login
ബാങ്കിങ് മേഖലയിലെ പരിഷ്‌കാരങ്ങള്‍ക്കു പ്രഥമ മുന്‍ഗണന

സ്വകാര്യ മൂലധനത്തിനായി ഐഡിബിഐ  ബാങ്കിലുള്ള ഇന്ത്യ ഗവണ്‍മെന്റിന്റെ ഓഹരി  സ്വകാര്യ, ചില്ലറ, സ്ഥാപന നിക്ഷേപകര്‍ക്ക് ഓഹരി വിപണിയിലൂടെ വിറ്റഴിക്കുമെന്നു കേന്ദ്ര ധന മന്ത്രി അറിയിച്ചു.

ന്യൂഡല്‍ഹി; സാമ്പത്തിക  മേഖലയില്‍ മൂലധനം ഒഴുക്കാന്‍ ലക്ഷ്യമിട്ട് ബാങ്കിങ് മേഖലയില്‍  നിരവധി പരിഷ്‌കാരങ്ങള്‍ കേന്ദ്ര  ബജറ്റ് മുന്നോട്ട് വക്കുന്നു 

സ്വകാര്യ മൂലധനത്തിനായി ഐഡിബിഐ  ബാങ്കിലുള്ള ഇന്ത്യ ഗവണ്‍മെന്റിന്റെ ഓഹരി  സ്വകാര്യ, ചില്ലറ, സ്ഥാപന നിക്ഷേപകര്‍ക്ക് ഓഹരി വിപണിയിലൂടെ വിറ്റഴിക്കുമെന്നു കേന്ദ്ര ധന മന്ത്രി അറിയിച്ചു. 

ഡെപോസിറ്റ് ഇന്‍ഷുറന്‍സ് പരിരക്ഷ ഒരു നിക്ഷേപകന് അഞ്ചു ലക്ഷമായി ഉയര്‍ത്തും :

ഡെപോസിറ്റ് ഇന്‍ഷുറന്‍സ് പരിരക്ഷ നിലവിലെ ഒരു ലക്ഷം രൂപയില്‍ നിന്നും ഒരു നിക്ഷേപകന് അഞ്ചു ലക്ഷമാക്കി ഉയര്‍ത്താന്‍ ഡെപ്പോസിറ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്പറേഷനെ അനുവദിച്ചു . 

സഹകരണ ബാങ്കുകളില്‍ പ്രൊഫെഷണലിസവും മൂലധന നിക്ഷേപവും  ആര്‍ബിഐ യുടെ നിരീക്ഷണവും മെച്ചപ്പെടുത്താന്‍ ബാങ്കിങ് റെഗുലേഷന്‍ നിയമത്തില്‍ ഭേദഗതികള്‍ കൊണ്ടുവരാനും നിര്‍ദ്ദേശിക്കുന്നു.

സര്‍ഫാസി ആക്ട് 2002 പ്രകാരം ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കു വായ്പാ വീണ്ടെടുപ്പ് സംവിധാനത്തില്‍ ഉള്‍പ്പെടാനുള്ള ആസ്തി പരിധി നിലവിലെ 500 കോടിയില്‍ നിന്നും 100 കോടി രൂപയായി താഴ്ത്തി .

പിഎഫ്ആര്‍ഡിഎഐ യില്‍ വരുത്തുന്ന ഭേദഗതികള്‍: 

പിഎഫ്ആര്‍ഡിഎഐയുടെ നിലവിലെ നിയന്ത്രണ നടപടികള്‍ക്ക് കൂടുതല്‍ ശക്തി പകരാന്‍ പിഎഫ്ആര്‍ഡിഎഐ നിയമത്തില്‍ ഭേദഗതികള്‍ ശുപാര്‍ശ ചെയ്യുന്നു. ഇതിന്റെ ഭാഗമായി 

 എന്‍പിഎസ് ട്രസ്റ്റ്‌നെ പിഎഫ്ആര്‍ഡിഎഐ യില്‍ നിന്നും വേര്‍പെടുത്തും. 

സൂഷ്മ ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ 

സൂഷ്മ ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ സമ്പത് വ്യവസ്ഥക്ക് അതയന്താപേക്ഷിതമാണെന്നു  നിരീക്ഷിച്ച കേന്ദ്ര ധന മന്ത്രി അവയുടെ സാമ്പത്തിക സുസ്ഥിരതക്കായി നിരവധി പ്രഖ്യാപനങ്ങള്‍  നടത്തി 

ബാങ്കിങ് ഇതര  ധനകാര്യ സ്ഥാപനങ്ങള്‍ക്കു ട്രേഡ് റീസിവബിള്‍ ഡിസ്‌കൗണ്ടിങ് സംവിധാനത്തിലൂടെ  സൂഷ്മ ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ക്കു ഇന്‍വോയ്സ് ഫൈനാന്‍സിങ് ലഭ്യമാക്കാന്‍ ഫാക്ടര്‍ റെഗുലേഷന്‍ ആക്ട് 2011 ല്‍ ഭേദഗതികള്‍ വരുത്താന്‍ നിര്‍ദ്ദേശിക്കുന്നു. 

