×
login
യോഗി വീട് പൊളിച്ചു; വനിത‍യെ അപമാനിച്ച ബിജെപി നേതാവ് പിടിയില്‍; ശ്രീകാന്ത് ത്യാഗിയും കൂട്ടരും അറസ്റ്റില്‍; മുഖം നോക്കാതെ നടപടി

മീററ്റില്‍ നിന്നാണ് ത്യാഗിയെ നോയിഡ പോലീസ് കസ്റ്റഡിയിലെടുത്തത്. 12 ഉദ്യോഗസ്ഥരടങ്ങിയ സംഘമാണ് ഒളിവിലായിരുന്ന ഇയാളെ പിടികൂടിയത്. ഭാര്യയേയും അഭിഭാഷകനേയും കാണാന്‍ ഇയാള്‍ തീരുമാനിച്ചിരുന്ന സ്ഥലം മനസിലാക്കിയായിരുന്നു പോലീസിന്റെ നീക്കം. ത്യാഗിയുടെ ഭാര്യയെ ചോദ്യം ചെയ്യാനായി രാവിലെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ലഖ്നൗ: യുവതിയെ അപമാനിച്ച കേസിലെ പ്രതിയായ ബിജെപി നേതാവ് അറസ്റ്റില്‍.  ഒളിവില്‍ പോയതിന് പിന്നാലെ യോഗി സര്‍ക്കാര്‍ വീട് പൊളിച്ച് നീക്കിയതിന് പിന്നാലെ പ്രതിയായ ശ്രീകാന്ത് ത്യാഗി പിടിയിലായത്.  യുവതിയെ അപമാനിച്ചെന്ന പരാതിയിലാണ് നോയിഡ പോലീസ് ശ്രീകാന്ത് ത്യാഗിയെ അറസ്റ്റ് ചെയ്തത്. ത്യാഗിയുടെ മൂന്ന് സഹായികളും പിടിയിലായിട്ടുണ്ട്. ബിജെപിയുടെ പോഷക സംഘടനയായ കിസാന്‍ മോര്‍ച്ച നേതാവാണ് താനെന്നാണ് ത്യാഗി സമൂഹമാധ്യമങ്ങള്‍ വഴി ഉള്‍പ്പെടെ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഇതിനെ പൂര്‍ണമായും നിഷേധിക്കുന്ന ബിജെപി ശ്രീകാന്ത് ത്യാഗിക്ക് പാര്‍ട്ടിയുമായോ സംഘടനകളുമായോ ബന്ധമില്ലെന്നാണ് വ്യക്തമാക്കി.  

മീററ്റില്‍ നിന്നാണ് ത്യാഗിയെ നോയിഡ പോലീസ് കസ്റ്റഡിയിലെടുത്തത്. 12 ഉദ്യോഗസ്ഥരടങ്ങിയ സംഘമാണ് ഒളിവിലായിരുന്ന ഇയാളെ പിടികൂടിയത്. ഭാര്യയേയും അഭിഭാഷകനേയും കാണാന്‍ ഇയാള്‍ തീരുമാനിച്ചിരുന്ന സ്ഥലം മനസിലാക്കിയായിരുന്നു പോലീസിന്റെ നീക്കം. ത്യാഗിയുടെ ഭാര്യയെ ചോദ്യം ചെയ്യാനായി രാവിലെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.


നോയിഡയിലെ ഹൗസിങ് സൊസൈറ്റിയില്‍ യുവതിയെ കിസാന്‍ മോര്‍ച്ച നേതാവ് കൈയേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നതിനു പിന്നാലെ പ്രതിയുടെ വീടിന്റെ ഒരു ഭാഗം പൊളിച്ചു നീക്കിയിരുന്നു.  

കഴിഞ്ഞ ദിവസം ശ്രീകാന്ത് ത്യാഗിയും ഇവിടുത്തെ താമസക്കാരിയായ സ്ത്രീയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.  നോയ്ഡയിലെ സെക്ടര്‍ 93 ബി സെക്ടറിലെ പാര്‍ക്കിനടുത്ത് ശ്രീകാന്ത് ത്യാഗി നട്ട മരവുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. പൊതുസ്ഥലം കൈയേറിയാണ് ത്യാഗി മരം നട്ടതെന്നായിരുന്നു പരാതി. മരം സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നുവെന്നും മുറിച്ചു നീക്കണമെന്നുമായിരുന്നു സ്ത്രീ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടത്.  

മരത്തില്‍ തൊട്ടാല്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണി മുഴക്കിയ ശ്രീകാന്ത് ത്യാഗി കയ്യില്‍ പിടിച്ചു വലിക്കുകയും പിടിച്ചു തള്ളുകയും ചെയ്തതായി സ്ത്രീ പരാതിപ്പെട്ടിരുന്നു. ത്യാഗി തന്നെയും ഭര്‍ത്താവിനെയും കുട്ടികളെയും അധിക്ഷേപിച്ചുവെന്നും യുവതി പരാതിപ്പെട്ടിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. തുര്‍ന്നാണ് ഇയാളുടെ അനധികൃത വീട് പൊളിച്ചു മാറ്റിയത്. തുടര്‍ന്നാണ് ഇയാള്‍ ഇന്നു അറസ്റ്റിലായത്.  

  comment

  LATEST NEWS


  ചരിത്രനിമിഷം....ദ്രൗപദി മുര്‍മുവില്‍ നിന്നും നിറചിരിയോടെ ദേശീയപുരസ്കാരം ഏറ്റുവാങ്ങി നഞ്ചിയമ്മ; ആദരപൂര്‍വ്വം ഏഴുന്നേറ്റ് സദസ്സ്.....


  കര്‍ശന നടപടിയെടുക്കാതത് പിണറായിയുടെ തന്ത്രം; ശ്രമിക്കുന്നത് പിഎഫ്‌ഐ അണികളെ സിപിഎമ്മിലെത്തിക്കാനെന്ന് കെ. സുരേന്ദ്രന്‍


  ജനഗണമന, വന്ദേമാതരം, കാശ്മീരില്ലാത്ത ഭൂപടം........ദേശീയ മാനബിന്ദുക്കളെ അവഹേളിക്കുന്ന തരൂര്‍


  ഗവര്‍ണറുടെ വാദം പൊളിച്ച തോമസ് ഐസക്കിനെ ചുരുട്ടിക്കെട്ടി സാമ്പത്തികവിദഗ്ധന്‍ ജോസ് സെബാസ്റ്റ്യന്‍; 'ഐസക്ക് സ്ഥിതിവിവരക്കണക്കുകള്‍ വളച്ചൊടിക്കുന്നു '


  പിഎഫ്‌ഐ ജൂതന്മാരെയും ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഎ; ആസൂത്രണം ചെയ്തത് അന്‍സാര്‍-ഉല്‍-ഖിലാഫാ കേരള ബന്ധം


  അധ്വാനിക്കാതെ അധികാരം ആസ്വദിക്കാമെന്ന മോഹം അപകടകരം; രാഹുല്‍ ഫ്യൂഡല്‍ പ്രഭുവിനെപ്പോലെയാണെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.