×
login
അന്ന് യോഗിയെ എലി എന്ന് വിളിച്ചു കളിയാക്കി; ഇന്ന് അധോലോക നായകനായ സഹോദരന്‍ യുപി ജയിലില്‍ ആയതോടെ പേടിച്ചുവിറച്ച് അഫ്‌സല്‍ അന്‍സാരി

ജയിലില്‍ വച്ച് മുക്താര്‍ കൊല്ലപ്പെടുമെന്നാണ് അഫ്‌സലിന്റെ ഭയം. സഹോദരന് നേരത്തെ വിഷം ചായ നല്‍കിയ അതേ ജയിലാണ് ഇതെന്ന് വാര്‍ത്ത ഏജന്‍സിയോട് അഫ്‌സല്‍ പ്രതികരിച്ചു.

ലക്‌നൗ:  ബിഎസ്പി എംപിയും അധോലോക നായകനുമായ മുഖ്താര്‍ അന്‍സാരി യുപിയിലെ ബാന്ദ ജയിലില്‍ തടവിലാക്കപ്പെട്ടതോടെ മുക്താറിന്റെ ജീവനില്‍ ആശങ്ക പ്രകടിപ്പിച്ച് സഹോദരനും ബിഎസ്പി എംപിയുമായ അഫ്‌സല്‍  അന്‍സാരി. ജയിലില്‍  വച്ച് മുക്താര്‍ കൊല്ലപ്പെടുമെന്നാണ് അഫ്‌സലിന്റെ ഭയം. സഹോദരന് നേരത്തെ വിഷം ചായ നല്‍കിയ അതേ ജയിലാണ് ഇതെന്ന് വാര്‍ത്ത ഏജന്‍സിയോട് അഫ്‌സല്‍  പ്രതികരിച്ചു. അവരുടെ ഉദ്ദേശ്യം ശരിയല്ല. അതേ ബാന്ദ ജയിലില്‍ മുഖ്താറിന്  ചായയില്‍ വിഷം നല്‍കിയിരുന്നു. ഞങ്ങള്‍ക്ക് ജുഡീഷ്യറിയില്‍ പൂര്‍ണ വിശ്വാസമുണ്ട്. അദ്ദേഹത്തിന് മെഡിക്കല്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് അഭ്യര്‍ഥിച്ചെന്നും അഫസല്‍. ക്രിമിനലുകള്‍ക്കു നേരേ കടുത്ത നടപടി സ്വീകരിക്കുന്ന മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്. ഇതാണ് അഫ്‌സലിനെ പേടിപ്പിക്കുന്നത്. അധികാരത്തിലിരിക്കുന്നവര്‍ ആരെയെങ്കിലും കൊല്ലില്ലെന്ന് സുപ്രീം കോടതി ഉറപ്പാക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുക്താര്‍ അന്‍സാരി വഹിച്ച കാര്‍ അതിര്‍ത്തിയില്‍ അപകടത്തില്‍പെടുമെന്ന് ബിജെപി നേതാക്കള്‍ സൂചന നല്‍കിയിരുന്നെന്നും അദ്ദേഹം ആരോപിച്ചു.  

2019ല്‍ തെരഞ്ഞെടുപ്പിനിടെ യോഗി ആദിത്യനാഥിനെ എലി എന്നു വിളിച്ചു കളിയാക്കിയ നേതാവാണ് അഫ്‌സല്‍ അന്‍സാരി. മുലായം സിംഗ് യോഗി ആദിത്യനാഥിനെ അഞ്ച് ദിവസത്തേക്ക് ജയിലിലേക്ക് അയച്ചു അതിന്റെ പേരില്‍ അദ്ദേഹം ലോക്‌സഭയില്‍ കരഞ്ഞെന്നും യോഗി വെറും എലിയാണെന്നുമായിരുന്നു അഫ്‌സലിന്റെ പ്രതികരണം. അതേ യോഗി മുഖ്യമന്ത്രി ആണെന്നും ഭയമുണ്ടോ എന്നുമുള്ള ചോദ്യത്തിന് ഭരണകൂടം ഏകപക്ഷീയമായി എന്തെങ്കിലും ചെയ്യുകയാണെങ്കില്‍ അത് സ്വേച്ഛാധിപതികളുടെ അവസാനത്തിനുള്ള സമയം അടുത്തിരിക്കുന്നു എന്നതിന്റെ തെളിവാണ്.. സ്വേച്ഛാധിപത്യം അവസാനിപ്പിക്കാന്‍ ത്യാഗം ആവശ്യമാണ്. അത്തരമൊരു കാര്യം സംഭവിക്കുകയാണെങ്കില്‍, ഏകാധിപത്യ ഗവണ്‍മെന്റിന്റെ അവസാനത്തിനായി മുക്തറിനെ ബലിയര്‍പ്പിച്ചതായി ഞാന്‍ പരിഗണിക്കുമെന്നായിരുന്നു അഫ്‌സലിന്റെ മറുപടി.  

