×
login
തേജസ്വി സൂര്യ‍ നയിച്ച യുവമോര്‍ച്ച മാര്‍ച്ചിന് നേരെ ബോംബേറ്; ബംഗാളില്‍ അഴിഞ്ഞാടി തൃണമൂല്‍ ഗുണ്ടകകളും പോലീസും; പ്രതിഷേധവുമായി ബിജെപി മുന്നോട്ട്

മാര്‍ച്ചിന്റെ മുന്‍നിരയിലേക്കും പിന്‍നിരയിലേക്കുമാണ് കെട്ടിടത്തിന്റെ മുകളില്‍നിന്ന് തൃണമൂലുകാര്‍ ബോംബേറ്. നടത്തിയത്‌ തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ യുവമോര്‍ച്ച പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു. തൃണമൂല്‍ ഗുണ്ടകളുടെ അഴിഞ്ഞാട്ടത്തിന് പോലീസ് സംരക്ഷണവും നല്‍കിയിരുന്നു.

കൊല്‍ക്കത്ത: ബിജെപി കൗണ്‍സിലര്‍ മനീഷ് ശുക്ലയെ വെടിവച്ചുകൊന്നതില്‍ പ്രതിഷേധിച്ച് നടത്തിയ യുവമോര്‍ച്ച മാര്‍ച്ചിന് നേരെ തൃണമൂല്‍ ഗുണ്ടകള്‍ ബോംബെറിഞ്ഞു. ബിജെപി നടത്തിയ  ബംഗാള്‍ സെക്രട്ടേറിയേറ്റ് മാര്‍ച്ചിന് പിന്തുണയുമായാണ് ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യയുടെ നേതൃത്വത്തില്‍ യുവമോര്‍ച്ച മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിന്റെ മുന്‍നിരയിലേക്കും പിന്‍നിരയിലേക്കുമാണ്  കെട്ടിടത്തിന്റെ മുകളില്‍നിന്ന് തൃണമൂലുകാര്‍ ബോംബേറ്. നടത്തിയത്‌ തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ യുവമോര്‍ച്ച പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു. തൃണമൂല്‍ ഗുണ്ടകളുടെ അഴിഞ്ഞാട്ടത്തിന് പോലീസ് സംരക്ഷണവും നല്‍കിയിരുന്നു.  

സമാധാനപരമായ പ്രതിഷേധം നടത്തിയ പ്രവര്‍ത്തകരെ പോലീസ് ആക്രമിച്ചുവെന്ന് അര്‍ജ്ജുന്‍ സിംഗ് എംപി കുറ്റപ്പെടുത്തി. ഇതാണ് മമതയുടെ ബംഗാളിലെ അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.  അതേസമയം, ബിജെപിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചിന് നേരെയും പോലീസും തൃണമൂല്‍ ഗുണ്ടകളും വ്യാപക അക്രമം അഴിച്ചുവിട്ടു. യാതൊരുവിധ പ്രകോപനവും ഇല്ലാതെയാണ് ബിജെപി മാര്‍ച്ചിനെതിരെ അക്രമം അഴിച്ചുവിട്ടത്.  ബിജെപി ദേശീയ സെക്രട്ടറി അരവിന്ദ് മേനോന്‍ അടക്കമുള്ള നിരവധി നേതാക്കള്‍ക്ക് അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്.  


ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ  പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.ബംഗാളില്‍ ബിജെപി പ്രവര്‍ത്തകരെ വ്യാപകമായി കൊലപ്പെടുത്തുകയാണെന്നും പലരെയും കള്ളക്കേസില്‍ കുടുക്കുകയാണെന്നും ആരോപിച്ചാണ് സംസ്ഥാന വ്യാപക പ്രതിഷേധം ബിജെപി സംഘടിപ്പിച്ചിരുന്നു.  

പലയിടത്തും തൃണമൂല്‍ ഗുണ്ടകള്‍ പ്രതിഷേധങ്ങളെ കായികമായി അക്രമിച്ചിരുന്നു. എന്നാല്‍, പോലീസ് നോക്കിനില്‍ക്കുക മാത്രമാണ് ഉണ്ടായത്. ബംഗാള്‍ സെക്രട്ടേറിയറ്റിലേക്ക് ബിജെപി മാര്‍ച്ച് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഓഫീസുകള്‍ അടച്ചിടാന്‍ മമത ബാനര്‍ജി നിര്‍ദ്ദേശിച്ചിരുന്നു. തൃണമൂല്‍ ഗുണ്ടടളുടെയും പോലീസിന്റെ അക്രമത്തില്‍ ബിജെപി പിന്‍തിരിയില്ലെന്ന് ബിജെപി ബംഗാള്‍ പ്രസിഡന്റ് ദിലീപ് ഘോഷ് പറഞ്ഞു.  

  comment

  LATEST NEWS


  കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വീട് കയറി ആക്രമിച്ചു; സിപിഎം പഞ്ചായത്തംഗം ഉൾപ്പടെ ആറ് പേർ അറസ്റ്റിൽ


  സ്‌റ്റേഷനില്‍ ജോലിക്കെത്തിയ എസ്‌ഐ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചു


  പീഡന കേസുകളില്‍ അതിജീവിതയുടെ വിസ്താരം ഒരു സിറ്റിങ്ങില്‍ തന്നെ പൂര്‍ത്തിയാക്കണം; അഭിഭാഷകര്‍ മാന്യതയോടെ കൂടി വിസ്തരിക്കണം


  നിര്‍ബന്ധിച്ച് മകളെ മദ്യം കുടിപ്പിച്ചു; പിതാവ് അറസ്റ്റില്‍, ബോധരഹിതയായ12കാരിയെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


  ആണവ കേന്ദ്രങ്ങളിലെ സിഗ്നലഗുകള്‍ ചോര്‍ത്തുമെന്ന് സംശയം; ചെനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്തേയ്ക്ക് എത്തുന്നതില്‍ അനുമതി നിഷേധിച്ച് ഇന്ത്യ


  കരുവന്നൂര്‍ തട്ടിപ്പ്: മരിച്ചവരുടെ പേരില്‍ ബാങ്ക് അക്കൗണ്ട്; പ്രതികള്‍ ബിനാമി പേരില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്നും ഇഡിയുടെ കണ്ടെത്തല്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.