×
login
പ്രധാനമന്ത്രി ആവാസ് യോജനയ്ക്കു കീഴില്‍ 3.61 ലക്ഷം വീടുകള്‍ പണിയാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി; തീരുമാനം സിഎസ്എംസി യോഗത്തില്‍

സര്‍ക്കാരിന് സമര്‍പ്പിച്ച 708 നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അനുമതി നല്‍കിയത്.

ന്യൂദല്‍ഹി: പ്രധാനമന്ത്രി ആവാസ് യോജന-അര്‍ബന്‍(പിഎംഎവൈ-യു) പദ്ധതിക്കു കീഴില്‍ 3.61 ലക്ഷം വീടുകള്‍ പണിയാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. '3.75 ലക്ഷം വീടുകളുള്‍പ്പെടുന്ന പദ്ധതിയുടെ പുതുക്കല്‍' അനുവദിച്ചതായി പാര്‍പ്പിട, നഗരകാര്യ മന്ത്രാലയം അറിയിച്ചു. 54-ാമത് സെന്‍ട്രല്‍ സാംഗ്ഷനിംഗ് ആന്റ് മോണിറ്ററിംഗ് കമ്മിറ്റി(സിഎസ്എംസി)യുടെ 54-ാമത് യോഗത്തിലാണ് തീരുമാനം. കോവിഡ് രണ്ടാംതരംഗത്തിനിടെ ആദ്യ യോഗമായിരുന്നു ഇത്. 

സര്‍ക്കാരിന് സമര്‍പ്പിച്ച 708 നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അനുമതി നല്‍കിയത്. 'എല്ലാവര്‍ക്കും വീട്' എന്നതിന് കീഴില്‍ 112.4 ലക്ഷം വീടുകള്‍ പണിയുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. 'നിശ്ചിത തുക സാമ്പത്തിക സഹായമായി സര്‍ക്കാര്‍ നല്‍കി മറ്റുള്ളവരുടെ സഹായത്തോടെ താങ്ങാനാകുന്ന ചെലവില്‍ വീടുകള്‍ പണിയു'മെന്ന് 13 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങള്‍ പങ്കെടുത്ത യോഗത്തിന് ശേഷം നല്‍കിയ വാര്‍ത്താ കുറിപ്പില്‍ മന്ത്രാലയം അറിയിച്ചു. 

ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനായി 'പിഎംഎവൈ-യു പുരസ്‌ക്കാരം 2021- നൂറുദിന ചാലഞ്ചി'നും മന്ത്രാലയ സെക്രട്ടറി ദുര്‍ഗ ശങ്കര്‍ മിശ്ര തുടക്കമിട്ടു.  

  comment

  LATEST NEWS


  തൃശൂര്‍ കാറളം സഹകരണബാങ്കിലും തട്ടിപ്പ്; അന്വേഷണത്തിന് ഉത്തരവിട്ട് ഇരിങ്ങാലക്കുട കോടതി


  ത്രിവര്‍ണ പതാക ഇനി മഴയത്തും വെയിലത്തും ഭദ്രം; കാലാവസ്ഥയെ ചെറുക്കാന്‍ കഴിയുന്ന തുണിത്തരം വികസിപ്പിച്ച് ദല്‍ഹി ഐഐടിയും സ്വാട്രിക് കമ്പനിയും


  കേന്ദ്രം കടുപ്പിച്ചപ്പോള്‍ പൂഴ്ത്തിയ വാക്‌സിനുകള്‍ പുറത്തെടുത്തു; ഇന്ന് വാക്‌സിന്‍ നല്‍കിയത് 4.53 ലക്ഷം പേര്‍ക്ക്; സര്‍ക്കാരിന്റെ കള്ളത്തരം പൊളിഞ്ഞു


  'ഞങ്ങളും മനുഷ്യരാണ് സാര്‍, പരിഗണിക്കണം', മുഖ്യമന്ത്രിയോട് റേഷന്‍ വ്യാപാരികള്‍; കൊവിഡ് ബാധിച്ച് മരിച്ചത് 51 റേഷന്‍ വ്യാപാരികള്‍


  കോൺവെന്‍റ് അധികൃതർ വൈദ്യുതി വിച്ഛേദിച്ചതിന് സിസ്റ്റർ ലൂസി കളപ്പുര നിരാഹാരസമരം നടത്തി; പൊലീസെത്തി വൈദ്യുതി പുനസ്ഥാപിച്ചു;നിരാഹാരം നിര്‍ത്തി


  വോട്ടിന് പണം: തെലങ്കാന രാഷ്ട്ര സമിതിയുടെ എംപി കുറ്റക്കാരിയെന്ന് കോടതി; ആറു മാസം തടവും 10,000 രൂപ പിഴയും വിധിച്ചു


  കശ്മീരില്‍ രണ്ട് ലക്ഷം പേര്‍ക്ക് അനധികൃത തോക്ക് ലൈസന്‍സ് നല്‍കി: ജമ്മുവില്‍ 22 ഇടങ്ങളില്‍ സിബിഐ റെയ്ഡ്


  കൊറോണ പറഞ്ഞ് കടകള്‍ അടപ്പിച്ച സ്ഥലത്ത് സിനിമാ ഷൂട്ടിങ്ങ്; നാട്ടുകാര്‍ സംഘടിച്ചെത്തി 'മിന്നല്‍ മുരളി' തടഞ്ഞു; 50 അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.