അതേസമയം, ഉത്തര്‍പ്രദേശിലെ  ബാന്ദ ജയിലില്‍ എത്തിച്ച  മുക്താര്‍ അന്‍സാരിയെ മറ്റൊരു തടവുകാരനും എത്തിച്ചേരാന്‍ കഴിയാത്ത ബാരക് നമ്പര്‍ 15ലായിരിക്കും  പാര്‍പ്പിച്ചിരിക്കുന്നത്.  മുക്താര്‍ അന്‍സാരിയെ പഞ്ചാബിലെ  രൂപ്നഗര്‍ ജയിലില്‍ നിന്നും ഉത്തര്‍പ്രദേശിലെ ജയിലിലേക്ക് മാറ്റാന്‍ മാര്‍ച്ച് 26ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഏപ്രില്‍ എട്ടിന് മുമ്പ് പഞ്ചാബിലെ ജയിലില്‍ നിന്നും ഇദ്ദേഹത്തെ മാറ്റണമെന്ന് പഞ്ചാബിലെ ആഭ്യന്തര വകുപ്പ് യുപി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശക്തനായ മാഫിയ തലവനെ കൊണ്ടുവരാന്‍ വന്‍പൊലീസ് സംഘം പോയത്.    

2015  മുതല്‍ പഞ്ചാബിലെ  രൂപ്നഗര്‍ ജയിലിലായിരുന്നു മുക്താര്‍ അന്‍സാരി. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കിയ അപേക്ഷയിലായിരുന്ന സുപ്രീംകോടതിയുടെ വിധി.  മുക്താര്‍ അന്‍സാരിയ്ക്കെതിരെ 52 ഓളം  ക്രിമിനല്‍ കേസുകളാണ്    ഉത്തര്‍പ്രദേശില്‍ നിലനില്‍ക്കുന്നത്. ഈ കേസുകളില്‍ അന്വേഷണം പുരോഗമിക്കാന്‍  മുക്താര്‍ അന്‍സാരിയെ യുപിയില്‍ എത്തിക്കേണ്ടത്  അത്യാവശ്യമായതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ അപേക്ഷ നല്‍കിയത്.

നേരത്തെ സുപ്രീംകോടതിയില്‍ മുക്താര്‍ അന്‍സാരിയുടെ അഭിഭാഷകന്‍ യുപി സര്‍ക്കാരിന്റെ നീക്കത്തെ എതിര്‍ത്തിരുന്നു. ഉത്തര്‍പ്രദേശിലേക്ക് അയയ്ക്കുന്നത് അദ്ദേഹത്തിന്റെ ജീവന് ഭീഷണിയാകുമെന്ന് അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ യുപി സര്‍ക്കാരിന്റെ വാദം സുപ്രീംകോടതി അംഗീകരിച്ച്  മുക്താര്‍ അന്‍സാരിയെ ഉത്തര്‍പ്രദേശിലേക്ക് മാറ്റാന്‍ ഉത്തരവിടുകയായിരുന്നു.  

 

 

 

 

 

  comment

  LATEST NEWS


  ഉത്തര്‍പ്രദേശിലെ മാമ്പഴങ്ങളെക്കുറിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവന വിവാദത്തില്‍; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്


  'ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കും'; കിറ്റെക്‌സ് ഗ്രൂപ്പിനെ ക്ഷണിച്ച് ശ്രീലങ്ക; ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ കൊച്ചിയിലെ കമ്പനിയുടെ ആസ്ഥാനത്തെത്തി


  റെയില്‍വേ സ്റ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തിലാക്കാന്‍ മോദി സര്‍ക്കാര്‍; സഹകരിക്കാതെ കേരളം


  വ്യാജ അഭിഭാഷക കേസ് ഒതുക്കിതീര്‍ക്കാന്‍ നീക്കം; അന്വേഷണം ശക്തമായായാല്‍ പല പ്രമുഖ അഭിഭാഷകരും കുടുങ്ങും


  വനിതാ കണ്ടക്ടറുടെ അടി തടയാനായി ഒഴിഞ്ഞുമാറിയ ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടി; ഉദ്യോഗസ്ഥന്‍ ജീവനക്കാര്‍ക്ക് മാതൃകയല്ലെന്ന് കെഎസ്ആര്‍ടിസി


  ലഡാക്കില്‍ ചൈനയെ ചെറുക്കാന്‍ 15,000 സൈനികരെക്കൂടി വിന്യസിച്ച് ഇന്ത്യ


  മീരാഭായ് ചാനുവിന്‍റേത് വനത്തിനുള്ളില്‍ വിറകുകെട്ടുകള്‍ പൊക്കി തുടങ്ങിയ ഭാരോദ്വഹനം; ടോക്യോ വരെ എത്തിച്ചത് ഭാരം പൊക്കാനുള്ള ആവേശം...


  കരാര്‍ ജോലി: തന്ത്രപ്രധാന കേന്ദ്രങ്ങള്‍ സുരക്ഷാ ഭീഷണിയില്‍; ഏറ്റവും കൂടുതല്‍ നുഴഞ്ഞ് കയറിയിരിക്കുന്നത് ബംഗ്ലാദേശികളെന്ന് റിപ്പോര്‍ട്ട്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.