കരുണാനിധി കുടുംബത്തിനെതിരെ അഴിമതി ആരോപണം ഉയര്‍ത്തി ആഞ്ഞടിച്ച് ബിജെപി സംസ്ഥാനാധ്യക്ഷന്‍ അണ്ണാമലൈ. ബിജിആര്‍ എനര്‍ജി എന്ന കടലാസ് കമ്പനിക്ക് എന്നൂര് താപവൈദ്യുതി നിലയം സ്ഥാപിക്കാന്‍ നല്കി 4,472 കോടിയുടെ കരാര്‍ വിരമിച്ച ഹൈക്കോടതി ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് അണ്ണാമലൈ പറഞ്ഞു.
മധുരൈ: കരുണാനിധി കുടുംബത്തിനെതിരെ അഴിമതി ആരോപണം ഉയര്‍ത്തി ആഞ്ഞടിച്ച് ബിജെപി സംസ്ഥാനാധ്യക്ഷന്‍ അണ്ണാമലൈ. ബിജിആര്‍ എനര്‍ജി എന്ന കടലാസ് കമ്പനിക്ക് എന്നൂര് താപവൈദ്യുതി നിലയം സ്ഥാപിക്കാന്‍ നല്കി 4,472 കോടിയുടെ കരാര്‍ വിരമിച്ച ഹൈക്കോടതി ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് അണ്ണാമലൈ പറഞ്ഞു.
'ഈ കരാറിന് ബിആര്‍ജി കമ്പനിയെ തെരഞ്ഞെടുത്തതിനെ വൈദ്യുതി മന്ത്രി വി. സെന്തില്‍ ബാലാജി ന്യായീകരിക്കുകയാണ്. ഈ കമ്പനിക്ക് ഇത്രയും വലിയ പദ്ധതി നടപ്പാക്കാനുള്ള ശേഷിയില്ല. ഈ കമ്പനിയുടെ ബാങ്ക് അക്കൗണ്ടില്‍ ആകെയുള്ളത് 33 കോടി രൂപയാണ്. സാധാരണക്കാരുടെ നികുതിപ്പണം പാഴാക്കുന്നത് കാഴ്ചക്കാരായി നോക്കി നില്ക്കാന് ബിജെപിയ്ക്കാവില്ല. ഡിഎംകെ കോര്‍പറേറ്റ് കമ്പനികളെ പിന്തുണയ്ക്കുന്നു. ഇത് മൂലം സംസ്ഥാനം വൈദ്യതി രംഗത്ത് പ്രതിസന്ധി അനുഭവിക്കും' - അണ്ണാമലൈ പറഞ്ഞു.
ബിജിആര്‍ എനര്‍ജി നല്കിയ ടെണ്ടര്‍ തമിഴാനാട് ജനറേഷന് ആന്റ് ഡിസ്ട്രിബ്യൂഷന്‍ കോര്പറേഷന് (ടിഎഎന്ഇഡിസിഒ) 2018ല്‍ എ ഐഎഡിഎംകെ സര്‍ക്കാര്‍ തള്ളിയിരുന്നതാണ്. ഈ കമ്പനിക്കാണ് ഇപ്പോള്‍ എന്നൂര് താപവൈദ്യുതനിലയം സ്ഥാപിക്കാന്‍ ഡിഎംകെ സര്‍ക്കാര്‍ കരാര്‍ നല്‍കിയിരിക്കുന്നത്. 'യോഗ്യതയോ, സാമ്പത്തിക അടിത്തറയോ, അനുഭവപരിചയമോ വൈദഗ്ധ്യമോ ഇല്ലാത്ത കമ്പനിക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്. ഗോപാലപുരം കുടുംബത്തിന്റെ (മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ കുടുംബം) അനുഗ്രഹത്തോടെയാണ് കോടികളുടെ ടെണ്ടര്‍ നല്‍കിയിരിക്കുന്നത്. പൊതുജനങ്ങളുടെ പണമാണ് ഖജനാവില്‍ നിന്നും പാഴാക്കുന്നത്.'- അണ്ണാമലൈ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ കരാര്‍ സംബന്ധിച്ച് റിട്ട. ഹൈക്കോടതി ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു.
'കഴിഞ്ഞ 15 വര്‍ഷത്തെ കമ്പനിയുടെ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി സ്റ്റാലിന് താന്‍ കത്തെഴുതും. സെബിയ്ക്ക് ഈ കമ്പനിയെക്കുറിച്ച് പരാതി നല്‍കും.- അണ്ണാമലൈ പറഞ്ഞു.
പദ്ധതിക്ക് വേണ്ട സെക്യൂരിറ്റി തുക കെട്ടിവെയ്ക്കാത്തതിനാല്‍ 2021 മാര്‍ച്ച് 23ന് ടിഎഎന്ഇഡിസിഒ ഈ കമ്പനിയുടെ കരാര്‍ റദ്ദാക്കിയിരുന്നതാണ്. '2021 മാര്‍ച്ച് 31 വരെ ബിജിആര്‍ എനര്‍ജിയുടെ പക്കലുണ്ടായിരുന്നത് വെറും 33.30 കോടി മാത്രമാണ്. പിന്നെ എങ്ങിനെയാണ് ഈ സാമ്പത്തിക വര്‍ഷം 355.42 കോടിയുടെ നഷ്ടമുണ്ടായതായി കമ്പനിക്ക് പ്രഖ്യാപിക്കാന്‍ കഴിയുക?'- അദ്ദേഹം ചോദിച്ചു.
