login
സുരക്ഷ മുഖ്യം; റോഡ് അപകടങ്ങളില്‍ ജീവന്‍ പൊഴിയരുത്; വാഹന നിര്‍മ്മാണ കമ്പനികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര സര്‍ക്കാര്‍

രാജ്യത്തെ കുറച്ച് കാര്‍ നിര്‍മ്മാതാക്കള്‍ക്ക് മാത്രമേ വാഹന സുരക്ഷാ റേറ്റിംഗ് സംവിധാനം സ്വീകരിക്കാന്‍ കഴിഞ്ഞിട്ടുള്ളൂവെന്നും അതും അവരുടെ ഉയര്‍ന്ന വിലയുള്ള മോഡലുകള്‍ക്ക് മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂദല്‍ഹി: സുരക്ഷ നിലവാരം കുറച്ച് രാജ്യത്ത് വാഹനങ്ങള്‍ നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന കമ്പനികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര സര്‍ക്കാര്‍. ഇത്തരത്തിലുള്ള പ്രവണതകള്‍ അവസാനിപ്പിക്കണമെന്നും, ഇത് സംബന്ധിച്ച് വാഹന നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടതായും കേന്ദ്ര റോഡ് ഗതാഗതദേശീയപാത മന്ത്രാലയം സെക്രട്ടറി ഗിരിധര്‍ അരമനെ. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ഓട്ടോ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. വാഹന ലൊക്കേഷന്‍ ട്രാക്കിംഗ് ഉപകരണങ്ങള്‍ നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള സെമിനാറില്‍ സംസാരിക്കുന്നതിനിടെയാണ് ഗിരിധര്‍ അരമാനെ രാജ്യത്തെ വാഹന നിര്‍മ്മാതാക്കളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.

ചില വാഹന നിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ മോഡലുകളില്‍ ബോധപൂര്‍വ്വം സുരക്ഷാ സൗകര്യങ്ങള്‍ കുറക്കുന്നുവെന്ന റിപ്പോര്‍ട്ടുകളില്‍ അദ്ദേഹം ആശങ്കയും രേഖപ്പെടുത്തി. ഈ രീതി ഉടന്‍ അവസാനിപ്പിക്കണമെന്ന പറഞ്ഞ അര്‍മാനെ റോഡ് സുരക്ഷയില്‍ വലിയ പങ്കാണ് വാഹന നിര്‍മ്മാതാക്കള്‍ വഹിക്കുന്നതെന്നും ഓര്‍മ്മിപ്പിച്ചു. രാജ്യത്തെ കുറച്ച് കാര്‍ നിര്‍മ്മാതാക്കള്‍ക്ക് മാത്രമേ വാഹന സുരക്ഷാ റേറ്റിംഗ് സംവിധാനം സ്വീകരിക്കാന്‍ കഴിഞ്ഞിട്ടുള്ളൂവെന്നും അതും അവരുടെ ഉയര്‍ന്ന വിലയുള്ള മോഡലുകള്‍ക്ക് മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

റോഡപകടങ്ങളില്‍ അമേരിക്കയുടെയും ഇന്ത്യയുടെയും ഒരു ഉദാഹരണം അരാമനേ എടുത്തുപറഞ്ഞു, 'യുഎസില്‍, 2018ല്‍ 45 ലക്ഷം റോഡപകടങ്ങളില്‍ 36560 പേരാണ് മരിച്ചത്. ഇതേ കാലയളവില്‍ 4.5 ലക്ഷം റോഡപകടങ്ങളില്‍ 1.5 ലക്ഷം ഇന്ത്യക്കാര്‍ക്ക് ജീവന്‍ നഷ്ടമായി. ഇന്ത്യയെ അപേക്ഷിച്ച് പത്തിരട്ടി റോഡപകടങ്ങള്‍ കൂടുതല്‍ നടന്നത് അമേരിക്കയിലാണ്. എന്നാല്‍ അമേരിക്കയുടെ അഞ്ചിരട്ടി മരണങ്ങളാണ് ഇന്ത്യയിലുണ്ടായത്..'  ഇവിടുത്തെ റോഡുകളെ അപേക്ഷിച്ച് ഉയര്‍ന്ന വേഗതയുള്ള അമേരിക്കന്‍ റോഡുകളില്‍ മരണസംഖ്യ കുറച്ചത് വാഹനങ്ങളിലെ സുരക്ഷാ സംവിധാനങ്ങളാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു

