×
login
4 ജിയേക്കാള്‍ മൊബൈല്‍ സേവനം ‍10 ഇരട്ടി വേഗം;ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ് ‍‍പോലുള്ളവ സാധ്യമാകും; 5ജി‍യിലേക്ക് രാജ്യത്തെ നയിക്കാന്‍ മോദി സര്‍ക്കാര്‍

ഇപ്പോഴുള്ള 4 ജിയേക്കാള്‍ മൊബൈല്‍ സേവനങ്ങളുടെ വേഗം 10 മടങ്ങ് കൂട്ടാനുതകുന്ന 5ജിയിലേക്ക് പോകാന്‍ സ്പെക്ട്രം ലേലത്തിനൊരുങ്ങി മോദി സര്‍ക്കാര്‍. 20 വര്‍ഷക്കാലത്തേക്ക് 72 ജിഗാ ഹെര്‍ട്സ് സ്പെക്ട്രമാണ് ലേലത്തില്‍ നല്‍കുക. ഇതോടെ ഇന്ത്യയില്‍ മൊബൈല്‍ സേവനദാതാക്കള്‍ 5ജി സേവനം ആരംഭിയ്ക്കും.

ന്യൂദല്‍ഹി:ഇപ്പോഴുള്ള 4 ജിയേക്കാള്‍ മൊബൈല്‍ സേവനങ്ങളുടെ വേഗം 10 മടങ്ങ് കൂട്ടാനുതകുന്ന 5ജിയിലേക്ക് പോകാന്‍ സ്പെക്ട്രം ലേലത്തിനൊരുങ്ങി മോദി സര്‍ക്കാര്‍. 20 വര്‍ഷക്കാലത്തേക്ക് 72 ജിഗാ ഹെര്‍ട്സ് സ്പെക്ട്രമാണ് ലേലത്തില്‍ നല്‍കുക. ജൂലായ് അവസാനത്തോടെ 5ജി സ്പെക്ട്രം ലേലം ആരംഭിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. 5ജി സ്പെക്ട്രം ലഭിയ്ക്കുന്നതോടെ  ഇന്ത്യയില്‍ മൊബൈല്‍ സേവനദാതാക്കള്‍ 5ജി സേവനം ആരംഭിയ്ക്കും.  

5ജിയോടൊപ്പം കേന്ദ്ര സര്‍ക്കാര്‍ പ്രൈവറ്റ് കാപ്റ്റീവ് നെറ്റ് വര്‍ക്കുകളും പരിചയപ്പെടുത്തും. ഇതുവഴി മെഷീന്‍ ടു മെഷീന്‍ കമ്മ്യൂണിക്കേഷന്‍, ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ് (ഐഒടി), ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ( എഐ) എന്നീ നാലാം തലമുറയില്‍പ്പെട്ട വ്യവസായ സേവനങ്ങള്‍ ലഭ്യമാകും. ഈ പുതുതലമുറ സേവനങ്ങള്‍ ഓട്ടോമോട്ടീവ്, ആരോഗ്യരംഗം, കൃഷി, ഊര്‍ജ്ജം, മറ്റ് മേഖലകള്‍ എന്നിവിടങ്ങളില്‍ ഉപയോഗിക്കപ്പെടും. അതുപോലെ മൊബൈല്‍ ബാങ്കിംഗ്, ഓണ്‍ലൈന്‍ വിദ്യാഭ്യാസം എന്നീ മേഖലകളിലും വലിയ മാറ്റങ്ങള്‍ 5ജി വഴി ഉണ്ടാകും.  


ഡിജിറ്റല്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ് ഇന്ത്യ, മെയ്ക്ക് ഇന്‍ ഇന്ത്യ തുടങ്ങിയ സര്‍ക്കാരിന്‍റെ നയപരിപാടികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കൂടുതല്‍ വേഗതയുള്ള ഡിജിറ്റല്‍ കണക്ടിവിറ്റി പ്രധാനമാണ്.  

വിവിധ ഫ്രീക്വന്‍സി ബാന്‍റിലുള്ള സ്പെക്ട്രങ്ങള്‍ ലേലം ചെയ്യും. 600 മെഗാഹെര്‍ട്സ്, 700 മെഗാ ഹെര്‍ട്സ്, 800 മെഗാ ഹെര്‍ട്സ്, 900 മെഗാ ഹെര്‍ട്സ്, 1800 മെഗാ ഹെര്‍ട്സ്, 2100 മെഗാ ഹെര്‍ട്സ്, 2300 മെഗാ ഹെര്‍ട്സ് എന്നീ ലോ ഫ്രീക്വന്‍സികളിലും 3300 മെഗാഹെര്‍ട്സ് എന്ന മിഡ് ഫ്രീക്വന്‍സിയിലും 26 ജിഗാ ഹെര്‍ട്സ് എന്ന ഹൈ ഫ്രീക്വന്‍സിയിലുമുള്ള സ്പെക്ട്രങ്ങള്‍ ലേലം ചെയ്യും.  

മൊബൈല്‍ ബ്രോഡ്ബാന്‍റ് ഇപ്പോള്‍ ദൈനംദിന ജീവിതത്തിലെ അവിഭാജ്യഘടകമായി മാറിയിരിക്കുന്നു. 2015ല്‍ 4 ജി എത്തിയതോടെ ഈ മേഖലയില്‍ വന്‍ മാറ്റമുണ്ടായി. 

  comment

  LATEST NEWS


  ടി.കെ രാജീവ് കുമാര്‍-ഷൈന്‍ നിഗം സിനിമ 'ബര്‍മുഡ'; ആഗസ്റ്റ് 19ന് തീയേറ്ററുകളില്‍; ചിത്രത്തില്‍ മോഹന്‍ലാല്‍ പാടിയ ഗാനവും ഏറെ ശ്രദ്ധയം


  പാകിസ്താനോട് കൂറ് പുലര്‍ത്തുന്ന ജലീലിനെ മഹാനാക്കിയത് പിണറായി ചെയ്ത പാപമെന്ന് ചെറിയാന്‍ ഫിലിപ്പ്


  1947ല്‍ വാങ്ങി; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് 75 വര്‍ഷം പഴക്കമുള്ള പത്രം സംരക്ഷിച്ച് ഡോ. എച്ച്.വി.ഹന്ദേ; അഭിനന്ദിച്ച് പ്രധാനമന്ത്രി ( വീഡിയോ)


  സിപിഎം സൈബര്‍ കടന്നലുകളുടെ 'കുഴി' ആക്രമണം ഏശിയില്ല; 'ന്നാ താന്‍ കേസ് കൊട്' ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റ്; കുഞ്ചാക്കോ ബോബന്‍ വാരിയത് കോടികള്‍


  സ്പോര്‍ട്സ് താരങ്ങള്‍ക്ക് മോദി പ്രധാനമന്ത്രിയല്ല, അരികെയുള്ള സുഹൃത്ത്; മോദിയെ ഗംച ഷാള്‍ പുതപ്പിച്ച് ഹിമദാസ്; ബോക്സിങ് ഗ്ലൗസ് നല്‍കി നിഖാത് സറീന്‍


  ഷാജഹാന്‍ കൊലക്കേസ്: 'എല്ലാ കൊലയും ബിജെപിയുടെ തലയില്‍ വയ്ക്കണ്ട'; സിപിഎം പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് കെ. സുധാകരന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.