login
നിരാശയകറ്റാന്‍ ബീഫ്‍ ബിരിയാണി കഴിക്കാന്‍ ബിജെപിക്കാരോട് ഒവൈസി; രുചികരമായ പന്നി ബിരിയാണി തിരികെ വാഗ്ദാനം ചെയ്ത് ബിജെപി എംഎല്‍എ

ഞങ്ങളുടെ പ്രദേശത്ത് വാല്മീകി വിഭാഗത്തില്‍പ്പെട്ടവര്‍ മികച്ച പോര്‍ക്ക് ബിരിയാണിയുണ്ടാക്കുമെന്നും താങ്കള്‍ ബിരിയാണി പ്രിയനാണെങ്കില്‍ രുചികരമായ ബിരിയാണി ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നെന്നുമാണ് രാജ സിംഗ് പറഞ്ഞത്.

ഹൈദരാബാദ്: തെലങ്കാനയില്‍ ഭക്ഷണത്തിന്റെ പേരിലുള്ള രാഷ്ട്രീയ പോര് കനക്കുന്നു. നിരാശയുണ്ടെങ്കില്‍ അതു മാറാന്‍ ബീഫ് ബിരിയാണി കഴിക്കാന്‍ ബിജെപിക്കാരെ പരിഹാസരൂപേണ ഉപദേശിച്ച എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി ബിജെപി നേതാവും ഗോഷാമഹല്‍ എംഎല്‍എയുമായ രാജ് സിങ്. 

ഞങ്ങളുടെ പ്രദേശത്ത് വാല്മീകി വിഭാഗത്തില്‍പ്പെട്ടവര്‍ മികച്ച പോര്‍ക്ക് ബിരിയാണിയുണ്ടാക്കുമെന്നും താങ്കള്‍ ബിരിയാണി പ്രിയനാണെങ്കില്‍ രുചികരമായ ബിരിയാണി ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നെന്നുമാണ് രാജ സിംഗ് പറഞ്ഞത്. ആരുടേയും വികാരങ്ങള്‍ക്ക് വിരുദ്ധമായി ബിജെപി പ്രവര്‍ത്തിക്കാറില്ലെന്നും എന്നാല്‍, ഒവൈസി അതിനായി പ്രേരിപ്പിക്കുകയാണെന്നും ഇതിനു മറുപടിയായി രാജ സിംഗ് പറഞ്ഞു. മാത്രമല്ല, പഴയ ഹൈദരാബാദിലെ മുസ്ലീംങ്ങള്‍ക്ക് ഒവൈസിയോടും അദ്ദേഹത്തിന്റെ പാര്‍ട്ടിയോടും അതൃപ്തിയുണ്ടെന്നും രാജ സിംഗ് ചൂണ്ടിക്കാട്ടി.

ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗത്തിലാണ് ഒവൈസി ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയുള്ള പരാമര്‍ശം നടത്തിയത്. ഹൈദരാബാദിലേക്ക് വരികയാണെങ്കില്‍ ബീഫ് വിഭവങ്ങള്‍ വില്‍ക്കുന്ന അല്‍ഹംദുല്ല ഹോട്ടലില്‍ നിന്നും ബിരിയാണി വാങ്ങി നല്‍കാമെന്നായിരുന്നു ഒവൈസിയുടെ പ്രസ്താവന.

 

 

 

 

 

 

  comment

  LATEST NEWS


  'ഞാന്‍ മുസ്ലിം, ബിരിയാണി സംഘി ചിത്രമാണെന്നും ഇസ്ലാമോഫോബിക്കാണെന്നുമുള്ള പ്രചരണം ഉണ്ടായി'; സ്ത്രീ സുന്നത്ത് കേരളത്തില്‍ നടക്കുന്നുണ്ടെന്ന് സജിന്‍ ബാബു


  'എല്ലാ ആശുപത്രികളിലും ഇന്‍സിഡന്റ് റെസ്പോണ്‍സ് ടീം സജ്ജമാക്കണം'; മെഡിക്കല്‍ ഓക്സിജന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം


  വ്യാജ ആരോപണങ്ങള്‍ക്ക് വടകര എംപി മാപ്പ് പറയണം; പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി; കെ.മുരളീധരന് വക്കീല്‍ നോട്ടീസ് അയച്ച് വത്സന്‍ തില്ലങ്കേരി


  കാസിം സുലൈമാനിയെ വധിച്ചത് മുസ്ലീംമതമൗലിക വാദം മുളയിലേ നുള്ളാന്‍; ഇറാന്റെ സൈനിക മേധാവിയെ വര്‍ഷങ്ങള്‍ പിന്തുടര്‍ന്നു; വധിച്ചതിന്റെ പിന്നിലെ 'തല' മൊസാദ്


  വാക്‌സിനുകള്‍ക്ക് എന്തിന് നികുതി?; മമതാ ബനര്‍ജിയുടെ കത്തിന് പിന്നാലെ വിശദീകരിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍


  ഇന്ന് 35,801 പേര്‍ക്ക് കൊറോണ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88; മരണങ്ങള്‍ 68; നിരീക്ഷണത്തില്‍ 10,94,055 പേര്‍; 29,318 പേര്‍ക്ക് രോഗമുക്തി


  'ഓം നമഃ ശിവായ'; ഇന്ത്യയുടെ ക്ഷേമത്തിനായി മന്ത്രം ജപിച്ച് ഇസ്രയേലിലെ ജനങ്ങള്‍, സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ


  ഇടതുപക്ഷം വര്‍ഗീയത പറഞ്ഞു വോട്ടുകള്‍ തേടി; തുറന്നടിച്ച് ഷിബു ബേബിജോണ്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.