×
login
മമതയുടെ പ്രധാന ഗുണ്ടാത്തലവന്‍ അനുബ്രത മൊണ്ടാലിനെ പൊരിച്ച് സിബി ഐ; തൃണമൂലിന്‍റെ ഗുണ്ടായിസത്തിന് പൂട്ട് വീഴുമോ?

മമത ബാനര്‍ജിയുടെ പ്രധാന ഗുണ്ടയും വലംകൈയുമായി അനുബ്രത മൊണ്ടാലിനെ പൊരിച്ച് സിബി ഐ.

കൊല്‍ക്കൊത്ത:മമത ബാനര്‍ജിയുടെ പ്രധാന ഗുണ്ടയും വലംകൈയുമായി അനുബ്രത മൊണ്ടാലിനെ പൊരിച്ച് സിബി ഐ. തൃണമൂലിന്‍റെ പ്രധാന ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ക്കും അധോലോക നീക്കങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്ന നേതാവാണ് മമതയുടെ വലംകൈയായ അനുബ്രത മൊണ്ടാല്‍. ഇതോടെ തൃണമൂലിന്‍റെ അധോലോക സാമ്രാജ്യത്തിന്‍റെ ഉരുക്കുകോട്ട തകര്‍ക്കാന്‍ സിബിഐയ്ക്ക് കഴിഞ്ഞേക്കും. 

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി അനുകൂലികള്‍ക്ക് നേരെയുണ്ടായ കൊലപാതകവും ബലാത്സംഗവും ഉള്‍പ്പെടെയുള്ള കേസുകള്‍ അന്വേഷിക്കുന്നതിന്‍റെ ഭാഗമായാണ് സിബി ഐ അനുബ്രത മൊണ്ടാലിനെ ചോദ്യം ചെയ്യുന്നത്. ഈ അക്രമത്തിന്‍റെ ഭാഗമായി ബിജെപി അനുഭാവികളായ നിരവധി കുടുംബങ്ങള്‍ നാടു വിട്ട് അയല്‍ സംസ്ഥാനങ്ങളിലേക്ക് ഓടിപ്പോകേണ്ടി വന്നിരുന്നു.  

തൃണമൂലിന്‍റെ ഉരുക്കുകോട്ടയായാണ് അനുബ്രത മൊണ്ടാല്‍ അറിയപ്പെടുന്നത്. ബിര്‍ഭും ജില്ലയിലെ പ്രസിഡന്‍റ് കൂടിയാണ് അനുബ്രത മൊണ്ടാല്‍. തുടക്കം മുതലേ ചോദ്യം ചെയ്യാന്‍ വിളിച്ച സിബി ഐയെ എതിര്‍ത്തിരുന്നു. ചോദ്യം ചെയ്യലിന് നോട്ടീസയച്ചപ്പോള്‍ ആരോഗ്യപ്രശ്നം കാരണം 15 ദിവസം അവധി ചോദിച്ചിരുന്നു. എന്നാല്‍  ഒടുവില്‍ ഈ തൃണമൂല്‍ ഗുണ്ടാത്തലവന് സിബി ഐയുടെ മുന്നില്‍ വഴങ്ങേണ്ടി വന്നു. ഏകദേശം അഞ്ച് മണിക്കൂറോളം സിബിഐ അദ്ദേഹത്തെ ചോദ്യം ചെയ്തു. 11.40ന് സിബിഐ ഓഫീസിലെത്തിയ അദ്ദേഹത്തെ വൈകീട്ട് 5.10നാണ് വിട്ടയച്ചത്.  

മമതയ്ക്ക് അധികാരത്തുടര്‍ച്ച നേടിക്കൊടുത്ത 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ ബിജെപിയ്ക്ക് അനുകൂലമായി വോട്ട് ചെയ്ത ചില സ്ത്രീകളെ അതിക്രൂരമായി ബലാത്സംഗം ചെയ്തിരുന്നു. ബിജെപിയുടെ സജീവപ്രവര്‍ത്തകനായ ഗൗരവ് സര്‍ക്കാരിനെ 2021 മെയ് 2ന് ബിര്‍ഭുമിലെ ഇലംബസാറില്‍ വെച്ച് കൊല ചെയ്തിരുന്നു. അനുബ്രത മൊണ്ടാലിന്‍റെ മൊഴിയെടുത്ത ശേഷം കേസില്‍ ഉള്‍പ്പെട്ട മറ്റുള്ളവരുടെ കൂടി മൊഴി എടുക്കാനുണ്ട്.  നേരത്തെ ഇദ്ദേഹത്തെ പശുക്കള്ളക്കടത്തിന്‍റെ പേരിലും ചോദ്യം ചെയ്തിരുന്നു.  


കല്‍ക്കത്ത ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ചിന്‍റെ നിര്‍ദേശമനുസരിച്ചാണ് തെരഞ്ഞെടുപ്പാനന്തര അക്രമത്തെക്കുറിച്ച് സിബി ഐ അന്വേഷിക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം ബംഗാളില്‍ ബിജെപി, സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ ഗുണ്ടകള്‍ നടത്തിയ അക്രമങ്ങളെക്കുറിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു കല്‍ക്കത്ത ഹൈക്കോടതി അന്വേഷണം സിബി ഐയെ ഏല്‍പിച്ചത്. 

 

 

 

 

  comment

  LATEST NEWS


  രക്ഷനായെത്തി വീണ്ടും പ്രഗ്നാനന്ദ; അത്ഭുതക്കൗമാര ടീമിനെ കരകയറ്റി; ഗുകേഷിന് എട്ട് ജയത്തിന് ശേഷം സമനില


  ക്രിപ്റ്റോകറന്‍സിയില്‍ പണം സിറിയയിലേക്ക് അയയ്ക്കുന്ന ഐഎസ്ഐഎസ് സഹായി മൊഹ്സിന്‍ അഹമ്മദ് ഖാന്‍ ജാമിയ എഞ്ചി. വിദ്യാര്‍ത്ഥി


  പ്ലസ് വണ്‍ പ്രവേശനം: കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം എസ്എസ്എല്‍സി ബുക്ക് ഹാജരാക്കിയാല്‍ മതിയെന്ന് വിദ്യാഭ്യാസ മന്ത്രി


  വോട്ടര്‍ പട്ടികയിലെ പേരും ആധാറും ഓണ്‍ലൈനായി ബന്ധിപ്പിക്കാം; സമ്മതിദായക പട്ടിക പുതുക്കല്‍ 2022 ആഗസ്ത് മുതല്‍


  നാഷണല്‍ ഹെറാള്‍‍ഡ് കേസില്‍ തകര്‍ന്നത് ഗാന്ധി കുടുംബത്തിന്‍റെ ഹ്യുബ്രിസ്- ആരും തൊടില്ലെന്ന അഹന്ത: സുബ്രഹ്മണ്യം സ്വാമി


  വീണയ്ക്ക് ആരോഗ്യ മേഖലയെക്കുറിച്ച് അജ്ഞത; സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; കൈയടിക്കായി മാധ്യമ നാടകം; ആരോഗ്യമന്ത്രിക്കെതിരെ തുറന്നടിച്ച് ഐഎംഎ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.