ന്യൂദല്‍ഹി : നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒമ്പതുവര്‍ഷത്തെ നേട്ടങ്ങളെ ആസ്പദമാക്കി പുറത്തിറക്കിയ ‘അമൃതകാല്‍ കി ഓര്’ എന്ന പുസ്തകം ബിജെപി ദേശീയ അധ്യക്ഷന്‍ ജഗത് പ്രകാശ് നദ്ദ ന്യൂദല്‍ഹിയില്‍ പ്രകാശനം ചെയ്തു.മോദി സര്‍ക്കാരിന്റെ ഒമ്പത് വര്‍ഷത്തെ ഭരണം രാജ്യത്തെ മാറ്റിമറിച്ചെന്നും രാജ്യത്തിനുണ്ടായ പുരോഗതി ലോകം അംഗീകരിക്കുകയാണെന്നും ചടങ്ങില്‍ സംസാരിച്ച നദ്ദ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരമേറ്റ 2014 മുതല്‍ വലിയ വ്യത്യാസമാണുണ്ടായതെന്ന് ജെ പി നദ്ദ പറഞ്ഞു. ധീരമായ തീരുമാനങ്ങളെടുക്കുന്ന സര്‍ക്കാരാണ് ഇപ്പോഴുളളത്. രാഷ്ട്രീയ സംസ്കാരം അടിമുടി മാറിയെന്ന് ബിജെപി അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി. നേരത്തെ ഉണ്ടായിരുന്ന വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാവിന് രാജ്യത്തിന്റെ വളര്‍ച്ച ദഹിക്കാനാകുന്നില്ലെന്നും രാഹുല്‍ ഗാന്ധിയെ പരാമര്‍ശിച്ച് ജെ പി നദ്ദ പറഞ്ഞു. ഒരു വശത്ത് സര്‍ജിക്കല്‍ സ്ട്രൈക്കിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുകയും ഹിന്ദു-മുസ്ലിം വിഭജനത്തെ കുറിച്ച് സംസാരിക്കുകയും മറുവശത്ത് താന്‍ സ്നേഹത്തിന്റെ കട നടത്തുകയാണെന്ന് പറയുകയും ചെയ്യുന്നു. കോണ്‍ഗ്രസ് നേതാവ് സ്നേഹത്തിന്റെ ഒരു കടയും നടത്തുന്നില്ലെന്നും വെറുപ്പിന്റെ ഒരു മെഗാ ഷോപ്പിംഗ് മാള്‍ തുറന്നിരിക്കുകയാണെന്നും നദ്ദ പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: