×
login
സ്ത്രീപീഡനം: രാഹുല്‍ ഗാന്ധിയുടെ അരുമശിഷ്യന്‍ യൂത്ത് കോണ്‍ഗ്രസ് ‍പ്രസിഡന്‍റ് ബി.വി.ശ്രീനിവാസ് ഗുവാഹത്തിപൊലീസിന് മുന്നില്‍ ഹാജരായി

രാഹുല്‍ ഗാന്ധിയുടെ അരുമശിഷ്യന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റായ ബി.വി. ശ്രീനിവാസ് സ്ത്രീപീഡനക്കേസില്‍ ഗുവാഹത്തിയിലെ പാന്‍ബസാര്‍ വനിതാ പൊലീസ് സ്റ്റേഷനില്‍ തിങ്കളാഴ്ച ഹാജരായി. ഒരു മണിക്കൂറോളം ചോദ്യം ചെയ്യലിന് വിധേയമായി. അതിന് ശേഷം അസം പൊലീസിലെ സിഐഡി (ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്മെന്‍റ്) ഓഫീസിലും ഹാജരായി.

ന്യൂദല്‍ഹി രാഹുല്‍ ഗാന്ധിയുടെ അരുമശിഷ്യന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റായ ബി.വി. ശ്രീനിവാസ് സ്ത്രീപീഡനക്കേസില്‍ ഗുവാഹത്തിയിലെ പാന്‍ബസാര്‍ വനിതാ പൊലീസ് സ്റ്റേഷനില്‍ തിങ്കളാഴ്ച ഹാജരായി. ഒരു മണിക്കൂറോളം ചോദ്യം ചെയ്യലിന് വിധേയമായി. അതിന് ശേഷം അസം പൊലീസിലെ സിഐഡി (ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്മെന്‍റ്) ഓഫീസിലും ഹാജരായി.  

പ്രശ്നം ഇപ്പോള്‍ കോടതിയ്ക്ക് മുമ്പിലാണെന്ന് ശ്രീനിവാസ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഈ കേസില്‍ വാദം കേട്ട സുപ്രീംകോടതി ഇദ്ദേഹത്തിന് അറസ്റ്റില്‍ നിന്നും സംരക്ഷണം നല്‍കി മെയ് 17ന് ഉത്തരവിട്ടിരുന്നു. കേസില്‍ അസം സര്‍ക്കാരിനോടും മറ്റും ജൂലായ് 10ന് മുന്‍പ് മറുപടി നല്‍കാനും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. അസമിലെ മുന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷയായ അങ്കിത ദത്തയാണ് പലതവണ തനിക്കെതിരെ ലൈംഗികാക്രമണത്തിന് ശ്രീനിവാസ് ശ്രമിച്ചതായി അസമിലെ ദിസ്പൂര്‍ പൊലീസില്‍ പരാതിപ്പെട്ടത്. ആറുമാസമായി ലൈംഗിക കമന്‍റുകളിലൂടെ ശ്രീനിവാസ്  തന്നെ പീഡിപ്പിച്ചെന്നും ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നുമായിരുന്നു പരാതി.  


സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരോട് പലതവണ ശ്രീനിവാസന്‍റെ ഈ ശല്ല്യത്തെക്കുറിച്ച് പരാതിപ്പെട്ടെങ്കിലും അനുകൂല തീരുമാനം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് അങ്കിത ദത്ത പൊലീസില്‍ പരാതിപ്പെട്ടത്.  

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.