×
login
മഹന്ത് നരേന്ദ്രഗിരിയുടെ മരണം: യുപി പോലീസില്‍ നിന്നും സിബിഐ ഏറ്റെടുത്തു, ആറംഗ സംഘം പ്രയാഗ്‌രാജില്‍ പ്രാഥമിക അന്വേഷണത്തിനായെത്തി

കേസിന്റെ അന്വേഷണ പുരോഗതി ആവശ്യപ്പെട്ട് സിബിഐ പോലീസിനെ സമീപിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇതിന്റെ ഭാഗമായി പോലീസ് സര്‍ക്കാരിന് കൈമാറുകയും ചെയ്തിട്ടുണ്ട്.

ന്യൂദല്‍ഹി : അഖില ഭാരതീയ അഖാഡ പരിഷത്ത് അധ്യക്ഷന്‍ മഹന്ത് നരേന്ദ്രഗിരിയുടെ മരണം സിബിഐ അന്വേഷിക്കും. നിലവില്‍ കേസ് അന്വേഷിച്ചിരുന്ന യുപി പോലീസില്‍ നിന്നും ഏറ്റെടുത്തു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തത്.  

കേസില്‍ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി സിബിഐയുടെ ആറംഗസംഘം പ്രയാഗ്രാജിലെത്തി. കേസിന്റെ അന്വേഷണ പുരോഗതി ആവശ്യപ്പെട്ട് സിബിഐ പോലീസിനെ സമീപിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇതിന്റെ ഭാഗമായി പോലീസ് സര്‍ക്കാരിന് കൈമാറുകയും ചെയ്തിട്ടുണ്ട്.  

പ്രയാഗ് രാജിലെ ബഗാംബരി മഠത്തിലെ വസതിയില്‍ സെപ്തംബര്‍ 20നാണ് മഹന്ത് നരേന്ദ്രഗിരിയെ ദുരീഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും നരേന്ദ്രഗിരിയുടേത് തൂങ്ങിമരണമാണെന്നാണ് പറയുന്നത്. ഇതോടെയാണ് സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായത്. കേസില്‍ മഹന്ത് നരേന്ദ്രഗിരിയുടെ ശിഷ്യനായ അനന്ദ് ഗിരിയെ ബുധനാഴ്ച പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു എന്നതാണ് ആനന്ദ് ഗിരിക്കെതിരെ ആരോപിച്ചിട്ടുള്ള കുറ്റം.

അതസമയം സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിരുന്നു. ഇതില്‍ ആനന്ദ് ഗിരിയുടേത് ഉള്‍പ്പെടെ മൂന്ന് പേരുടെ പേരുകള്‍ പരാമര്‍ശിക്കുന്നുണ്ട്. മാനസിക സംഘര്‍ഷത്താല്‍ ജീവിതം അവസാനിപ്പിക്കുകയാണെന്നാണ് കുറിപ്പില്‍ പറയുന്നത്. ഒരു പെണ്‍കുട്ടിയുടേയും തന്റെയും ചിത്രങ്ങള്‍ ഉപയോഗിച്ച് യോജിപ്പിച്ച് ആനന്ദ് ഗിരി അപകീര്‍ത്തിപ്പെടുത്തുമെന്ന് വിവരം ലഭിച്ചതായും മഹന്ത് നരേന്ദ്രഗിരിയുടെ കുറിപ്പില്‍ ആരോപിക്കുന്നുണ്ട്.  

 

 

 

 

  comment

  LATEST NEWS


  ഗുരുതര സുരക്ഷാ പിഴവുകള്‍; ക്രോം ഉപയോഗിക്കുന്നവര്‍ ഹാക്ക് ചെയ്യപ്പെട്ടേക്കാം;വീഴ്ചകള്‍ തുറന്ന് സമ്മതിച്ച് ഗൂഗിള്‍;വേഗം അപ്ഡേറ്റ് ചെയ്യണമെന്ന് കമ്പനി


  കുട്ടനാട് മേഖലയിലെ വെള്ളപ്പൊക്കം ലഘൂകരിക്കുന്നതിനായുള്ള 'റൂം ഫോര്‍ റിവര്‍' പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കി വരുന്നെന്ന് മുഖ്യമന്ത്രി


  പരിമിതികൾ പ്രശ്നമല്ല, ലക്ഷ്യമാണ് പ്രധാനം; കാർഗിലിലേക്ക് 2500 കി.മി പ്രത്യേക സ്കൂട്ടറിൽ യാത്ര ചെയ്ത് റെക്കോഡ് നേടി ഭിന്നശേഷിക്കാരനായ ദമ്പതിമാർ


  മയക്കുമരുന്ന് കേസില്‍ ആര്യനെ മോചിപ്പിക്കാന്‍ 25 കോടിയെന്ന കൈക്കൂലി ആരോപണം തള്ളി എന്‍സിബി; അടിസ്ഥാന രഹിതമെന്ന് സമീര്‍ വാംഖഡെ


  നടി ഗായത്രി സുരേഷ് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് സംശയം; നടിക്കെതിരേ അമ്മ സംഘടന നടപടിയെടുക്കണമെന്ന് സംവിധായകന്‍


  തീരങ്ങള്‍ മാഫിയകളുടെ കൈകളില്‍: അനധികൃത നിര്‍മാണങ്ങള്‍ വ്യാപകം, മത്സ്യത്തൊഴിലാളികളെ കബളിപ്പിച്ച് മാഫിയകള്‍ക്ക് ഭൂമി വാങ്ങി നല്‍കുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.