×
login
ഒസ്മാനാബാദിന്റെ പേര്‍ ധാരാശിവ് എന്നാക്കാം; ഔറംഗബാദ്‍ നഗരത്തിന്റെ പേര് ഛത്രപതി സംഭാജിനഗര്‍ എന്നാക്കുന്നത് പരിഗണനയിലെന്നും കേന്ദ്രം

ഔറംഗബാദ് നഗരത്തിന്റെ പേര് മാറ്റുന്നതില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ഉടനുണ്ടാകുമെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിംഗ് ബോംബെ ഹൈക്കോടതിയെ അറിയിച്ചു

മുംബൈ:  ഒസ്മാനാബാദ് നഗരത്തിന്റെ പേര് മാറ്റുന്നതില്‍ കേന്ദ്രസര്‍ക്കാരിന് എതിര്‍പ്പില്ലെന്നും എന്നാല്‍ ഔറംഗബാദ് നഗരത്തിന്റെ പേര് മാറ്റുന്നതില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ഉടനുണ്ടാകുമെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിംഗ് ബോംബെ ഹൈക്കോടതിയെ അറിയിച്ചു.

ഔറംഗബാദ് നഗരത്തിന്റെ പേര് ഛത്രപതി സംഭാജിനഗര്‍ എന്നും ഒസ്മാനാബാദ് നഗരത്തെ ധാരാശിവ് എന്നും പുനര്‍നാമകരണം ചെയ്യാനുള്ള സംസ്ഥാന മന്ത്രിസഭയുടെ തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികളാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് സഞ്ജയ് വി ഗംഗാപൂര്‍വാലയും ജസ്റ്റിസ് സന്ദീപ് വി മര്‍നെയും പരിഗണിക്കുന്നത്. ഹര്‍ജികളില്‍ മറുപടി നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു, ഫെബ്രുവരി 20 ന് കേസ് അടുത്തതായി പരിഗണിക്കും.


ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ്, 2022 ജൂണ്‍ 29 ന് അന്നത്തെ മഹാ വികാസ് അഘാഡി (എംവിഎ) സര്‍ക്കാരിന്റെ മന്ത്രിസഭാ യോഗത്തിലാണ് ഔറംഗബാദിന്റെയും ഒസ്മാനാബാദിന്റെയും പേരുകള്‍ പുനര്‍നാമകരണം ചെയ്യാന്‍ തീരുമാനിച്ചത്.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.