആരുമായും സഖ്യമുണ്ടാക്കില്ല. അടുത്ത മുഖ്യമന്ത്രി പാര്‍ട്ടിയില്‍ നിന്നായിരിക്കുമെന്നും രവീന്ദര്‍ റെയ്‌ന പറഞ്ഞു.

കേന്ദ്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ലഘൂകരിക്കാന്‍ അശ്രാന്ത പരിശ്രമം നടത്തുകയാണ്. സംസ്ഥാനത്തിനും അതിന്റെ നേട്ടമുണ്ടായിട്ടുണ്ട്. നസബ്കാ സാഥ്, സബ്കാ വികാസ് എന്ന മുദ്രാവാക്യത്തില്‍ ബിജെപി സര്‍ക്കാര്‍ ആരംഭിച്ച ക്ഷേമ പദ്ധതികളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രയോജനം ലഭിച്ചിട്ടുണ്ടെന്നും റെയ്‌ന പറഞ്ഞു.  

പാര്‍ട്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി വിവിധ ജില്ലകളില്‍ പര്യടനം നടത്തുകയാണ് രവീന്ദര്‍ റെയ്‌ന. ദോഡ ജില്ലയില്‍  തൊഴിലാളി കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

  comment

  LATEST NEWS


  പുലിറ്റ്‌സര്‍ സമ്മാനം നേടിയ പത്രപ്രവര്‍ത്തകന്‍ കെന്നത്ത് കൂപ്പര്‍ വ്യാഴാഴ്ച വെബിനാറില്‍ സംസാരിക്കും


  നീരജ് ചോപ്രയും ശ്രീജേഷും ഉള്‍പ്പെടെ 11 പേര്‍ക്ക് ഖേല്‍രത്‌ന ശുപാര്‍ശ


  കപ്പലണ്ടിക്ക് എരിവ് പോര; കൊല്ലം ബീച്ചിലെ വാകേറ്റം കൂട്ടത്തല്ലായി മാറി; നിരവധി പേര്‍ക്ക് പരിക്ക്; കേസെടുത്ത് പോലീസ്


  മുസ്ളീങ്ങള്‍ക്കെതിരെ കടുത്ത നിലപാടുമായി ചൈന; മുസ്ലീം പള്ളികളില്‍ മിനാരങ്ങളും താഴികക്കുടങ്ങളും പാടില്ല; പള്ളികളുടെ രൂപം മാറ്റി ചൈന


  ഷിജുഖാന് പങ്കുണ്ട്; നിലവിലെ പാര്‍ട്ടി അന്വേഷണത്തില്‍ വിശ്വാസമില്ല; സര്‍ക്കാര്‍തല അന്വേഷണ സമിതിക്ക് മുന്നില്‍ അഞ്ച് മണിക്കൂര്‍ നീണ്ട മൊഴി നല്കി അനുപമ


  പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച്‌ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്; ബിജെപിയുമായി സഖ്യമുണ്ടാക്കും; അകാലി, ആം ആദ്മി, കോണ്‍ഗ്രസ് തോല്‍വി ലക്ഷ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.