×
login
'ഇസ്രയേല്‍ കമ്പനിയുമായി ഇടപാട് നടത്തിയില്ല'- പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രതിപക്ഷത്തിന്‍റെ വായടപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

പെഗസസ് ഫോണ്‍ചോര്‍ത്തല്‍ സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയ ഇസ്രയേല്‍ എന്ന കമ്പനിയുമായി യാതൊരു ഇടപാടും നടത്തിയില്ലെന്ന് പാര്‍ലമെന്‍റില്‍ കേന്ദ്രസര്‍ക്കാരിന്‍റെ മറുപടി.

ന്യൂദല്‍ഹി: പെഗസസ് ഫോണ്‍ചോര്‍ത്തല്‍ സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയ ഇസ്രയേല്‍ എന്ന കമ്പനിയുമായി യാതൊരു ഇടപാടും നടത്തിയില്ലെന്ന് പാര്‍ലമെന്‍റില്‍ കേന്ദ്രസര്‍ക്കാരിന്‍റെ മറുപടി.

പ്രതിരോധമന്ത്രാലയമാണ് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഈ മറുപടി നല്‍കിയത് ഫോണ്‍ ചോര്‍ത്തലിനുപയോഗിക്കുന്ന പെഗസസ് സോഫ്റ്റ് വെയര്‍ തയ്യാറാക്കിയ എന്‍എസ് ഒ എന്ന ഇസ്രയേല്‍ കമ്പനിയുമായി കേന്ദ്രം ഇടപാടുകള്‍ നടത്തിയോ എന്ന സര്‍ക്കാരിനോടുള്ള നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിനാണ് പ്രതിരോധമന്ത്രാലയം ഈ മറുപടി പറഞ്ഞത്.

പാര്‍ലമെന്‍റിന്‍റെ  മണ്‍സൂണ്‍കാല സമ്മേളനം ആരംഭിക്കുന്നതിന് തൊട്ട് മുമ്പാണ് പെഗഗസ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് 50,000 പേരുടെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണം നാടകീയമായി ഉയര്‍ന്ന് വന്നത്. ഈ ആരോപണം ഉയര്‍ന്നു വന്ന സമയത്തിന്‍റെ കാര്യത്തില്‍ (മണ്‍സൂണ്‍ സമ്മേളനത്തിന്‍റെ തലേന്നാള്‍) സംശയമുണ്ടെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ആദ്യ ദിവസം തന്നെ പാര്‍ലമെന്‍റില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനുള്ള ആസൂത്രിത ഗൂഡാലോചനയെന്ന രീതിയിലാണ് ബിജെപിയും ഇതിനെ കണ്ടത്.  

എന്നാല്‍ പെഗാസസ് ഫോണ്‍ചോര്‍ത്തല്‍ എന്ന വിഷയത്തിന്‍റെ പേരില്‍ പാര്‍ലമെന്‍റ്  സമ്മേളനം അലങ്കോലപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ മൂന്നാഴ്ചയായി കേന്ദ്രസര്‍ക്കാരിനെ പ്രതിപക്ഷം ചോദ്യം ചെയ്യുകയായിരുന്നു. സഭ ചേര്‍ന്ന 78 മണിക്കൂര്‍ 30 മിനിറ്റില്‍ 60 മണിക്കൂര്‍ 28 മിനിറ്റും ബഹളം കാരണം പാഴായി. ആഗസ്ത് 13ന് മണ്‍സൂണ്‍ കാല സമ്മേളനം അവസാനിക്കാന്‍ പോകുകയാണ്.

ഇസ്രയേല്‍ കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പ് തന്നെ ഇതിനെതിരെ വിശദീകരണവുമായി രംഗത്ത് വന്നിരുന്നു. പെഗസസില്‍ ഫോണ്‍ നമ്പറുകള്‍ കണ്ടു എന്നത്‌കൊണ്ട് ആ ഫോണ്‍ ചോര്‍ത്തി എന്ന് പറയാനാവില്ലെന്നായിരുന്നു എന്‍എസ്ഒയുടെ വിശദീകരണം. എന്നാല്‍ പ്രതിപക്ഷം ഇതുകൊണ്ടും തൃപ്തിപ്പെട്ടിരുന്നില്ല. ഇതോടെയാണ് പ്രതിരോധമന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്. ഈ കേസ് സുപ്രീംകോടതിയും ചൊവ്വാഴ്ച മുതല്‍ വാദം കേള്‍ക്കാനിരിക്കുകയാണ്.

  comment

  LATEST NEWS


  പുലിറ്റ്‌സര്‍ സമ്മാനം നേടിയ പത്രപ്രവര്‍ത്തകന്‍ കെന്നത്ത് കൂപ്പര്‍ വ്യാഴാഴ്ച വെബിനാറില്‍ സംസാരിക്കും


  നീരജ് ചോപ്രയും ശ്രീജേഷും ഉള്‍പ്പെടെ 11 പേര്‍ക്ക് ഖേല്‍രത്‌ന ശുപാര്‍ശ


  കപ്പലണ്ടിക്ക് എരിവ് പോര; കൊല്ലം ബീച്ചിലെ വാകേറ്റം കൂട്ടത്തല്ലായി മാറി; നിരവധി പേര്‍ക്ക് പരിക്ക്; കേസെടുത്ത് പോലീസ്


  മുസ്ളീങ്ങള്‍ക്കെതിരെ കടുത്ത നിലപാടുമായി ചൈന; മുസ്ലീം പള്ളികളില്‍ മിനാരങ്ങളും താഴികക്കുടങ്ങളും പാടില്ല; പള്ളികളുടെ രൂപം മാറ്റി ചൈന


  ഷിജുഖാന് പങ്കുണ്ട്; നിലവിലെ പാര്‍ട്ടി അന്വേഷണത്തില്‍ വിശ്വാസമില്ല; സര്‍ക്കാര്‍തല അന്വേഷണ സമിതിക്ക് മുന്നില്‍ അഞ്ച് മണിക്കൂര്‍ നീണ്ട മൊഴി നല്കി അനുപമ


  പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച്‌ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്; ബിജെപിയുമായി സഖ്യമുണ്ടാക്കും; അകാലി, ആം ആദ്മി, കോണ്‍ഗ്രസ് തോല്‍വി ലക്ഷ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.