×
login
ഗുജറാത്ത് കലാപം‍ വളച്ചൊടിച്ച് മോദിയെ ക്രൂശിക്കാന്‍ ബിബിസി ഡോക്യുമെന്‍ററി‍; പ്രധാനമന്ത്രി മോദി‍യെ പിന്തുണച്ച് ബ്രിട്ടീഷ്‍ പ്രധാനമന്ത്രി റിഷി സുനക്

ഗുജറാത്ത് കലാപക്കഥ വളച്ചൊടിച്ചുള്ള ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ച് ബിബിസി. ഈ ഡോക്യൂമെന്‍ററിയുടെ അടിസ്ഥാനത്തില്‍ പാക് വംശജനായ ബ്രിട്ടീഷ് എംപിമോദിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയെങ്കിലും ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് മോദിയെ പിന്തുണച്ച് സംസാരിച്ചു.

ന്യൂദല്‍ഹി:ഗുജറാത്ത് കലാപക്കഥ വളച്ചൊടിച്ചുള്ള ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ച് ബിബിസി. ഈ ഡോക്യൂമെന്‍ററിയുടെ അടിസ്ഥാനത്തില്‍ പാക് വംശജനായ ബ്രിട്ടീഷ് എംപിമോദിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയെങ്കിലും ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് മോദിയെ പിന്തുണച്ച് സംസാരിച്ചു. ഇതോടെ ഈ ഡോക്യുമെന്‍ററിയുടെ പേരില്‍ ബ്രിട്ടനില്‍ പുകമറ സൃഷ്ടിച്ച് ഇന്ത്യയില്‍ കൂടി ഗുജറാത്ത് കലാപം ചര്‍ച്ചാ വിഷയമാക്കാനുള്ള  ഗൂഢാലോചന പൊളിഞ്ഞു. പാക് വംശജനായ എംപി ഗുജറാത്ത് കലാപത്തെക്കുറിച്ച് ബിബിസി പ്രസിദ്ധീകരിച്ച ഡോക്യുമെന്‍ററി ഉയര്‍ത്തിക്കാട്ടി മോദിയെ സ്വഭാവഹത്യ ചെയ്യാന്‍ ശ്രമിച്ചതാണ് ഈ ഡോക്യുമെന്‍ററിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കാന്‍ കാരണമാവുന്നത്.  

"മനുഷ്യപീഢനത്തെ ഞങ്ങള്‍ എതിര്‍ക്കുന്നു. ലോകത്തെവിടെയും അത്തരം സംഭവങ്ങള്‍ നടക്കുന്നതിനെ എതിര്‍ക്കും. പക്ഷെ ഈ നല്ല മനുഷ്യന്‍ (നരേന്ദ്രമോദി) മുന്നോട്ടുവയ്ക്കുന്ന സ്വഭാവവും ഇതിലെ (ഡോക്യുമെന്‍ററിയിലെ) സ്വഭാവവല്‍ക്കരണവും ഒത്തുപോകുന്നതാണെന്ന് സമ്മതിച്ചുതരാന്‍  എനിക്കാവില്ല". - റിഷി സുനക് പറഞ്ഞു.  

 ഇന്ത്യയില്‍ നിന്നുള്ള രാഷ്ടീയ ഗൂഢാലോചനയാണ് ഈ ഡോക്യൂമെന്‍ററിക്ക് പിന്നിലെന്ന് കരുതുന്നു. ബിജെപി നേതാവ് സ്വപന്‍ ദാസ് ഗുപ്തയുമായി മറ്റൊരു വിഷയത്തിലുള്ള ഡോക്യൂമെന്‍ററിയാണെന്ന് പറഞ്ഞ് അഭിമുഖം എടുത്ത ശേഷം ഗുജറാത്ത് കലാപത്തെക്കുറിച്ച് മാത്രമുള്ള ഡോക്യുമെന്‍ററിയായി ബിബിസിയില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു.  

 


 

 

 

 

    comment

    LATEST NEWS


    മുഹമ്മദ് റിയാസിന് ക്രിസ്റ്റ ഉള്‍പ്പെടെ രണ്ട് ഔദ്യോഗിക വാഹനങ്ങള്‍; എട്ടു മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ


    നടി കീര്‍ത്തി സുരേഷ് ബാല്യകാല സുഹൃത്തിനെ വിവാഹം കഴിക്കുന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് മേനക സുരേഷ് കുമാര്‍


    സ്വന്തം പറമ്പില്‍ നിന്നുള്ള വാഴക്കുല വെട്ടി ഡോ. ഹരീഷ് പേരടി


    എഫ് പിഒ വഴി നിശ്ചിത ദിവസത്തില്‍ 20000 കോടി സമാഹരിക്കുമെന്ന് അദാനി പറഞ്ഞു; അത് നടന്നു; ഹിന്‍ഡന്‍ബര്‍ഗിന് ആദ്യ തോല്‍വി


    ഹിന്‍ഡന്‍ബര്‍ഗിന്‍റെ വെല്ലുവിളി അതിജീവിച്ച് അദാനി; അദാനിയുടെ അനുബന്ധ ഓഹരി വില്‍പന 100 ശതമാനം വിജയം; മുഴുവന്‍ ഓഹരികളും വിറ്റു


    അദാനിയുടെ ഓഹരികള്‍ വാങ്ങി വായ്പ നല്‍കിയിട്ടില്ല; അദാനിഗ്രൂപ്പുമായി 7000 കോടി രൂപയുടെ വ്യാപാര ബന്ധം; ഭയപ്പെടാനില്ലെന്നും പിഎന്‍ബി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.