×
login
ബിപിന്‍ റാവത്തിന്‍റെ മരണത്തെക്കുറിച്ചും കശ്മീരിനെക്കുറിച്ചും നുണകള്‍ ; ഇന്ത്യാ വിരുദ്ധ പ്രചാരണത്തിന് 35 പാക് യൂട്യൂബ് ചാനുകള്‍ നിരോധിച്ചു

ആസൂത്രിതമായി ഇന്ത്യ വിരുദ്ധ പ്രചാരണങ്ങള്‍ നടത്തിയിരുന്ന പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 35 യൂട്യൂബ് ചാനലുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ഇതില്‍ അഞ്ച് സമൂഹമാധ്യമ അക്കൗണ്ടുകളും ഉണ്ടായിരുന്നു. വ്യാജ ഇന്ത്യാ വിരുദ്ധ വാര്‍ത്തകള്‍ ഡിജിറ്റല്‍ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റുകളും നിരവധിയുണ്ടായിരുന്നു.

ന്യൂദല്‍ഹി: ആസൂത്രിതമായി ഇന്ത്യ വിരുദ്ധ പ്രചാരണങ്ങള്‍ നടത്തിയിരുന്ന  പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 35 യൂട്യൂബ് ചാനലുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ഇതില്‍ അഞ്ച് സമൂഹമാധ്യമ അക്കൗണ്ടുകളും ഉണ്ടായിരുന്നു. വ്യാജ ഇന്ത്യാ വിരുദ്ധ വാര്‍ത്തകള്‍ ഡിജിറ്റല്‍ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റുകളും നിരവധിയുണ്ടായിരുന്നു.

ഏകദേശം ഒരു കോടി 20 ലക്ഷം സബ്‌സ്‌ക്രൈര്‍മാര്‍ ഉള്ള യൂ ട്യൂബ് ചാനലുകള്‍ വരെ അടച്ചുപൂട്ടി. ഇവയുടെ വീഡിയോകള്‍ക്ക് 130 കോടി വരെ വ്യൂകള്‍ ഉണ്ടായിരുന്നു. ഐടി നിയമപ്രകാരമാണ് പാകിസ്ഥാന്‍ കേന്ദ്രമായ യൂട്യൂബ് ചാനലുകളും സമൂഹമാധ്യമ അക്കൗണ്ടുകളും അടച്ചുപൂട്ടിയതെന്ന് വാര്‍ത്താവിനിമയ മന്ത്രാലയ സെക്രട്ടറി അപൂര്‍വ ചന്ദ്ര സ്ഥിരീകരിച്ചു. ഈ വെബ്‌സൈറ്റുകളിലും യുട്യൂബ് ചാനലുകളിലും മറ്റ് സമൂഹമാധ്യമങ്ങളിലും ഇന്ത്യ വിരുദ്ധ വ്യാജ വാര്‍ത്തകളും ഇന്ത്യയുമായി ബന്ധപ്പെട്ട വൈകാരികതയേറിയ വിഷയങ്ങളുമായിരുന്നുവെന്ന് വാര്‍ത്താവിനിമയ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.  

ഇന്ത്യന്‍ കരസേന, ജമ്മു കശ്മീര്‍, മറ്റു രാജ്യങ്ങളുമായുള്ള വിദേശ ബന്ധങ്ങള്‍ എന്നിവയായിരുന്നു വിഷയങ്ങള്‍. വീമാനപകടത്തില്‍ കൊല്ലപ്പെട്ട ജനറല്‍ ബിപിന്‍ റാവത്തിന്‍റെ മരണത്തെക്കുറിച്ച് ഒട്ടേറെ വ്യാജവാര്‍ത്തകള്‍ ഈ യൂട്യൂബ് ചാനലുകളും വെബ്‌സൈറ്റുകളും സമുഹമാധ്യമഅക്കൗണ്ടുകളും പ്രചരിപ്പിച്ചിരുന്നു. അഞ്ചു സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ജനാധിപത്യ പ്രക്രിയ അട്ടിമറിക്കുന്നതിനെക്കുറിച്ചും ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചിരുന്നു.