സൂഷ്മ ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് പ്രവര്‍ത്തന മൂലധന വായ്പയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി സബോര്‍ഡിനേറ്റ് വായ്പ ലഭ്യമാക്കുവാന്‍ പുതിയ പദ്ധതി ആവിഷ്‌കരിക്കും.

 സൂഷ്മ ചെറുകിട ഇടത്തരം സംരംഭകര്‍ക്കുള്ള വായ്പ പുനര്‍രൂപീകരണ ജാലകം  2021 മാര്‍ച്ച് 31 വരെ നീട്ടുന്നത് പരിഗണിക്കണമെന്ന്  ആര്‍ ബി ഐയോട് ആവശ്യപ്പെട്ടു 

കയറ്റുമതി മേഖലയിലെ ഇടത്തരം കമ്പനികള്‍ക്കു സഹായമായി ഗവണ്‍മെന്റ് 1000 കോടി രൂപയുടെ പദ്ധതി ശുപാര്‍ശ ചെയ്യന്നു.  എക്‌സിം ബാങ്ക് സിഡ്ബി എന്നിവ 50 കോടി വീതം നല്‍കി ഇതിനെ ഏകീകരിക്കണമെന്നും ശുപാര്‍ശ ചെയ്യുന്നു. 

ഓഹരി വിറ്റഴിക്കല്‍ 

എല്‍ ഐ സിയിലെ ഗവര്‍മെന്റ് ഓഹരികളുടെ ഒരു ഭാഗം പ്രാഥമിക ഓഹരി വില്പനയിലൂടെ  വില്‍ക്കാന്‍ തീരുമാനിച്ചതായി ധന മന്ത്രി അറിയിച്ചു.

  comment

  LATEST NEWS


  പഞ്ചാബില്‍ പ്രതിപക്ഷ പ്രതിഷേധം; വാക്സിന്‍ മറിച്ചുവിറ്റ ആരോഗ്യമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യം


  ആര്യഭടനും അരിസ്റ്റോട്ടിലും പോലും രാഹുല്‍ ഗാന്ധിയുടെ അറിവിന് മുന്നില്‍ തലകുനിക്കും; പരിഹാസിച്ച് കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ധന്‍


  ദേശീയപാത പദ്ധതികള്‍ക്ക് ഡ്രോണുകള്‍ ഉപയോഗിച്ചുള്ള സര്‍വ്വേ നിര്‍ബന്ധം; പുതിയ ഉത്തരവ് പുറത്തിറക്കി ദേശീയപാത അതോറിറ്റി


  'മലപ്പുറത്തെ വിഭജിച്ച് തിരൂര്‍ കേന്ദ്രമായി പുതിയ ജില്ലവേണം'; എസ്ഡിപിഐക്കൊപ്പം ചേര്‍ന്ന് മതഅടിസ്ഥാനത്തില്‍ വിഘടനവാദം ഉയര്‍ത്തി വീണ്ടും മുസ്ലീം ലീഗ്


  ജനീവയില്‍ നിര്‍ണ്ണായക ഉച്ചകോടി: ജോ ബൈഡനും വ്‌ളാഡിമിര്‍ പുടിനും കൂടിക്കാഴ്ച തുടങ്ങി


  തയ് വാന് മുകളില്‍ 28 യുദ്ധവിമാനങ്ങള്‍ പറത്തി ചൈനയുടെ മുന്നറിയിപ്പ്


  ബിവറേജ് ഔട്ട്‌ലെറ്റുകളും ബാറുകളും തുറക്കുമ്പോള്‍ ആരാധനാലയങ്ങള്‍ മാത്രം എന്തിന് വിലക്ക്; നിയന്ത്രണങ്ങളോടെ ക്ഷേത്രങ്ങള്‍ തുറക്കണമെന്ന് കെ സുരേന്ദ്രന്‍


  യുപിക്കെതിരെ വ്യാജ പ്രചരണം: മാധ്യമപ്രവര്‍ത്തകരെയും കോണ്‍ഗ്രസ് നേതാക്കളെയും പ്രതിചേര്‍ത്തു; നിയമപരിരക്ഷ നഷ്ടമായതിന് പിന്നാലെ ട്വിറ്ററിനെതിരെ ആദ്യ കേസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.