×
login
മീരാഭായ് ചാനുവിന്‍റേത് വനത്തിനുള്ളില്‍ വിറകുകെട്ടുകള്‍ പൊക്കി തുടങ്ങിയ ഭാരോദ്വഹനം; ടോക്യോ വരെ എത്തിച്ചത് ഭാരം പൊക്കാനുള്ള ആവേശം...

ടോക്യോ ഒളിമ്പിക്‌സില്‍ ഭാരോദ്വഹന മത്സരത്തില്‍ വെള്ളിമെഡല്‍ നേടി ഇന്ത്യയുടെ മെഡല്‍ പട്ടിക തുറന്ന മീരാബായി ചാനുവിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം.

ന്യൂദല്‍ഹി: വലിയ വിറകുകെട്ടുകള്‍ അനായാസം ഉയര്‍ത്തുമ്പോള്‍ വീട്ടുകാര്‍ നല്കിയ പ്രോത്സാഹനാണ്  ഇന്ത്യയ്ക്കായി ടോക്യോ ഒളിമ്പിക്‌സില്‍ ആദ്യ മെഡല്‍ കൊയ്ത മീരാഭായ് ചാനുവിനെ ലോകോത്തര  ഭാരോദ്വഹനക്കാരിയാക്കിയത്.  സിക്കിമിലെ ഇംഫാലിലുള്ള നോംഗ്‌പോക് കാക്ചിങ്ങിലെ വനത്തില്‍ നിന്നും കുഞ്ഞുനാളില്‍ ദാരിദ്ര്യം മാറ്റാന്‍ വിറകുശേഖരിക്കുന്നതില്‍ നിന്നും തുടങ്ങുന്ന ചാനുവിന്‍റെ ബാല്യം.  

അഞ്ച് വയസ്സുള്ളപ്പോള്‍ വെള്ളം നിറച്ച ബക്കറ്റ് തലയിലേന്തി കുന്ന് കയറുന്ന ശീലം മീരാഭായ് ചാനുവിനുണ്ടായിരുന്നു. ഇത് വീട്ടുകാര്‍ക്ക് തന്നെ അത്ഭുതമായിരുന്നു. ദാരിദ്യം നിറഞ്ഞ ബാല്യത്തില്‍ മീരാബായി ചാനു വനത്തിനുള്ളില്‍ വിറക് ശേഖരിക്കാന്‍ പോവുന്ന പതിവുണ്ടായിരുന്നു. അതായിരുന്നു അവരുടെ കുടംബത്തിന്‍റെ ഏക ജീവിതമാര്‍ഗ്ഗം. പക്ഷെ 12ാം വയസ്സില്‍ മീരാഭായ് ചാനുവില്‍ ഒരു ഭാരോദ്വഹനക്കാരിയെ കണ്ടെത്തിയത് വീട്ടുകാര്‍ തന്നെ. ഒരിയ്ക്കല്‍ വലിയൊരു വിറക് കെട്ട് ചുമക്കാന്‍ ജ്യേഷ്ഠന്‍ പ്രയാസപ്പെടുന്നത് കണ്ട് ആറുമക്കളില്‍ ഇളവയളായ ചാനു സഹായിക്കാന്‍ എത്തി. അവള്‍ ആ വലിയ വിറകുകെട്ട് അനായാസം തലയില്‍ വെച്ച് രണ്ട് കിലോമീറ്റര്‍ ദൂരം നടന്ന് വീട്ടിലെത്തിച്ചു. അത് വീട്ടിനുള്ളില്‍ വലിയ വാര്‍ത്തയായി. അതോടെ വീട്ടുകാര്‍ അംഗീകരിക്കുന്ന ഭാരോദ്വഹനക്കാരിയായി ചാനു മാറി. അന്ന് വീട്ടുകാരില്‍ നിന്നുള്ള പ്രോത്സാഹനം കൂടുതല്‍ ഭാരങ്ങള്‍ ഉയര്‍ത്താന്‍ ചാനുവിന് പ്രേരണയായി.

പിന്നീട് ബന്ധുക്കളായ വീട്ടുകാരെ സഹായിക്കാനും മീരാഭായ് ചാനു വലിയ വിറകുകെട്ടുകള്‍ എത്തിക്കാന്‍ തുടങ്ങി. ഓരോ പ്രോത്സാഹനവും ചാനുവിന് ആവേശമായി.  

പിന്നീട് ഇംഫാലിലെ സര്‍ക്കാര്‍ കോച്ചിംഗ് ക്യാമ്പില്‍ എത്തിയതാണ് മീരാഭായ് ചാനുവിലെ പ്രൊഫഷണല്‍ ഭാരോദ്വഹനക്കാരിയെ പുറത്തെടുത്തത്. അന്ന് ഈ കോച്ചിംഗ് കേന്ദ്രത്തില്‍ എത്താന്‍ 20 കിലോമീറ്റര്‍ ദൂരം താണ്ടിയാണ് മീരാഭായ് ചാനു എത്തിയിരുന്നത്.  മണിപ്പൂരുകാരിയായ, ഏഴ് തവണ ഭാരോദ്വഹനലോകചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേടിയ കുഞ്ചറാണി ദേവി 14കാരിയായ മീരാഭായ് ചാനുവിന്‍റെ സ്വപ്നതാരമായി, പ്രചോദനകേന്ദ്രമായി. അവരെപ്പോലെയാകണം എന്ന സ്വപ്‌നമാണ് ചാനുവിനെ പിന്നീട് ടോക്യോ ഒളിമ്പിക്‌സിലെ വെള്ളിമെഡല്‍ വരെ എത്തിച്ചത്.

  comment

  LATEST NEWS


  സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; സുഹാസിനി ജൂറി അധ്യക്ഷ; പുരസ്‌കാരത്തിന് മത്സരിക്കുന്നത് 80 സിനിമകള്‍; ഒക്ടോബറില്‍ പ്രഖ്യാപനം


  അമരീന്ദര്‍ സിംഗ് അമിത് ഷായെ കാണാന്‍ ദില്ലിയ്ക്ക് പുറപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍റ് വിറച്ചു; അമരീന്ദറിനെ കൂടെ നിര്‍ത്താന്‍ സിദ്ധുവിനെ തഴഞ്ഞു


  കശ്മീരിലെ ഉറിയിൽ ലഷ്‌കർ ഇ ത്വയിബ ഭീകരൻ പിടിയില്‍; ;പാക് സൈന്യം പരിശീലിപ്പിച്ചു; ക്യാമ്പില്‍ നല്‍കിയത് ഇസ്ലാം അപകടത്തിലാണെന്ന സന്ദേശം


  ധീര ഭഗത് സിംഗ് ഓരോ ഭാരതീയന്റെയും ഹൃദയത്തില്‍ ജീവിക്കുന്നു; ഭഗത് സിംഗ് ജയന്തിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി


  കനല്‍തരി കൈവിട്ടപ്പോള്‍ കലിയിളകി സിപിഐ; കമ്മ്യൂണിസ്റ്റ് ആശയങ്ങളെ വഞ്ചിച്ചു; കോണ്‍ഗ്രസില്‍ ചേര്‍ന്ന കനയ്യകുമാര്‍ ചതിയനെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ


  ഇന്ന് 11,196 പേര്‍ക്ക് കൊറോണ; ആകെ മരണം 24,810 ആയി; അഞ്ചു ജില്ലകളില്‍ പ്രതിദിന രോഗികള്‍ ആയിരത്തിനുമുകളില്‍; 10,506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.