login
കേരളത്തില്‍ ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് മാത്രം നീതി; എല്ലാവര്‍ക്കും തുല്യനീതി ലഭ്യമാകാന്‍ ബിജെപി അധികാരത്തിലെത്തണമെന്ന് കേന്ദ്രമന്ത്രി വികെ സിങ്

മോദിയുടെ വികസന പദ്ധതികള്‍ പിന്തുടരുന്നതിനായി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളവും മാറും. മുമ്പെങ്ങുമില്ലാത്ത ആവേശമാണ് ബിജെപി പ്രവര്‍ത്തകര്‍ക്ക് വിജയ യാത്രയില്‍ കാണാന്‍ സാധിക്കുന്നത്. മാറ്റത്തിന്റെ വ്യക്തമായ ലക്ഷണമാണിത്. വിജയ യാത്രയ്ക്ക് ശേഷവും ഇതേ ഊര്‍ജ്ജത്തോടെ മുന്നോട്ടു പോകാന്‍ സാധിക്കണം. 500 വര്‍ഷങ്ങള്‍ക്ക് ശേഷം രാമജന്മഭൂമിയില്‍ ക്ഷേത്രമുയരുന്നുവെന്നത് അഭിമാനമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍: കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും തുല്യനീതി ലഭ്യമാകണമെങ്കില്‍ സംസ്ഥാനത്ത് ബിജെപി അധികാരത്തില്‍ വരണമെന്ന് കേന്ദ്ര റോഡ് ഗതാഗത വകുപ്പ് സഹമന്ത്രി  വി.കെ. സിങ് പറഞ്ഞു. ദൈവത്തിന്റെ സ്വന്തംനാടായ കേരളം മാറിമാറി ഭരിച്ച ഇടത്-വലത് മുന്നണികള്‍ ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് മാത്രം നീതി ലഭ്യമാക്കി. എല്ലാവര്‍ക്കും വികസനം, എല്ലാവര്‍ക്കും നീതി എന്ന കാര്യം മോദി സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കി. ജാതി-മത-വര്‍ഗ്ഗ ചിന്തകള്‍ക്കതീതമായി എല്ലാവര്‍ക്കും തുല്യ നീതി നടപ്പിലാക്കുകയായിരുന്നു.  

Facebook Post: https://www.facebook.com/janmabhumionline/videos/176151014036789

മോദിയുടെ വികസന പദ്ധതികള്‍ പിന്തുടരുന്നതിനായി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളവും മാറും. മുമ്പെങ്ങുമില്ലാത്ത ആവേശമാണ് ബിജെപി പ്രവര്‍ത്തകര്‍ക്ക് വിജയ യാത്രയില്‍ കാണാന്‍ സാധിക്കുന്നത്. മാറ്റത്തിന്റെ വ്യക്തമായ ലക്ഷണമാണിത്. വിജയ യാത്രയ്ക്ക് ശേഷവും ഇതേ ഊര്‍ജ്ജത്തോടെ മുന്നോട്ടു പോകാന്‍ സാധിക്കണം. 500 വര്‍ഷങ്ങള്‍ക്ക് ശേഷം രാമജന്മഭൂമിയില്‍ ക്ഷേത്രമുയരുന്നുവെന്നത് അഭിമാനമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിയില്ലാത്തതും എല്ലാവര്‍ക്കും മൂല്യധിഷ്ഠിത വിദ്യാഭ്യാസം ലഭ്യമാകാനും സ്ത്രീ ശാക്തീകരണം യാഥാര്‍ത്ഥ്യമാകാനും അതുവഴി ഐശ്വര്യ പൂര്‍ണ്ണമായ കേരളം യാഥാര്‍ത്ഥ്യമാകാനും ബിജെപി വിജയ രഥത്തിലേറ്റാന്‍ കേരള ജനത തയ്യാറാകണമെന്നും മോദി സര്‍ക്കാരിന്റെ വികസന-ജനക്ഷേമ പദ്ധതികള്‍ ജനങ്ങളിലെത്തിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

  comment

  LATEST NEWS


  ഒളിമ്പിക്‌സിന് കാണികള്‍ വേണം: സീക്കോ


  തമിഴ്‌നാട് മുന്നില്‍ തന്നെ; കേരളത്തിന് പത്ത് സ്വര്‍ണം കൂടി


  അഡ്വ. കെ.കെ ബാലറാം ആര്‍എസ്എസ് കേരള പ്രാന്ത സംഘചാലക്


  തീവ്രവാദികള്‍ക്കെതിരെ ബൈഡന്‍ പ്രയോഗിച്ചത് 2011ലെ പ്രത്യേകാധികാരം; പ്രസിഡന്റ് മാറിയാലും നയത്തില്‍ മാറ്റമില്ല; വ്യോമാക്രമണം തുടരുമെന്ന് പെന്റഗണ്‍


  വിഴിഞ്ഞം, സ്മാര്‍ട്ട് സിറ്റി, ലൈറ്റ് മെട്രോ, ഗെയില്‍, ഓട്ടോണമസ് കോളജ്, കാരുണ്യ: സിപിഎമ്മിന്റേത് എല്ലാത്തിനേയും എതിര്‍ത്ത ചരിത്രം


  ചെസ്സെഴുത്തിന്റെ കാരണവര്‍


  കഥയ മമ, കഥയ മമ


  ഇന്ന് 3792 പേര്‍ക്ക് കൊറോണ; 3418 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4650 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4182 ആയി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.