×
login
ഹിന്ദു ക്ഷേത്രങ്ങളെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്നും മോചിപ്പിക്കാനും മതപരിവര്‍ത്തനം‍ തടയാനും നിയമം കൊണ്ടുവരണമെന്ന് വിശ്വ ഹിന്ദു പരിഷത്ത്

ഹിന്ദു ക്ഷേത്രങ്ങളെയും സ്ഥാപനങ്ങളെയും സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ നിന്നും മോചിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) അന്താരാഷ്ട്ര സമ്മേളനം ആവശ്യപ്പെട്ടു. മതപരിവര്‍ത്തനം നടയാന്‍ ഒരു ദേശീയ നിയമം കൊണ്ടുവരണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു.

ന്യൂദല്‍ഹി: ഹിന്ദു ക്ഷേത്രങ്ങളെയും സ്ഥാപനങ്ങളെയും സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ നിന്നും മോചിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) അന്താരാഷ്ട്ര സമ്മേളനം ആവശ്യപ്പെട്ടു. മതപരിവര്‍ത്തനം നടയാന്‍ ഒരു ദേശീയ നിയമം കൊണ്ടുവരണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു.

ഈ വിഷയത്തില്‍ മാര്‍ഗ്ഗനിര്‍ദേശം തേടുന്നതിനും ചര്‍ച്ചകള്‍ക്കുമായി വിശ്വ ഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വര്‍ക്കിംഗ് പ്രസിഡന്‍റ് അലോക് കുമാറും മറ്റ് ഭാരവാഹികളും ദക്ഷിണേന്ത്യയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ഇതിന്‍റെ ഭാഗമായി വിശ്വഹിന്ദു പരിഷത്ത് ഭാരവാഹികള്‍ സന്യാസിമാരെയും ആചാര്യന്‍മാരെയും നേരിട്ട് കണ്ട് ഈ വിഷയം സംബന്ധിച്ച അഭിപ്രായങ്ങള്‍ ആരാഞ്ഞ് വരികയാണ്.

'ഹിന്ദുക്ഷേത്രങ്ങളും സ്ഥാപനങ്ങളും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്നും മോചിപ്പിക്കപ്പെടണമെന്ന ഉറച്ച അഭിപ്രായമാണ് വിശ്വഹിന്ദു പരിഷത്ത് ബോര്‍ഡ് ഓഫ് ട്രസ്റ്റിമാര്‍ക്കുള്ളത്. ഹി്ന്ദുസമുദായത്തിന്‍റെ സാമൂഹ്യ, മതപര, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ ആത്മാവാണ് ഭാരതത്തെ സംബന്ധിച്ചിടത്തോളം ക്ഷേത്രങ്ങള്‍. മൃത്യുഞ്ജയ ഭാരതത്തിന്‍റെ അനശ്വരതയുടെയും ഹിന്ദു രാഷ്ട്രത്തിന്‍റെ സുസ്ഥിരസ്വഭാവത്തിന്‍റെയും രഹസ്യവും ഇതാണ്.'- വിഎച്ച്പി സമിതി പറയുന്നു.

'ഹിന്ദു ഭക്തര്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നത് ആ പ്രദേശത്തെ പരിശുദ്ധിയും ശാന്തതയും ഉള്ളിലേക്കാവാഹിക്കാനാണ്. ഒപ്പം അവര്‍ തങ്ങളുടെ വഴിപാടുകളും സംഭാവനകളും നല്‍കുകയും ചെയ്യുന്നു. ഇതുവഴി ക്ഷേത്രവുമായി ബന്ധപ്പെട്ട വിദ്യഭ്യാസ സ്ഥാപനങ്ങള്‍, ആരോഗ്യ സേവനങ്ങള്‍, ഉത്സവങ്ങള്‍, മതപരമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ ശരിയായ രീതിയില്‍ നടത്തിക്കൊണ്ടുപോകാന്‍ സാധിക്കും. അങ്ങിനെ ദൈനംദിന ആചരങ്ങളും അനുബന്ധപ്രവര്‍ത്തനങ്ങളും നടത്തുന്നതോടൊപ്പം ക്ഷേത്രങ്ങള്‍ സമൂഹത്തെ പ്രതിസന്ധികളില്‍ നിന്നും രക്ഷിക്കാനുള്ള മുന്നണിപ്പോരാളിയായി നിലകൊള്ളുകയും ചെയ്യുന്നു,' - വിശ്വഹിന്ദു പരിഷത്ത് പറയുന്നു.

