×
login
നാഗാലാന്‍റിലെ ക്രൈസ്തവ മേഖലയില്‍ ബിജെപിയ്ക്ക് വന്‍മുന്നേറ്റം.; മോദി-നെഫ്യു റിയോ‍ മാജിക്

87 ശതമാനം ക്രിസ്ത്യന്‍ വോട്ടര്‍മാരുള്ള നാഗാലാന്‍റില്‍ ബിജെപി നേടിയ വിജയം ഗംഭീരമാണ്. 20 സീറ്റുകളില്‍ 12ഇടത്തിലാണ് ബിജെപി വിജയിച്ചത്. ഇത് ക്രിസ്ത്യന്‍ വോട്ടര്‍മാര്‍ക്ക് ബിജെപിയോടുള്ള വിശ്വാസത്തെ കാണിക്കുന്നു.

87 ശതമാനം ക്രിസ്ത്യന്‍ വോട്ടര്‍മാരുള്ള നാഗാലാന്‍റില്‍ ബിജെപി നേടിയ വിജയം ഗംഭീരമാണ്. 20 സീറ്റുകളില്‍ 12ഇടത്തിലാണ് ബിജെപി വിജയിച്ചത്. ഇത് ക്രിസ്ത്യന്‍ വോട്ടര്‍മാര്‍ക്ക് ബിജെപിയോടുള്ള വിശ്വാസത്തെ കാണിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കിഴക്കന്‍മേഖലയെ ശ്രദ്ധിക്കുന്ന നയം നാഗാലാന്‍റില്‍ വന്‍വികസനമാണ് കൊണ്ടുവന്നത്. 51 തവണയാണ് ഇക്കുറി പ്രധാനമന്ത്രി നാഗാലാന്‍റില്‍ പോയത്. വന്‍ റോഡുകളും റെയില്‍വേ വികസനവും കെട്ടിടങ്ങളും ആശുപത്രികളും അങ്ങിനെ നാഗാലാന്‍റ് എന്ന കോണ്‍ഗ്രസ് വോട്ടിന് വേണ്ടി മാത്രം ആശ്രയിച്ചിരുന്ന സംസ്ഥാനം വികസനരംഗത്ത് കുതിച്ചത് അവിടുത്തെ വോട്ടര്‍മാര്‍ക്ക്  ബിജെപിയോടുള്ള വലിയ കൂറിന് കാരണമായി.  

വികസനത്തിന് വിഘാതമായി നിന്ന വിഘടനവാദികളെ ഇല്ലാതാക്കിയതും ബിജെപിയ്ക്ക് ഗുണം ചെയ്തു. അതിന് കേന്ദ്ര ആഭ്യന്ത്രരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ശക്തമായ നീക്കം തെരഞ്ഞെടുപ്പ് ഏറെ മുന്‍പേ നടന്നിരുന്നു. അതോടെ വിഘടനവാദത്തിന് നേതൃത്വംനല്‍കിയവരെല്ലാം മുഖ്യധാരയിലേക്ക് വന്നു.  

ബിജെപിപ്രസിഡന്‍റ് തേജ്മെന്‍ ഇംന എലോങ്ങ്

എന്നാല്‍ ക്രിസ്ത്യന്‍ വോട്ടര്‍മാരെ ബിജെപിയില്‍ നിന്നകറ്റാന്‍ കോണ്‍ഗ്രസ്  പല കളികളും  കളിച്ചിരുന്നു. ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ  പ്രവര്‍ത്തിക്കുന്നവര്‍ക്ക് വോട്ട് ചെയ്യരുതെന്ന് ചില പള്ളികളില്‍ പാതിരിമാര്‍ പ്രസംഗിച്ചെങ്കിലും വോട്ടര്‍മാര്‍ അത് ചെവിക്കൊണ്ടില്ല. നാഗാലാന്‍റില്‍  ഭൂരിഭാഗവും  ബാപ്റ്റിസ് ചര്‍ച്ചാണ്. അവരുടെ  കീഴില്‍ ഏകദേശം 1708 പള്ളികള്‍ ഉണ്ട്. എന്നാല്‍ ക്രിസ്ത്യാനികളുടെ ആശങ്കകള്‍ അവിടുത്തെ ബിജെപി നേതാക്കള്‍ ദുരീകരിക്കുന്നു. അതില്‍ ബിജെപിയെ സഹായിക്കാന്‍ ബിജെപിയുടെ സഖ്യകക്ഷിയായ എന്‍പിഎഫിന്‍റെ നേതാവും മുഖ്യമന്ത്രിയുമായ നെഫ്യൂ  റിയും മുന്‍നിരയിലുണ്ട്.

