×
login
'ഭഗത് സിങ്ങ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്'; ചണ്ഡീഗഡ്‍ വിമാനത്താളത്തിന് പേര് നിര്‍ദേശിച്ച് പ്രധാനമന്ത്രി; ജന്മദിനം ആര്‍ഭാടങ്ങളോടെ ആഘോഷിക്കാന്‍ രാജ്യം

ചണ്ഡീഗഡ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിന് ഭഗത് സിങ്ങിന്റെ പേര് നല്‍കും. സെപ്റ്റംബര്‍ 28മുതല്‍ ഭഗത് സിങ്ങ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നായിരിക്കും ചണ്ഡീഗഡ് വിമാനത്താവളം അറിയപ്പെടുക. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ 'മന്‍ കി ബാത്തി'ല്‍ അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ന്യൂദല്‍ഹി:  ഭഗത് സിങ്ങിന്റെ ജന്മദിനം ആര്‍ഭാടങ്ങളോടെ ആഘോഷിക്കാന്‍ രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചണ്ഡീഗഡ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിന്  ഭഗത് സിങ്ങിന്റെ പേര് നല്‍കും. സെപ്റ്റംബര്‍ 28മുതല്‍ ഭഗത് സിങ്ങ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നായിരിക്കും ചണ്ഡീഗഡ് വിമാനത്താവളം അറിയപ്പെടുക. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ 'മന്‍ കി ബാത്തി'ല്‍ അദ്ദേഹം ഇക്കാര്യം പറഞ്ഞത്.  

നമീബിയയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റപ്പുലികള്‍ക്ക് പേര് നിര്‍ദ്ദേശിക്കാന്‍ ജനങ്ങള്‍ക്ക് അവസരവും പ്രധാനമന്ത്രി നല്‍കി. . രാജ്യത്തിന്റെ സംസ്‌കാരത്തോട് ചേര്‍ന്നു നില്‍ക്കുന്ന പേരായിരിക്കണമെന്ന മാര്‍ഗ നിര്‍ദ്ദേശം മാത്രമാണ് പകരം മുന്നോട്ട് വെച്ചിരിക്കുന്നത്.  


മൃഗങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെ പറ്റിയും പൊതു ജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാം. മൃഗങ്ങളെ ബഹുമാനിക്കേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ജന്‍മദിനമായിരുന്ന സെപ്റ്റംബര്‍ 17ന് നമീബിയയില്‍ നിന്നെത്തിച്ച എട്ട് ചീറ്റപ്പുലികളെയാണ് മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ തുറന്നുവിട്ടത്. തുറന്നുവിട്ട ചീറ്റപ്പുലികളുടെ ചിത്രങ്ങള്‍ അദ്ദേഹം ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തിരുന്നു.

ഒരുമാസം പ്രത്യേകം സജ്ജമാക്കിയ പ്രദേശത്ത് നിലവില്‍ ക്വാറന്റീനിലാണ് ചീറ്റകള്‍. ഒരുമാസം നിരീക്ഷിച്ച ശേഷം അവയെ കുനോ നാഷണല്‍ പാര്‍ക്കിലേക്ക് സൈ്വര്യ വിഹാരത്തിന് വിടും. അതിന് ശേഷം ഓരോ ചീറ്റയേയും നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

നമീബിയയില്‍ നിന്നും പ്രത്യേകം സജ്ജമാക്കിയ ബോയിങ് 747 വിമാനത്തിലാണ് 8 ചീറ്റപ്പുലികളുമായുള്ള പ്രത്യേക വിമാനം ഗ്വാളിയാര്‍ വിമാനത്താവളത്തിലെത്തിയത്. മരം കൊണ്ടുണ്ടാക്കിയ പ്രത്യേക കൂടുകളിലായിരുന്നു ഇവര്‍ക്ക് വിമാനയാത്ര ഒരുക്കിയത്. ഡോക്ടര്‍മാരടക്കം വിദഗ്ധ സംഘവും കൂടയുണ്ടായിരുന്നു. അഞ്ച് പെണ്ണ് ചീറ്റപ്പുലികളും മൂന്ന് ആണ്‍ ചീറ്റപ്പുലികളുമാണ് ഇന്ത്യയിലെത്തിയത്. തുടര്‍ന്ന് വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്റുകളിലാണ് കൂനോ നാഷണല്‍ പാര്‍ക്കിലേക്ക് എത്തിച്ചു.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.