×
login
തെലുങ്കാന പിടിക്കാന്‍ ബിജെപി; ചന്ദ്രശേഖരറാവുവിനെ പിടിച്ചുകെട്ടാന്‍ 18 വര്‍ഷത്തിന് ശേഷം ബിജെപി ദേശീയ എക്സിക്യൂട്ടീവ് ‍ഹൈദരാബാദില്‍

8 വര്‍ഷത്തിന് ശേഷം ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് കെ. ചന്ദ്രശേഖരറാവുവിന്‍റെ സാമ്രാജ്യമായ തെലുങ്കാനയില്‍ നടക്കുകയാണ്.ബിജെപിയും ഈ സമ്മേളനം തെലുങ്കാനയില്‍ സംഘടിപ്പിക്കുന്നത് കെ. ചന്ദ്രശേഖരറാവുവിനെതിരെ പരസ്യമായ വെല്ലുവിളി ഉയര്‍ത്താന്‍ തന്നെയാണ്.കെസിആറിനും തെലുങ്കാന രാഷ്ട്രസമിതിയ്ക്കും ബിജെപി ഈ സമ്മേളനത്തിലൂടെ ഒരു താക്കീത് നല്‍കാനൊരുങ്ങുകയാണ്.

ഹൈദരാബാദ്: 18 വര്‍ഷത്തിന് ശേഷം ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് കെ. ചന്ദ്രശേഖരറാവുവിന്‍റെ സാമ്രാജ്യമായ തെലുങ്കാനയില്‍ നടക്കുകയാണ്. ഈ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ശനിയാഴ്ച തെലുങ്കാനയില്‍ എത്തിയ പ്രധാനമന്ത്രി പങ്കെടുത്ത ഒരു ചടങ്ങ് ബഹിഷ്കരിച്ചിരിക്കുകയാണ് തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവു. മുഖ്യമന്ത്രി എന്ന നിലയില്‍ പ്രധാനമന്ത്രി സംസ്ഥാനത്തെത്തുമ്പോള്‍ കീഴ്വഴക്കം എന്ന നിലയില്‍ എതിരേല്‍ക്കേണ്ടതാണ്. ഇതോടെ ബിജെപിയുമായി ഒരു തുറന്നയുദ്ധത്തിന് താന്‍ ഒരുങ്ങുകയാണെന്ന് ചന്ദ്രശേഖരറാവു പരോക്ഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്.  

ബിജെപിയും ഈ സമ്മേളനം തെലുങ്കാനയില്‍ സംഘടിപ്പിക്കുന്നത് കെ. ചന്ദ്രശേഖരറാവുവിനെതിരെ പരസ്യമായ വെല്ലുവിളി ഉയര്‍ത്താന്‍ തന്നെയാണ്.കെസിആറിനും തെലുങ്കാന രാഷ്ട്രസമിതിയ്ക്കും ബിജെപി ഈ സമ്മേളനത്തിലൂടെ ഒരു താക്കീത് നല്‍കാനൊരുങ്ങുകയാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കെസിആറിനെ അട്ടിമറിയ്ക്കുമെന്ന ശക്തമായ താക്കീത്.  

ബിജെപി ദേശീയ പ്രസിഡന്‍റ് ജെ.പി. നദ്ദ, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, 19 സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാര്‍, മറ്റ് സീനിയര്‍ ബിജെപി നേതാക്കള്‍ എന്നിവര്‍ രണ്ട് ദിവസത്തെ ദേശീയ സമ്മേളനത്തില്‍ സംബന്ധിക്കും. ഹൈദരാബാദ് നഗരം ഒന്നടങ്കം കാവിയില്‍ മുങ്ങിയിരിക്കുകയാണ്. എവിടെ നോക്കിയാവും ബിജെപി കൊടിയും ബാനറുകളും കാണാം. കേന്ദ്രസര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ എണ്ണിപ്പറയുന്ന പോസ്റ്ററുകളും കാണാം. മുതിര്‍ന്ന ബിജെപി നേതാക്കളുടെ കൂറ്റന്‍ കട്ടൗട്ടുകളും നഗരത്തില്‍ ഇടം പിടിച്ചിരിക്കുന്നു.  

