×
login
ചെറിയ തോതില്‍ ലഹരി ഉപയോഗിക്കുന്നവരെ ഇരകളായി കണക്കാക്കി കൗണ്‍സിലിങ് നല്‍കും; നിയമ ഭേദഗതിക്ക് ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍

എന്‍ഡിപിഎസ്എ നിയമപ്രകാരം ഇപ്പോള്‍ ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം കുറ്റകരമാണ്.പിഴയും ആറുമാസം തടവുമാണ് ലഭിക്കുക.

ന്യൂദല്‍ഹി: ലഹരി വസ്തക്കളുടെ ഉപയോഗം കുറ്റകരമാക്കുന്നത് ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം.ഇതിനായി നര്‍ക്കോട്ടിക് ഡ്രഗസ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്ട്(എന്‍ജിപിഎസ്എ) നിയമം കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്യാനാണ് തീരുമാനം.ഇത് നിലവില്‍ വന്നാല്‍ ലഹരി ഉപയോഗിക്കുന്നവരെ ഇരകളായി മാത്രം കാണുകയും അവര്‍ക്ക് ലഭിക്കുന്ന ശിഷയും പിഴയും ഇല്ലാതാവുകയും ചെയ്യും.

 ഇവര്‍ക്ക് കൗണ്‍സിലിങ്ങ് മാത്രമാണ് നല്‍കുന്നത്.ചെറിയതോതിലുളള ലഹരി ഉപയോഗം കുറ്റകരമല്ലാത്ത വിധമായിരിക്കും നിയമം പുനരാവിഷ്‌ക്കരിക്കുന്നത്. ഇതിന് സാമൂഹിക ക്ഷേമ മന്ത്രാലയവും, ആഭ്യന്തര മന്ത്രാലയവും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.എന്നാല്‍ ലഹരിക്കടത്ത് കുറ്റമായിത്തന്നെ നിലനില്‍ക്കും. എന്‍ഡിപിഎസ്എ നിയമപ്രകാരം ഇപ്പോള്‍ ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം കുറ്റകരമാണ്.പിഴയും ആറുമാസം തടവുമാണ് ലഭിക്കുക.ഈ നിയമത്തിന്റെ 27-ാം വകുപ്പാണ് ഭേദഗതി ചെയ്യാന്‍ തീരുമാനമായിരിക്കുന്നത്.നിയമം നിലവില്‍ വരുന്നത് മുതല്‍ ലഹരി ഉപയോഗം കുറ്റകരമല്ലാതാവും.എന്നാല്‍ ലഹരി വസ്തുക്കളുടെ ഉപയോഗത്തിന്റെ തോതില്‍ വ്യക്തത വരുത്തീയിട്ടില്ല.ഇതിലെല്ലാമുളള വ്യക്തത ഉടന്‍ തന്നെ വരും.അടുത്ത പാര്‍ലമെന്റ്ിന്റെ സമ്മേളനത്തില്‍ ഇവ സംബന്ധിച്ച ഭേദഗതി കൊണ്ടുവരാന്‍ കേന്ദ്രം സര്‍ക്കാന്‍ തീരുമാനം ഉണ്ടാകും.എന്നാല്‍ ഇത് മൂലം യുവാക്കളില്‍ ലഹരി ഉപയോഗം വര്‍ദ്ധിക്കാനുളള സാധ്യത തളളിക്കളയാന്‍ സാധിക്കില്ല.ഈ തീരുമാനത്തില്‍ വിദ്ഗദ്ധ ഉപദേശം കൈക്കൊളളാന്‍ കേന്ദ്രം തയ്യാറാകണം എന്നാണ് പൊതു അഭിപ്രായം.


 

 

  comment

  LATEST NEWS


  ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും വിശേഷിപ്പിച്ച രാഹുലിന് അംബേദ്കറുടെ പ്രസംഗത്തിലൂടെ കേന്ദ്രമന്ത്രിയുടെ ചുട്ട മറുപടി


  കഥ പറച്ചിലിന്റെ നാടായ ഇന്ത്യ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി: കാനില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളുമായി സംവദിച്ച് കേന്ദ്രമന്ത്രി മുരുകന്‍


  ക്വാഡ് യോഗത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി ജപ്പാനില്‍; 40 മണിക്കൂറിനുളളില്‍ പങ്കെടുക്കുന്നത് 23 പരിപാടികളില്‍


  കര്‍ണാടകത്തില്‍ കരാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം; സംസ്ഥാനത്ത് സുപ്രധാന നീക്കവുമായി ബിജെപി സര്‍ക്കാര്‍


  നൂറിന്റെ നിറവില്‍ ഹരിവരാസനം; അന്താരാഷ്ട്ര തലത്തില്‍ ഒരു വര്‍ഷത്തെ ശതാബ്ദി ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ ശബരിമല അയ്യപ്പസേവാ സമാജം


  വിശക്കും മയിലമ്മ തന്‍ പിടച്ചില്‍ കാണവേ തുടിയ്ക്കുന്നു മോദി തന്‍ ആര്‍ദ്രഹൃദയവും…

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.