×
login
തടസ്സം ഇന്ധന നികുതിയിലും മദ്യവില്‍പ്പനയിലും മാത്രം വരുമാനം കണ്ടെത്തുന്നവര്‍; ഇന്ധന വില ജിഎസ്ടി‍യിലേക്ക് മാറ്റാന്‍ കേന്ദ്രം സന്നദ്ധം: കേന്ദ്രമന്ത്രി

ചില സംസ്ഥാനങ്ങളുടെ പ്രധാന വരുമാന മാര്‍ഗം പെട്രോളും ഡീസലും മദ്യവില്‍പ്പനയുമാണെന്ന് ഹര്‍ദ്ദീപ് സിങ് പുരി പറഞ്ഞു. കടബാധ്യത പെരുകുമ്പോള്‍ അവര്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കും. പഞ്ചാബ് ഒരുദാഹരണമാണ്, കേന്ദ്രമന്ത്രി പറഞ്ഞു. ആഗോള തലത്തിലെ ഇന്ധന വില വര്‍ധന പ്രതിരോധിക്കുന്നതിന് നികുതി ഭാരം കുറച്ചുള്ള നടപടി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചു.

ന്യൂദല്‍ഹി: പെട്രോളും ഡീസലും അടക്കമുള്ള പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടിയിലേക്ക് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമാണെന്ന് ആവര്‍ത്തിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. എന്നാല്‍ ഈ നീക്കത്തെ എതിര്‍ക്കുന്നത് ചില സംസ്ഥാന സര്‍ക്കാരുകളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ചില സംസ്ഥാനങ്ങളുടെ പ്രധാന വരുമാന മാര്‍ഗം പെട്രോളും ഡീസലും മദ്യവില്‍പ്പനയുമാണെന്ന് ഹര്‍ദ്ദീപ് സിങ് പുരി പറഞ്ഞു. കടബാധ്യത പെരുകുമ്പോള്‍ അവര്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കും. പഞ്ചാബ് ഒരുദാഹരണമാണ്, കേന്ദ്രമന്ത്രി പറഞ്ഞു. ആഗോള തലത്തിലെ ഇന്ധന വില വര്‍ധന പ്രതിരോധിക്കുന്നതിന് നികുതി ഭാരം കുറച്ചുള്ള നടപടി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചു.


ഇനി സംസ്ഥാന സര്‍ക്കാരുകളാണ് വാറ്റ് കുറച്ച് ഇന്ധന വില കൂടുതല്‍ കുറയ്ക്കാന്‍ തീരുമാനിക്കേണ്ടത്. ഇന്ധന മേഖലയിലെ ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരുകളും ഉത്തരവാദിത്വം ഏറ്റെടുക്കണം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെയും ഇതര സംസ്ഥാനങ്ങളിലെയും ഇന്ധന വിലയില്‍ 15-20 രൂപയുടെ വ്യത്യാസമാണുള്ളതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

സഹകരണ ഫെഡറലിസത്തിന്റെ ഏറ്റവും മികച്ച മാതൃകയാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ബാധ്യതകള്‍ ഇരുകൂട്ടരും ഏറ്റെടുക്കണം. റഷ്യ-ഉക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ എണ്ണ ബാരലിന് 19.56 ഡോളറില്‍ നിന്ന് 30 ഡോളറായി ഉയര്‍ന്ന സാഹചര്യമുണ്ട്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ നികുതി കുറച്ച് ഇന്ധന വില കുറയ്ക്കാനാണ് ശ്രമിക്കുന്നത്. മോദിഭരണ കാലത്ത് ഇന്ധന വില വര്‍ധനയുടെ അനുപാതം കുറവാണ്. അടിസ്ഥാന ശമ്പള നിരക്കില്‍ ലഭിക്കുന്ന വര്‍ധനയും കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന സൗജന്യ പദ്ധതികളും എല്ലാം പരിഗണിക്കണമെന്നും കേന്ദ്ര പെട്രോളിയം മന്ത്രി പറഞ്ഞു.

  comment

  LATEST NEWS


  ടി.കെ രാജീവ് കുമാര്‍-ഷൈന്‍ നിഗം സിനിമ 'ബര്‍മുഡ'; ആഗസ്റ്റ് 19ന് തീയേറ്ററുകളില്‍; ചിത്രത്തില്‍ മോഹന്‍ലാല്‍ പാടിയ ഗാനവും ഏറെ ശ്രദ്ധയം


  പാകിസ്താനോട് കൂറ് പുലര്‍ത്തുന്ന ജലീലിനെ മഹാനാക്കിയത് പിണറായി ചെയ്ത പാപമെന്ന് ചെറിയാന്‍ ഫിലിപ്പ്


  1947ല്‍ വാങ്ങി; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് 75 വര്‍ഷം പഴക്കമുള്ള പത്രം സംരക്ഷിച്ച് ഡോ. എച്ച്.വി.ഹന്ദേ; അഭിനന്ദിച്ച് പ്രധാനമന്ത്രി ( വീഡിയോ)


  സിപിഎം സൈബര്‍ കടന്നലുകളുടെ 'കുഴി' ആക്രമണം ഏശിയില്ല; 'ന്നാ താന്‍ കേസ് കൊട്' ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റ്; കുഞ്ചാക്കോ ബോബന്‍ വാരിയത് കോടികള്‍


  സ്പോര്‍ട്സ് താരങ്ങള്‍ക്ക് മോദി പ്രധാനമന്ത്രിയല്ല, അരികെയുള്ള സുഹൃത്ത്; മോദിയെ ഗംച ഷാള്‍ പുതപ്പിച്ച് ഹിമദാസ്; ബോക്സിങ് ഗ്ലൗസ് നല്‍കി നിഖാത് സറീന്‍


  ഷാജഹാന്‍ കൊലക്കേസ്: 'എല്ലാ കൊലയും ബിജെപിയുടെ തലയില്‍ വയ്ക്കണ്ട'; സിപിഎം പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് കെ. സുധാകരന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.