ഉയര്‍ന്ന നിലവാരമുള്ള വാഹനങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കാന്‍ വാഹന നിര്‍മ്മാതാക്കള്‍ ശ്രമിക്കാത്തത് മാപ്പില്ലാത്ത കുറ്റമാണ്. സുരക്ഷാ സൗകര്യങ്ങള്‍ നല്‍കുന്ന വാഹന നിര്‍മ്മാതാക്കള്‍ പോലും അവരുടെ ഉയര്‍ന്ന വിലയുള്ള മോഡലുകളില്‍ മാത്രമാണ് ഇത് ഒരുക്കുന്നതെന്നതിലും ഗിരിധര്‍ അര്‍മാനെ അസ്വസ്ഥത പ്രകടിപ്പിച്ചു. സുരക്ഷയുടെ കാര്യത്തില്‍ സാങ്കേതികവിദ്യകളും പേറ്റന്റുകളും പരസ്പരം പങ്കിടാന്‍ അദ്ദേഹം വാഹന നിര്‍മ്മാതാക്കളോട് അഭ്യര്‍ത്ഥിച്ചു. വോള്‍വോയുടെ ത്രീപോയിന്റ് സീറ്റ് ബെല്‍റ്റിന്റെ പകര്‍പ്പവകാശം പങ്കുവെക്കാന്‍ കമ്പനി തയ്യാറായത് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.

  comment

  LATEST NEWS


  സുനില്‍ അറോറ വിരമിച്ചു; സുശീല്‍ ചന്ദ്ര പുതിയ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍


  ഇടത് സര്‍ക്കാരിന്റെ വെള്ളക്കര വര്‍ധനവ് പ്രാബല്യത്തില്‍; ഗാര്‍ഹിക ഉപഭോക്താവിന് 1000 ലിറ്ററിന് 4 രൂപ 20 പൈസ വീതം വര്‍ധനവില്‍


  മന്‍സൂറിനെ വധിക്കുന്നതിന് മിനിറ്റുകള്‍ മുന്‍പ് സിപിഎം ഗൂണ്ടകള്‍ ഒത്തുകൂടി; കൊലപാതകം ആസൂത്രിതമെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്


  മുഖ്യമന്ത്രി വിജിലന്‍സിനെ ഉപയോഗിച്ച് തന്നോട് പകപോക്കുന്നു, തന്നെ കുടുക്കാനാവുമോയെന്ന അവസാനത്തെ ശ്രമമാണ്; മുട്ടുമടക്കില്ല, നിയമപരമായി നേരിടും


  കോവിഡ് പരിശോധനയില്‍ പുതിയ വെല്ലുവിളി; ആര്‍ടി പിസിആര്‍ ടെസ്റ്റിനേയും കബളിപ്പിച്ച് കൊറോണ വൈറസ്; രോഗലക്ഷണങ്ങളുണ്ടെങ്കിലും ഫലം നെഗറ്റീവ്


  ഒരു രൂപ പോലും കൈക്കൂലി കൊടുക്കരുത്; ഐടിയില്‍ കേരളം ചെയ്യേണ്ടത്


  ലഘുവല്ല ലേഖയുടെ ഈ സംരംഭം; ഒരു ട്രാന്‍സ്ഫോര്‍മര്‍ ഉണ്ടാക്കിയ കഥ


  ഭൂപോഷണയജ്ഞത്തില്‍ പങ്കാളികളാകാം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.