ദേശീയ ഭാരവാഹികളുടെ യോഗവും തുടര്‍ന്ന് ദേശീയ എക്സിക്യൂട്ടീവ് യോഗവും ജൂലായ് രണ്ടിന് ശനിയാഴ്ച നടന്നു. പരേഡ് ഗ്രൗണ്ടില്‍ ജൂലായ് 3 ഞായറാഴ്ച നടക്കുന്ന  പൊതുയോഗത്തെ മോദി അഭിസംബോധന ചെയ്യും. 


2014ല്‍ മോദിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ എത്തിയ ശേഷം ഒരു ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തില്‍ ഇത് മൂന്നാം തവണയാണ് ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗം നടക്കുന്നത്. നരേന്ദ്രമോദി പങ്കെടുക്കുന്ന ഒരു വന്‍ ജനറാലി ഹൈദരാബാദില്‍ ജൂലായ് 3 ഞായറാഴ്ച നടക്കും. പ്രാദേശിക സംസ്കാരവും പാരമ്പര്യവും എന്നതാണ് റാലിയുടെ ആശയം. 2019ല്‍ നടന്ന ലോക് സഭാ തെരഞ്ഞെടുപ്പില്‍ നാല് ലോക് സഭാ സീറ്റുകള്‍ നേടി ബിജെപി വന്‍നേട്ടമാണ് തെലുങ്കാനയില്‍ ഉണ്ടാക്കിയത്. ആ ഘട്ടത്തില്‍ നിന്നും തുടര്‍ച്ചയായ ജനകീയ സമരത്തിലൂടെ ബിജെപി ഏറെ മുന്നേറിയിട്ടുണ്ട്.  

വരാനിരിക്കുന്ന തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രധാന പ്രതിപക്ഷമായി നിന്ന് ചന്ദ്രശേഖരറാവുവിന്‍റെ തെലുങ്കാന രാഷ്ട്ര സമിതിയെ കെട്ടുകെട്ടിക്കുക, 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വലിയൊരളവില്‍ ലോക് സഭാ സീറ്റുകള്‍ പിടിക്കുക- ഇത് രണ്ടുമാണ് ബിജെപിയുടെ തെലുങ്കാനയിലെ ദൗത്യം.  

 

 

  comment

  LATEST NEWS


  വോട്ടര്‍ പട്ടികയുടെ ആധാര്‍ലിങ്കിങ് വേണ്ടെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി; നടപടി കള്ളവോട്ട് തടയാന്‍; ആശങ്ക വേണ്ടെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍


  അഴിമതികളെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം; പ്രതിപക്ഷ നേതാവിന്റെ നിലപാട് പിണറായി സര്‍ക്കാരിലെ മന്ത്രിയെപ്പോലെയെന്ന് കെ.സുരേന്ദ്രന്‍


  സല്‍മാന്‍ റുഷ്ദിക്ക് കുത്തേറ്റു; ആരോഗ്യനില ഗുരുതരം


  ശബരി ആശ്രമം സൃഷ്ടിച്ച വിപ്ലവം


  മൂന്ന് വര്‍ഷത്തിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട് 57 പേര്‍; ആനകളുടെ കണക്കില്‍ വ്യക്തതയില്ലാതെ വനം വകുപ്പ്; നാട്ടാനകളും സംസ്ഥാനത്ത് കുറയുന്നു


  1.5 ലക്ഷം ഓഫീസുകള്‍, 4.2 ലക്ഷം ജീവനക്കാര്‍; പത്തു ദിവസം കൊണ്ട് വിറ്റഴിച്ചത് ഒരു കോടി ദേശീയ പതാകകള്‍; മാതൃകയായി തപാല്‍ വകുപ്പ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.