ടിഎഎന്ജിഇഡിസിഒയുടെ ഉത്തരവ് റദ്ദാക്കാന്‍ ആവശ്യപ്പെട്ട് ബിജിആര്‍ എനര്‍ജി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ബാങ്ക് ഗ്യാരണ്ടി നല്‍കേണ്ട തുക 10 ശതമാനത്തില്‍ നിന്നും 3 ശതമാനമായി കുറയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കമ്പനിയോട് ടിഎഎന്ജിഇസിഡിസിഒയുടെ മുമ്പാക് പുതിയ ബിസിനസ് നിര്‍ദേശം വെയ്ക്കാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. എന്നാല്‍ കമ്പനി ഹൈക്കോടതിയ്ക്ക് മുമ്പാകെ ഹാജരായില്ല. - അണ്ണാമലൈ വാദിക്കുന്നു.
പകരം ഇതുവരയുള്ള നഷ്ടപരിഹാരമായി തമിഴ്നാട് സര്‍ക്കാര്‍ 500 കോടി നല്‍കണമെന്ന ആവശ്യവുമായി ബിജിആര്‍ എനര്‍ജി മുന്നോട്ട് വന്നു. ഇതിന്റെ പേരില്‍ വൈദ്യുതി മന്ത്രി വി. സെന്തില്‍ ബാലാജി പൊതുമാപ്പ് ചോദിച്ചിരിക്കുകയാണ്. അതിന് പിന്നാലെ മാര്‍ച്ച് 10ന് ബിജിആര്‍ എനര്‍ജി അറിയിച്ചത് തങ്ങള്‍ക്ക് 660 മെഗാവാട്ട് പദ്ധതിയുടെ കരാര്‍ ടിഎഎന്‍ജിഇഡിസിഒ വീണ്ടും അനുവദിച്ചുവെന്നാണ്.
ഇതിനോട് അണ്ണാമലൈ ട്വിറ്ററില്‍ പ്രതികരിച്ചതിങ്ങിനെ:
Twitter tweet: https://twitter.com/annamalai_k/status/1503996288395722752
'നിങ്ങള്‍ക്ക് ഒരു ശക്തമായ കുടുംബവും ഭരിയ്ക്കുന്ന അറിവാലയത്തിന്റെ സ്വാധീനവും ഉണ്ടെങ്കില്‍ ബിജിആര്‍ എനര്‍ജിയെ (കടലാസിന്റെ വില പോലുമില്ലാത്ത കമ്പനി) മാസങ്ങള്‍ക്കുള്ളില്‍ ഒരു ഭീമന് കമ്പനിയാക്കി മാറ്റാമല്ലോ...'.
ബിജിആറിന് വേണ്ടി ഇപ്പോള്‍ ഡിഎംകെ സര്‍ക്കാര്‍ ബാങ്ക് ഗ്യാരണ്ടി വ്യവസ്ഥകളില്‍ ഇളവ് വരുത്തിയിരിക്കുകയാണ്.
രാജ്യത്തിനായി മെഡല്‍ നേടിയാല്‍ കോടികള്‍; ഗസറ്റഡ് ഓഫീസര്‍ റാങ്കില്‍ ജോലി ; കായിക നയം പ്രഖ്യാപിച്ച് യോഗി; പറഞ്ഞു പറ്റിച്ച കേരളത്തിന് യുപിയെ പഠിക്കാം
'ആ പാമ്പ് ഇപ്പോള്‍ നിങ്ങളുടെ വീട്ടിലാണ്'; ലാലുപ്രസാദിന് മുന്നറിയിപ്പുമായി ഗിരിരാജ്സിങ്
എല്ലാ വെല്ലുവിളികളെയും നേരിടും; ഇന്ത്യയുടെ വികസന യാത്ര നയിക്കാന്‍ മോദി സര്‍ക്കാര്‍ യുവാക്കളെ പ്രാപ്തരാക്കുന്നു: വി. മുരളീധരന്
എംജി സര്‍വകലാശാലയിലെ നാളത്തെ പരീക്ഷകള്‍ മാറ്റി; ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഭാഗിക അവധി
സ്വന്തമായി വാഹനമില്ല, ഭൂമിയില്ല;ഗാന്ധി നഗറിലെ ഭൂമി ദാനം ചെയ്തു; സ്ഥാവര സ്വത്തുക്കളില്ലാതായതോടെ പ്രധാനമന്ത്രിയുടെ ആകെ ആസ്തി 2.23 കോടി
റിപ്പോ നിരക്ക് വര്‍ധിപ്പിച്ചപ്പോള്‍ ഫിക്സഡ് ഡെപ്പോസിറ്റുകാര്‍ക്ക് ഒരു ലക്ഷത്തിന് 3,436 രൂപ അധികം ലഭിക്കും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
ന്യൂനപക്ഷ മോര്‍ച്ച വഴി ബിജെപിയുടെ ഭാഗമാകാന്‍ തീവ്രവാദികളുടെ ശ്രമം; ജിഹാദിനെ കാവിയുടുപ്പിക്കാനുള്ള കോണ്‍ഗ്രസ് ഗൂഢപദ്ധതിയോ?
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്