'ഇതേ ആവശ്യങ്ങള്‍ ഉയര്‍ത്തി ഹരിയാനയില്‍ 2021 ജൂലായില്‍ വിഎച്ച്പി പ്രമേയം പാസാക്കിയിരുന്നു. അനധികൃത മതപരിവര്‍ത്തനം ഒരു ദേശീയ ശാപമാണ്. രാഷ്ട്രം അതില്‍ നിന്നും മുക്തമാവണം. 11 സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തനം തടയാന്‍ നിയമങ്ങളുണ്ട്. എന്നാല്‍ ഇതില്‍ പോരായ്മകളും വിമര്‍ശനങ്ങളുമുണ്ട്. അതിനാല്‍ ഇക്കാര്യത്തില്‍ ദേശീയനിയമം കൊണ്ടുവരണമെന്ന അഭിപ്രായമാണ് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്രയോഗത്തിലുയര്‍ന്നത്,' അലോക് കുമാര്‍ പറഞ്ഞു.

മുള്ളമാരുടെയും മിഷണറിമാരുടെയും ഹിന്ദു വിരുദ്ധ, ഇന്ത്യാവിരുദ്ധ ഗൂഡാലോചനയെക്കുറിച്ച് ജാഗരൂകരാകണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇപ്പോള്‍ ഹിന്ദു ക്ഷേത്രങ്ങളിലെ സ്വത്തും വരുമാനവും മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണ്. ബ്രി്ട്ടീഷുകാരുടെ കാലം മുതല്‍ സര്‍ക്കാരാണ് ഹി്ന്ദുക്ഷേത്ര സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നത്. ഈ ഒരൊറ്റ ഉദ്ദേശ്യത്തോടെ മദ്രാസ് ഹിന്ദു റിലിജ്യസ് എന്‍ഡോവ്‌മെന്‍റ്സ് നിയമം, 1926 കൊണ്ടുവന്നത്.  

'എന്നാല്‍ സര്‍ക്കാരിന് ഒരിക്കലും ക്ഷേത്രങ്ങളുടെ ഉടമസ്ഥരാവാന്‍ സാധിക്കില്ല. സര്‍ക്കാരിനും കോടതികള്‍ക്കും അത്യാവശ്യമായ ലഘുപങ്കാളിത്തമേ ആവശ്യമുള്ളൂ. ഇത് എത്രത്തോളം വേണമെന്ന് ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പങ്കാളികള്‍ തീരുമാനിക്കണം.'-വിശ്വഹിന്ദു പരിഷത്ത് പറയുന്നു.

  comment

  LATEST NEWS


  പദ്ധതിയില്‍ നിറയെ വളവുകള്‍; സില്‍വര്‍ലൈന്‍ സെമി ഹൈസ്പീഡ് ട്രെയിന്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാന്‍ കഴിയില്ലെന്ന് റെയില്‍വേ


  സേവാദര്‍ശന്‍ കൂവൈറ്റിന്റെ കര്‍മ്മയോഗി പുരസ്‌ക്കാരം പി ശ്രീകുമാറിന് സമ്മാനിച്ചു; കേരളത്തിന്റെ സമൃദ്ധിയുടെ സ്രോതസ്സ് പ്രവാസികളെന്ന് ഗോവ ഗവര്‍ണര്‍


  ആഗോള രാഷ്ട്ര നേതാക്കളില്‍ ജനപ്രീതിയില്‍ ഇപ്പോഴും മുന്നില്‍ മോദി തന്നെ; ഏറ്റവും പിന്നില്‍ ബ്രിട്ടന്‍റെ ബോറിസ് ജോണ്‍സണ്‍


  വീണ്ടും അഖിലേഷ് യാദവിന് തിരിച്ചടി; ബിജെപിയിലെത്തിയ മരുമകള്‍ അപര്‍ണ യാദവിനെ അനുഗ്രഹിക്കുന്ന മുലായം സിങ്ങ് യാദവിന്‍റെ ചിത്രം വൈറല്‍


  54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; സംസ്ഥാനത്ത് ഇതുവരെ രോഗബാധിതരായത് 761 പേര്‍


  ഗോവയില്‍ ബിജെപിയെ താഴെയിറക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെങ്കില്‍ ചിദംബരം രാജിവെയ്ക്കണമെന്ന് തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.