ക്രിസ്തീയ ദേവാലയങ്ങളുമായും വിദ്യാഭ്യാസസ്ഥാപനങ്ങളുമായുംഅടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ്  നെഫ്യൂ റിയു. ബിജെപിയുടെ പ്രധാന രാഷ്ട്രീയ പ്രചാരകരില്‍ ഒരാളായ ജോണ്‍ ബര്‍ളയ്ക്ക് ക്രിസ്ത്യന്‍ വോട്ടര്‍മാരെ ബിജെപിയുമായി അടുപ്പിക്കാന്‍ കഴിഞ്ഞു. ന്യൂനപക്ഷകാര്യങ്ങള്‍ക്കുള്ള കേന്ദ്ര സഹമന്ത്രി കൂടിയാണ് ജോണ്‍ ബര്‍ള. നാഗാലാന്‍റിലെ ബിജെപി പ്രസിഡന്‍റ് തെംജെന്‍ ഇംനയും ക്രിസ്ത്യാന്‍ വോട്ടര്‍മാരെ ബിജെപിയിലേക്ക് അടുപ്പിച്ച നേതാവാണ്. ഒരു ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പ്രെയ്സ് ദി ലോര്‍ഡ് എന്നു പോലും അദ്ദേഹം വോട്ടര്‍മാരെക്കൊണ്ട് പറയിച്ചത് നാഗാലാന്‍റിലെ കോണ്‍ഗ്രസ് നേതാക്കള്‍ വലിയ വിവാദമാക്കിയിരുന്നു. "ബിജെപിയുടെ ഏത് യോഗമുണ്ടായാലും അതില്‍ ഒരു പാതിരിയെങ്കിലും  പങ്കെടുക്കുമെന്നതാണ് രീതി. അത് പള്ളിയിലും വിശ്വാസികള്‍ക്കിടയിലും ബിജെപി എതിരാളിയല്ലെന്നും ക്രിസ്ത്യന്‍ വിരുദ്ധമല്ലെന്നുമുള്ള ചിന്തയുണ്ടാക്കി." - ബിജെപി നാഗാലാന്‍റ് മിഡിയ കണ്‍വീനര്‍ സപ്രലു ന്യേഖ പറയുന്നു.


ബിജെപിയുടെ ഉപമുഖ്യമന്ത്രി വൈ. പാറ്റൊനും ബിജെപി നാഗാലാന്‍റ് അധ്യക്ഷന്‍ എലോങും, എംഎല്‍എയും ബിജെപി ദേശീയ വക്താവ് ഹൊന്‍ലുമോ കികോണും ബിജെപിയ്ക്ക് ക്രിസ്ത്യാനികള്‍ക്കിടയില്‍ സ്വീകരാതയുണ്ടാക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് നാഗാലാന്‍റ് സര്‍വ്വകലാശാല ഇംഗ്ലീഷ് പ്രൊഫസര്‍ റോസ്മേരി ഴുവിചു പറയുന്നു. പഴയ നാഗാതീവ്രവാദികള്‍ ഇന്നില്ല. പ്രമുഖരായ നാഗാനേതാക്കളെല്ലാം ബിജെപിയുടെ ഭാഗമാണ്.. ബിജെപി നേതാവ് പറ്റോന്‍ വലിയൊരു നാഗാ നേതാവാണ്. കികോണിനെപ്പോലുള്ള യുവ ബിജെപി നേതാക്കള്‍ ജനങ്ങളുടെ എന്ത് സംശയങ്ങളും ദുരീകരിക്കാന്‍ ജനങ്ങള്‍ക്കിടയില്‍ തന്നെയുണ്ട്. ബിജെപിപ്രസിഡന്‍റ് തേജ്മെന്‍ ഇംന എലോങ്ങ് സമൂഹമാധ്യമങ്ങളിലൂെ ടെ യുവാക്കള്‍ക്കിടയില്‍ മികച്ചആശയപ്രചാരണമാണ് നടത്തുന്നത്. ഇപ്പോള്‍ നാഗാലാന്‍റ് ഒരു ബിജെപി സംസ്ഥാനം പോലെയാണ്. നാഗാബിജെപിലാന്‍റ് എന്നാണ് ഇപ്പോള്‍ ജനങ്ങള്‍ക്കിടയില്‍ അറിയപ്പെടുന്നത് തന്നെ.  

 

 

 

 

    comment

    LATEST NEWS


    ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം; വിധി പറയാതെ ലോകായുക്ത; ഡിവിഷന്‍ ബെഞ്ചില്‍ ഭിന്നഭിപ്രായം; വിധി പറയുന്നത് ഫുള്‍ ബെഞ്ചിന് വിട്ടു


    ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു


    എഴുത്തുകാരി സാറാ തോമസ് അന്തരിച്ചു; നഷ്ടമായത് സാഹിത്യ അക്കാദമിയുടെ ഉള്‍പ്പടെ നിരവധി ബഹുമതികള്‍ നേടിയ വ്യക്തിത്വത്തെ


    പെട്രോള്‍, ഡീസലിന് 2 രൂപ അധിക സെസ്സ്, നാളെ മുതല്‍ പ്രാബല്യത്തില്‍;ഭൂമിയുടെ ന്യായവിലയിലും 20 ശതമാനം വര്‍ധനവുണ്ടാകും


    ചിറ്റേടത്ത് ശങ്കുപിള്ള: വൈക്കം സത്യഗ്രഹത്തിലെ ഏക രക്തസാക്ഷി


    വൈക്കത്ത് എരിഞ്ഞ കനലുകള്‍; ദീപ്ത സ്മരണയില്‍ ഗോവിന്ദപണിക്കര്‍, ബാഹുലേയന്‍, ചാത്തന്‍ കുഞ്ഞപ്പി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.