×
login
വിസിയെ നിയമിക്കാന്‍ അധികാരം ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന സെര്‍ച്ച് കമ്മിറ്റിക്ക്, സംസ്ഥാന സര്‍ക്കാരിനല്ല; ഉത്തരവുമായി കൊല്‍ക്കത്ത ഹൈക്കോടതി

വൈസ് ചാന്‍സലര്‍ നിയമനം കര്‍ശനമായി നിയമാനുസൃതമായിരിക്കേണ്ടതാണ്. നടപടിക്രമങ്ങള്‍ പാലിക്കാതെയും നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായും നിയമനം നടത്തിയെന്ന് കണ്ടെത്തിയാല്‍ അവര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി തുടരുന്നത് വിദ്യാര്‍ത്ഥികള്‍ക്കും സര്‍വകലാശാലാ ഭരണത്തിനും ഗുണകരമാകില്ല.

കൊല്‍ക്കത്ത : സര്‍വ്വകലാശാലകളിലെ വൈസ്ചാന്‍സിലര്‍മാരെ നിയമനം സംബന്ധിച്ച് തീരുമാനം കൈക്കൊള്ളാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന സെര്‍ച്ച് കമ്മിറ്റിക്കാണ് അതിന് അധികാരമുള്ളത്. പൊതു താത്പ്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു.  

ബംഗാള്‍ സര്‍വകലാശാലയിലെ 2012, 2014 ഭേദഗതികളെ ചോദ്യം ചെയ്താണ് നല്‍കിയത്. എന്നാല്‍ സര്‍വകലാശാലകളിലെ വിസിമാരെ നിയമിക്കാനോ പുനര്‍നിയമിക്കാനോ കാലാവധി നീട്ടിനല്‍കാനോ സംസ്ഥാന സര്‍ക്കാരിന് അനുവാദമില്ല. ബംഗാള്‍ സര്‍ക്കാര്‍ നിയമിച്ച 29 സര്‍വകലാശാലകളിലെ വിസിമാരുടെ നിയമനം റദ്ദാക്കണമെന്നും ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, രാജര്‍ഷി ഭരദ്വാജ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ തസ്തികയുടെ പ്രാധാന്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ വൈസ് ചാന്‍സലര്‍ നിയമനം കര്‍ശനമായി നിയമാനുസൃതമായിരിക്കേണ്ടതാണ്. നടപടിക്രമങ്ങള്‍ പാലിക്കാതെയും നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായും നിയമനം നടത്തിയെന്ന് കണ്ടെത്തിയാല്‍ അവര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി തുടരുന്നത് വിദ്യാര്‍ത്ഥികള്‍ക്കും സര്‍വകലാശാലാ ഭരണത്തിനും ഗുണകരമാകില്ല.


2018ലെ യുജിസി ചട്ടപ്രകാരം യുജിസിയുടെയും സംസ്ഥാന സര്‍വകലാശാലയുടെയും ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത പ്രതിനിധിയും ഉള്‍പ്പെടുന്ന 'സെര്‍ച്ച് കമ്മിറ്റി' ആണ് വിസിയെ നിയമിക്കേണ്ടത്. എന്നാല്‍ സര്‍വകലാശാല നിയമം ഭേദഗതി ചെയ്ത് ഈ ചട്ടം അട്ടിമറിച്ചാണ് ബംഗാള്‍ സര്‍ക്കാര്‍ നിയമനം നടത്തിയിട്ടുള്ളതെന്ന് ഹൈക്കോടതി വിലയിരുത്തി. സര്‍വകലാശാലകളുടെ മുകളില്‍ ചാന്‍സലര്‍ക്കുള്ള (ഗവര്‍ണര്‍) അധികാരം സര്‍ക്കാരിനു കവര്‍ന്നെടുക്കാനാകില്ല. സര്‍്ക്കാര്‍ നിയമനം നടത്തിയിട്ടുള്ള സര്‍വ്വകലാശാലകളിലെ വിസിമാരുടെ നിയമനം റദ്ദാക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

കേരളത്തില്‍ സര്‍വകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉടലെടുത്തിരിക്കുകയാണ്. യുജിസി ചട്ടങ്ങള്‍ പാലിക്കാതെ സംസ്ഥാന സര്‍ക്കാര്‍ നിയമനം നടത്തിയത് ഗവര്‍ണര്‍ ചോദ്യം ചെയ്തതോടെയാണഅ പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. അതിനിടൊണ് കല്‍ക്കട്ട ഹൈക്കോടതിയുടെ ഉത്തരവ് ഈ വിഷയത്തില്‍ തന്നെ വന്നിരിക്കുന്നത്.  

 

 

    comment

    LATEST NEWS


    പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ വേണ്ട, സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്താനാണ് തീരുമാനം; സംസാരിക്കാന്‍ സമയം തരാതെ മനപ്പൂര്‍വം അപമാനിച്ചതാണ്


    ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശഇടപെടല്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് അനുരാഗ്‌സിങ് താക്കൂര്‍;വിമര്‍ശനവുമായി നിര്‍മ്മലാ സീതാരാമനും കിരണ്‍ റിജിജുവും


    പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി; തൊ്‌ഴിലാളികള്‍ക്കൊപ്പവും സമയം ചെലവിട്ടു


    തന്റെ 18 സെന്റ് ഭൂമി സേവാഭാരതിക്ക് ദാനം നല്‍കി ചേറു അപ്പാപ്പന്‍; ജനങ്ങളെ കൂടുതല്‍ സേവിക്കാനായി മഹാപ്രസ്ഥാനം കെട്ടിടം നിര്‍മിക്കാനും 75കാരന്റെ ഉപദേശം


    വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ക്ക് ജനം ടിവിയുടെ ആദരം; ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു


    ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.