2021 ഡിസംബറില്‍ തന്നെ പാകിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള 20 യുട്യൂബ് ചാനലുകളും രണ്ട് വാര്‍ത്താ വെബ്‌സൈറ്റുകളും ഐടി നിയമപ്രകാരം നിരോധിക്കേണ്ടതിനെക്കുറിച്ച് ഐടി മന്ത്രാലയം നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നതാണ്. പക്ഷെ ഇപ്പോഴാണ് ഈ ചാനലുകളും പുതിയ ഏതാനും ചാനലുകളും നിരോധിച്ചത്. .

ഇന്ത്യയുടെ ആഗോളപ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായി ഇക്കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിന്‍റെ തൊട്ടുപിന്നാലെയാണ് പാകിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള യുട്യൂബ് ചാനലുകളും വെബ്‌സൈറ്റുകളും സമൂഹമാധ്യമസൈറ്റുകളും നിരോധിച്ചത്. ഇന്ത്യ വിരുദ്ധ പ്രചാരണത്തിന് വിവിധ അന്താരാഷ്ട്ര സംഘടനകള്‍ ബോധപൂര്‍വ്വം ശ്രമം നടത്തുന്നതായും ബ്രഹ്മകൂമാരീസ് സംഘടിപ്പിച്ച ആസാദി കാ അമൃത് മഹോത്സവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ പ്രധാനമന്ത്രി മോദി സൂചിപ്പിച്ചിരുന്നു.  

'ഇ്ന്ത്യയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ ശ്രമം നടക്കുന്നത് നിങ്ങള്‍ കണ്ടതാണ്. അന്താരാഷ്ട്ര നിലവാരത്തിലും അത് നടക്കുന്നുണ്ട്. ഇത് രാഷ്ട്രീയമാണ് എന്ന മാത്രം പറഞ്ഞ് കൈകഴുകാന്‍ ആവില്ല. ഇത് രാഷ്ട്രീയത്തെക്കുറിച്ചല്ല, നമമുടെ രാഷ്ട്രത്തെക്കുറിച്ചാണ്,'- മോദി പറഞ്ഞു. മറ്റ് രാജ്യങ്ങളിലെ ജനങ്ങളിലേക്ക് ഇന്ത്യയെക്കുറിച്ച് യഥാര്‍ത്ഥ വിവരങ്ങള്‍ മാത്രം എത്തുന്നുവെന്ന് ഉറപ്പാക്കാനും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. ഇന്ത്യയെക്കുറിച്ചുള്ള ദുഷ്പ്രചാരണങ്ങള്‍ പ്രചരിക്കുന്നത് തടയണമെന്നും പ്രധാനമന്ത്രി അന്ന് ഉദ്‌ബോധിപ്പിച്ചിരുന്നു.

 

  comment

  LATEST NEWS


  നന്നാക്കണമെങ്കില്‍ 45 ലക്ഷം ചെലവാകും; ഹൈക്കോടതി നിര്‍ദ്ദേശത്തിന് പിന്നാലെ ഉപയോഗിക്കാനാവാത്ത ജന്റം ബസുകള്‍ ആക്രി വിലയ്ക്ക് വില്‍ക്കുന്നു


  പാര്‍ട്ടി ഫണ്ട് നല്‍കിയില്ല; തിരുവല്ലയില്‍ സിപിഐ ബ്രാഞ്ച് സെക്രട്ടറി ഹോട്ടല്‍ അടിച്ചു തകര്‍ത്തു, പരാതി നല്‍കിയത് ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചു


  'ഇവിടെ പേടിയാകുന്നു, പറ്റില്ലച്ഛാ...നിര്‍ത്തിയിട്ട് പോയാല്‍ എന്നെ ഇനി കാണില്ല'; ഭര്‍ത്താവ് കിരണിനെതിരെ വിസ്മയയുടെ ശബ്ദ സന്ദേശം പുറത്ത്


  ജവഹര്‍ പുരസ്‌കാരം ജന്മഭൂമി' ലേഖകന്‍ ശിവാകൈലാസിന്


  കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന് പറയാനാകില്ല; ചില മതങ്ങളില്‍പെട്ടവര്‍ നിര്‍ബന്ധിച്ച് ആളുകളെ മതപരിവര്‍ത്തനം നടത്തുന്നുണ്ടെന്ന് തുഷാര്‍ വെള്ളാപ്പള്ളി


  പട്ടയില്‍ പ്രഭാകരന്‍ അന്തരിച്ചു; നഷ്ടമായത് മുത്തശ്ശിക്കവിതകളുടെ മഹാകവി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.