×
login
മമതാ ബാനര്‍ജി‍ക്ക് തിരിച്ചടി; തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷനോട് നിര്‍ദേശിക്കുന്ന ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി

ജൂണ്‍ 18-നാണ് ബംഗാളിലെ തെരഞ്ഞെടുപ്പ് അക്രമങ്ങളുമായി ബന്ധപ്പെട്ട മനുഷ്യാവാകശ ലംഘന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സമിതി രൂപീകരിക്കണമെന്ന് കോടതി എന്‍എച്ച്ആര്‍സി ചെയര്‍പേഴ്‌സനോട് നിര്‍ദേശിച്ചത്.

കൊല്‍ക്കത്ത: ബംഗാളില്‍ തെരഞ്ഞെടുപ്പിനുശേഷം നടന്ന അക്രമങ്ങളെക്കുറിച്ചുള്ള പരാതികള്‍ പരിശോധിക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മിഷനോട്(എന്‍എച്ച്ആര്‍സി) നിര്‍ദേശിച്ചുള്ള ഉത്തരവ് പിന്‍വലിക്കുകയോ സ്‌റ്റേ ചെയ്യുകയോ വേണമെന്ന ഹര്‍ജി കല്‍ക്കട്ട ഹൈക്കോടതി തള്ളി. കോടതിയുടെ നടപടി മമതാ ബാനര്‍ജി സര്‍ക്കാരിന് രാഷ്ട്രീയമായി തിരിച്ചടിയായി. ജൂണ്‍ 18-നാണ് ബംഗാളിലെ തെരഞ്ഞെടുപ്പ് അക്രമങ്ങളുമായി ബന്ധപ്പെട്ട മനുഷ്യാവാകശ ലംഘന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സമിതി രൂപീകരിക്കണമെന്ന് കോടതി എന്‍എച്ച്ആര്‍സി ചെയര്‍പേഴ്‌സനോട് നിര്‍ദേശിച്ചത്. അഞ്ചംഗ ബെഞ്ചാണ് ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിച്ചത്. 

വീടുകളില്‍നിന്ന് കുടിയൊഴിപ്പിക്കല്‍, ശാരീരിക അതിക്രമം, സ്വത്തുക്കള്‍ നശിപ്പിക്കല്‍, കച്ചവടസ്ഥലങ്ങളിലെ കവര്‍ച്ച തുടങ്ങി തെരഞ്ഞെടുപ്പ് അക്രമങ്ങളുമായി ബന്ധപ്പെട്ട ഒരുകൂട്ടം പൊതുതാത്പര്യ ഹര്‍ജികളിലായിരുന്നു 18ന് എന്‍എച്ച്ആര്‍സിക്ക് നിര്‍ദേശം നല്‍കിയത്.  പ്രതികള്‍, നടപടി സ്വീകരിക്കാതിരുന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ, തെരഞ്ഞെടുപ്പ് അക്രമങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം.  തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെ ഹൈക്കോടതിയെ തന്നെ സമീപിക്കുകയായിരുന്നു. 

18-ലെ ഉത്തരവില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നടത്തിയ പരാമര്‍ശം നീക്കണമെന്നും ഹര്‍ജിയിലുന്നയിച്ചിരുന്നു. ജൂണ്‍ 10ന. ബംഗാള്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി ഹൈക്കോടതിക്ക് ലഭ്യമാക്കിയ 3,423 പരാതികളെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാനസര്‍ക്കാരിന് അവസരം നല്‍കണമെന്ന് ആഭ്യന്തര സെക്രട്ടറി ബി പി ഗോപാലിക നല്‍കിയ അപേക്ഷയില്‍ കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു. പല പരാതികളിലും പൊലീസ് സൂപ്രണ്ടുമാര്‍ നടപടിയെടുത്തില്ലെന്ന പരാതി പരിശോധിക്കേണ്ടതുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു.  

 

  comment

  LATEST NEWS


  പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒരുകാരണവശാലും നീട്ടില്ലെന്ന് മുഖ്യമന്ത്രി;മുടി മുറിച്ച് പ്രതിഷേധിച്ച് വനിത ഉദ്യോഗാര്‍ത്ഥികള്‍;വീണ്ടും സമരകാലം


  ഈശോ, കേശു ഈ വീടിന്റെ നാഥന്‍ പേരുകള്‍ മാറ്റില്ല; നോറ്റ് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ഒഴിവാക്കും; വിവാദങ്ങളില്‍ മറുപടിയുമായി നാദിര്‍ഷാ


  75 പേരടങ്ങുന്ന കുറുവാസംഘം കേരളത്തിലേക്ക് കടന്നു; അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ്, പകല്‍ സമയത്ത് ആക്രിസാധനങ്ങൾ ശേഖരിക്കാൻ എത്തുന്നവരെ സൂക്ഷിക്കുക


  അഴീക്കോട് നിന്നാല്‍ തോല്‍ക്കുമെന്നും നേരത്തെ അറിയിച്ചിരുന്നു, എന്നിട്ടും മത്സരിക്കാന്‍ ആവശ്യപ്പെട്ടു; ലീഗ് നേതൃത്വത്തിനെതിരെ കെ.എം. ഷാജി


  ടോക്കിയോവില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ പെണ്‍കരുത്ത്; ആദ്യമായി ഇന്ത്യന്‍ ഹോക്കി വനിത ടീം ഒളിംപിക്‌സ് സെമിയില്‍


  സംസ്ഥാനത്തെ കോവിഡ് കേസുകള്‍ ഉയര്‍ന്നു തന്നെ; കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണെന്ന് കര്‍ണ്ണാടകയും തമിഴ്‌നാടും


  ''ഹിറ്റ് ആന്‍ഡ് റണ്‍'' നയം സ്വീകരിച്ച് ''കലാപങ്ങളുടെ നേതാവ്'' ആകാന്‍ കോണ്‍ഗ്രസ് മത്സരിക്കുന്നു


  ലഹരി മൂത്തപ്പോള്‍ ട്രാഫിക് സിഗ്‌നലില്‍ നൃത്തം; സംവിധായകന്‍ അറസ്റ്റില്‍, ലഹരിയില്‍ ആറാടിയത് മയക്കുമരുന്നിനെതിരെ രണ്ടു ഹ്രസ്വചിത്രങ്ങളെടുത്തയാള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.