×
login
ലഹരിക്കടത്തിന് പൂട്ടിടാന്‍ കേന്ദ്ര ഏജന്‍സികള്‍; കര്‍ശന പരിശോധന ആരംഭിച്ചു; ഉന്നത തലയോഗം ചേര്‍ന്ന് കസ്റ്റംസ്-എന്‍സിബി

ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ കസ്റ്റംസ് റെയിഡ് നടത്തിയിരുന്നു. കടലിലൂടെ കേരളത്തിലേക്കുള്ള മയക്കുമരുന്ന് കടത്ത് ഇപ്പോഴും നടക്കുന്നുണ്ടെന്ന് കേന്ദ്ര ഏജന്‍സികള്‍ പറയുന്നു. പാകിസ്ഥാന്‍ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ് (ഐഎസ്‌ഐ) ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഭീകര പ്രവര്‍ത്തനത്തിന് വേണ്ടി പണം സ്വരുപിക്കുന്നതിന് വേണ്ടി കറുപ്പ്, ഹെറോയിന്‍, പോപ്പി എന്നിവ വ്യാപകതോതില്‍ കടത്തുന്നു.

കൊച്ചി: കടലിലൂടെ അടക്കം കേരളത്തിലേക്ക് മയക്കുമരുന്ന് കടത്ത് സജീവമായതോടെ കര്‍ശന നടപടി ആരംഭിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍. ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി പാര്‍ട്ടികള്‍ക്കെതിരെ കര്‍ശന നടപടിക്കാണ് കസ്റ്റംസ്, എന്‍സിബി അടക്കമുള്ള ഏജന്‍സികളുടെ തീരുമാനം.

ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ കസ്റ്റംസ് റെയിഡ് നടത്തിയിരുന്നു. കടലിലൂടെ കേരളത്തിലേക്കുള്ള മയക്കുമരുന്ന് കടത്ത് ഇപ്പോഴും നടക്കുന്നുണ്ടെന്ന് കേന്ദ്ര ഏജന്‍സികള്‍ പറയുന്നു. പാകിസ്ഥാന്‍ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ് (ഐഎസ്‌ഐ) ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഭീകര പ്രവര്‍ത്തനത്തിന് വേണ്ടി പണം സ്വരുപിക്കുന്നതിന് വേണ്ടി കറുപ്പ്, ഹെറോയിന്‍, പോപ്പി എന്നിവ വ്യാപകതോതില്‍ കടത്തുന്നു.  


ലക്ഷദ്വീപ് കേന്ദ്രീകരിച്ച് നടത്തിയ മയക്കുമരുന്ന് കേസുകളും, പാകിസ്ഥാന്‍ സംഘം മയക്കുമരുന്ന് എത്തിയതടക്കമുള്ള വിവിധ കേസുകളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര എജന്‍സികള്‍ വിപുലമായ നടപടി ആരംഭിച്ചിട്ടുള്ളത്. കൊച്ചിയിലെ വിവിധ കേന്ദ്രങ്ങളിലും ആലപ്പുഴ- കുമരകം എന്നിവിടങ്ങളിലെ പഞ്ചനക്ഷത്ര ഹൗസ് ബോട്ടുകളിലും വയനാട്ടിലെ ചില റിസോര്‍ട്ടുകളിലും ലഹരിപാര്‍ട്ടി നടത്താനുള്ള നീക്കം ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.

ഇവര്‍ നിരീക്ഷണത്തിലാണെന്നും അധികൃതര്‍ അറിയിച്ചു. ലഹരി പാര്‍ട്ടികള്‍ പിടികൂടിയാല്‍ സ്ഥാപനത്തിന്റെ ഉടമയെ അടക്കം അറസ്റ്റു ചെയ്യുന്ന നടപടികളാവും ഇനി ഉണ്ടാവുകയെന്നും അധികൃതര്‍ അറിയിച്ചു. നടപടികള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ ദിവസം കസ്റ്റംസ്, എന്‍സിബി, എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിലെ ഉന്നത ഉദ്യോസ്ഥര്‍ എന്നിവരുടെ കോഡിനേഷന്‍ മീറ്റിങ്ങും നടന്നു.

  comment

  LATEST NEWS


  ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും വിശേഷിപ്പിച്ച രാഹുലിന് അംബേദ്കറുടെ പ്രസംഗത്തിലൂടെ കേന്ദ്രമന്ത്രിയുടെ ചുട്ട മറുപടി


  കഥ പറച്ചിലിന്റെ നാടായ ഇന്ത്യ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി: കാനില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളുമായി സംവദിച്ച് കേന്ദ്രമന്ത്രി മുരുകന്‍


  ക്വാഡ് യോഗത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി ജപ്പാനില്‍; 40 മണിക്കൂറിനുളളില്‍ പങ്കെടുക്കുന്നത് 23 പരിപാടികളില്‍


  കര്‍ണാടകത്തില്‍ കരാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം; സംസ്ഥാനത്ത് സുപ്രധാന നീക്കവുമായി ബിജെപി സര്‍ക്കാര്‍


  നൂറിന്റെ നിറവില്‍ ഹരിവരാസനം; അന്താരാഷ്ട്ര തലത്തില്‍ ഒരു വര്‍ഷത്തെ ശതാബ്ദി ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ ശബരിമല അയ്യപ്പസേവാ സമാജം


  വിശക്കും മയിലമ്മ തന്‍ പിടച്ചില്‍ കാണവേ തുടിയ്ക്കുന്നു മോദി തന്‍ ആര്‍ദ്രഹൃദയവും…

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.