×
login
മുസ്ലിം സ്ത്രീകളെ ഓണ്‍ലൈനില്‍ വില്‍പനയ്ക്ക് വെച്ച ബുള്ളി ബായി ആപിന്റെ സൂത്രധാരന്‍ നീരജ് ബിഷ്‌നോയി കോണ്‍ഗ്രസ് കുടുംബത്തിലെ അംഗം

മുസ്ലിം സ്ത്രീകളെ ഓണ്‍ലൈനില്‍ വില്‍പനയ്ക്ക് വെച്ചതിന്‍റെ പേരില്‍ വിവാദമായ ബുള്ളി ബായി എന്ന ആപിന്‍റെ സൂത്രധാരനായ നീരജ് ബിഷ്‌നോയി കോണ്‍ഗ്രസ് കുടുംബത്തിലെ അംഗം.

ന്യൂദല്‍ഹി: മുസ്ലിം സ്ത്രീകളെ ഓണ്‍ലൈനില്‍ വില്‍പനയ്ക്ക് വെച്ചതിന്‍റെ പേരില്‍ വിവാദമായ ബുള്ളി ബായി എന്ന ആപിന്‍റെ സൂത്രധാരനായ നീരജ് ബിഷ്‌നോയി കോണ്‍ഗ്രസ് കുടുംബത്തിലെ അംഗം.

നേരത്തെ ഈ ആപിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം തീവ്രഹിന്ദു വാദികളാണെന്നും ആര്‍എസ്എസ്‌കാരാണെന്നും പ്രചാരണമുണ്ടായിരുന്നു. നീരജ് ബിഷ്‌നോയിയുടെ കുടുംബക്കാരില്‍ അധികവും കോണ്‍ഗ്രസ്‌കാരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരുമാണ്. നീരജ് ബിഷ്‌നോയിയുടെ അച്ഛന്‍ ദാസരഥ് ബിഷ്‌നോയി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അനുഭാവിയാണ്. രാജസ്ഥാനിലെ നാഗോറില്‍ ഉണ്ടായിരുന്ന നീരജിന്‍റെ മരിച്ചുപോയ അപ്പൂപ്പന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവായിരുന്നു.

ഇപ്പോള്‍ അസമിലെ ജോര്‍ഹട്ടില്‍ ഒരു പലചരക്ക് കട നടത്തുന്ന നീരജിന്‍റെ അച്ഛന്‍ ദാസ് രഥ് പറയുന്നത് അച്ഛന്‍റെ രാഷ്ട്രീയവീക്ഷണങ്ങള്‍ നീരജിനെ സ്വാധീനിച്ചിട്ടില്ലെന്നാണ്. ' ഞാന്‍ എപ്പോഴും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ അനുഭാവിയായിരുന്നു. എന്‍റെ മകന്‍ അന്തര്‍മുഖനാണ്. അതിവൈകാരികമായി പ്രതികരിക്കുന്ന വ്യക്തിയായാണ് എനിക്ക് തോന്നിയിട്ടുള്ളത്. രാഷ്ട്രീയക്കാരും ടിവി വാര്‍ത്ത ആങ്കര്‍മാരും കുറച്ചുകൂടി ഉത്തരവാദിത്വത്തോടെ സംസാരിക്കണം. കാരണം ഇവരുടെ വാക്കുകളാല്‍ ആരൊക്കെയാണ് സ്വാധീനിക്കപ്പെടുകയെന്ന് അറിയില്ല,' - നീരജിന്റെ അച്ഛന്‍ പറയുന്നു.

മുസ്ലിം യുവതികളെ വില്‍പനയ്ക്ക് വെക്കുകയായിരുന്നു ബുള്ളി ബായി എന്ന ആപ്. സമ്മതം പോലും ചോദിക്കാതെയാണ് മുസ്ലിം യുവതികളുടെ ചിത്രം സംഘടിപ്പിച്ച് ആപില്‍ ഇട്ടിരുന്നത്. പിന്നീട് ഇവരില്‍ സാമൂഹ്യപ്രവര്‍ത്തകരും രാഷ്ട്രീയക്കാരുമായ മുസ്ലിം യുവതികള്‍ എതിര്‍ത്തതോടെയാണ് ഈ ആപിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

'എന്നാല്‍ തന്‍റെ സഹോദരന്‍ മുസ്ലിം വിരുദ്ധനല്ലെന്നും നീരജിന്റെ സഹോദരി പറയുന്നു. ഇസ്ലാം തീവ്രവാദികളും കമ്മ്യൂണിസ്റ്റുകളും ഈ അവസരം മുതലെടുത്ത് ആപിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഹിന്ദു തീവ്രവാദികളാണെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.

  comment

  LATEST NEWS


  ഗോവയില്‍ 34 സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് പുറത്തുവിട്ട് ബിജെപി; മുഖ്യമന്ത്രി പ്രമോദ് സാവന്ത് സംഗ്ലിയില്‍; രണ്ട് മന്ത്രിമാരെ ഒഴിവാക്കി


  പാകിസ്ഥാന്‍ ഐഎസ്‌ഐ ഇസ്ലാമിക ജിഹാദ് പ്രചരിപ്പിക്കാന്‍ തബ്ലിഗി ജമാത്തിനെ ഉപയോഗിക്കുന്നു


  ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; മുറെയും റാഡുകാനുവും തോറ്റു;മെദ്‌വദേവ്, ഹാലെപ്പ് മുന്നോട്ട്


  ഐസിസി 2021ലെ മികച്ച ഇലവനെ പ്രഖ്യാപിച്ചു; പുരുഷ ഏകദിന, ട്വന്റി20 ടീമില്‍ ഇന്ത്യന്‍ താരങ്ങളില്ല; ടെസ്റ്റില്‍ മൂന്ന് പേര്‍


  ഗോവയില്‍ ബിജെപി വിരുദ്ധവോട്ടുകള്‍ ഭിന്നിക്കുന്നു; തമ്മിലടിച്ച് തൃണമൂലും കോണ്‍ഗ്രസും; മഹാരാഷ്ട്ര മാതൃകയിലെ മഹാസഖ്യവും പൊളിഞ്ഞു


  ഹാക്കര്‍മാരുടെ വിളയാട്ടം;111 കോടി രൂപ മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ തട്ടിയെടുത്തു; കമ്പനിയുടെ സുരക്ഷ വീഴ്ച സ്ഥിരീകരിച്ച് ക്രിപ്‌റ്റോ.കോം സിഇഒ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.