login
'വെങ്കിടേശ്വര സ്വാമിയുടെ അനുഗ്രഹത്തില്‍ ജീവിതത്തില്‍ അത്ഭുതങ്ങള്‍ സംഭവിച്ചു'; തിരുപ്പതി ദേവസ്ഥാനത്തെത്തി ദര്‍ശനം നടത്തി ചീഫ് ജസ്റ്റിസ് എന്‍ വി രമണ

ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റതിന് ശേഷം ആദ്യമായാണ് ഭഗവാനെ കാണാന്‍ എത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. വെങ്കിടേശ്വര സ്വാമിയുടെ അനുഗ്രഹത്താല്‍ പല അത്ഭുതങ്ങളും ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ തലപ്പത്ത് എത്താന്‍ കാരണം വെങ്കിടേശ്വര സ്വാമിയുടെ അനുഗ്രഹമാണ്. ഭഗവാന്റെ കൃപയോടെ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ കൂടുതല്‍ ഉന്നതങ്ങളില്‍ എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂദല്‍ഹി: വെങ്കിടേശ്വര സ്വാമിയുടെ അനുഗ്രഹം തേടി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ തിരുമല തിരുപ്പതി ദേവസ്ഥാനത്തെത്തി. ദല്‍ഹിയില്‍ നിന്ന് കുടുംബസമേതമാണ് അദേഹം തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനത്തിനായെത്തിയത്. ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റതിന് ശേഷം ആദ്യമായാണ് ഭഗവാനെ കാണാന്‍ എത്തുന്നതെന്ന് അദ്ദേഹം   പറഞ്ഞു. വെങ്കിടേശ്വര സ്വാമിയുടെ അനുഗ്രഹത്താല്‍ പല അത്ഭുതങ്ങളും ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട്.  ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ തലപ്പത്ത് എത്താന്‍ കാരണം വെങ്കിടേശ്വര സ്വാമിയുടെ അനുഗ്രഹമാണ്. ഭഗവാന്റെ കൃപയോടെ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ കൂടുതല്‍ ഉന്നതങ്ങളില്‍ എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ദര്‍ശനത്തിനായി എത്തിയ ചീഫ് ജസ്റ്റിസിനെ തിരുമല തിരുപ്പതി ദേവസ്ഥാനം അദ്ധ്യക്ഷന്‍ വൈ.വി സുബ്ബ റെഡ്ഡിയും ആചാര്യന്‍മാരും ചേര്‍ന്ന് സ്വാഗതം ചെയ്തു. പ്രധാന ഉപക്ഷേത്രങ്ങളിലെല്ലാം അദേഹം തൊഴുത ശേഷം രങ്കനായാകുല മണ്ഡപത്തില്‍ നിന്നും പ്രസാദം വാങ്ങിയാണ് അദ്ദേഹം മടങ്ങിയത്.

മടങ്ങുന്നതിന് മുന്‍പ് ബേദി ആഞ്ജനേയ സ്വാമി ക്ഷേത്രത്തിലും ചീഫ് ജസ്റ്റിസും കുടുംബവും ദര്‍ശനം നടത്തി. ചീഫ് ജസ്റ്റിസിനൊപ്പം ആന്ധ്രാപ്രദേശ് ഹൈക്കോടതി ജസ്റ്റിസ് കെ. ലളിത കുമാരി, ചിറ്റൂര്‍ ജില്ലാ മജിസ്ട്രേറ്റ് രവീന്ദ്ര ബാബു, തിരുപ്പതി അഡീഷണല്‍ ജില്ലാ ജഡ്ജി വീരജു, പ്രോട്ടോകോള്‍ മജിസ്ട്രേറ്റ് പവന്‍ കുമാര്‍ എന്നിവരും ഉണ്ടായിരുന്നു. മുന്‍ ചീഫ് ജസ്റ്റിസായ എസ് എ ബോബ്‌ഡെയും സ്ഥാനമേറ്റ ഉടന്‍ തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു.  

  comment

  LATEST NEWS


  'പിണറായി വിജയന്റെ ഉമ്മാക്കിയില്‍ പേടിക്കില്ല; ബിജെപിയുടെ നെഞ്ചത്ത് കയറി കളിക്കാമെന്ന് പോലീസ് കരുതേണ്ട, തിരിച്ചടിക്കും; ആഞ്ഞടിച്ച് ബി ഗോപാലകൃഷ്ണന്‍


  പഞ്ചാബില്‍ പ്രതിപക്ഷ പ്രതിഷേധം; വാക്സിന്‍ മറിച്ചുവിറ്റ ആരോഗ്യമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യം


  ആര്യഭടനും അരിസ്റ്റോട്ടിലും പോലും രാഹുല്‍ ഗാന്ധിയുടെ അറിവിന് മുന്നില്‍ തലകുനിക്കും; പരിഹാസിച്ച് കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ധന്‍


  ദേശീയപാത പദ്ധതികള്‍ക്ക് ഡ്രോണുകള്‍ ഉപയോഗിച്ചുള്ള സര്‍വ്വേ നിര്‍ബന്ധം; പുതിയ ഉത്തരവ് പുറത്തിറക്കി ദേശീയപാത അതോറിറ്റി


  'മലപ്പുറത്തെ വിഭജിച്ച് തിരൂര്‍ കേന്ദ്രമായി പുതിയ ജില്ലവേണം'; എസ്ഡിപിഐക്കൊപ്പം ചേര്‍ന്ന് മതഅടിസ്ഥാനത്തില്‍ വിഘടനവാദം ഉയര്‍ത്തി വീണ്ടും മുസ്ലീം ലീഗ്


  ജനീവയില്‍ നിര്‍ണ്ണായക ഉച്ചകോടി: ജോ ബൈഡനും വ്‌ളാഡിമിര്‍ പുടിനും കൂടിക്കാഴ്ച തുടങ്ങി


  തയ് വാന് മുകളില്‍ 28 യുദ്ധവിമാനങ്ങള്‍ പറത്തി ചൈനയുടെ മുന്നറിയിപ്പ്


  ബിവറേജ് ഔട്ട്‌ലെറ്റുകളും ബാറുകളും തുറക്കുമ്പോള്‍ ആരാധനാലയങ്ങള്‍ മാത്രം എന്തിന് വിലക്ക്; നിയന്ത്രണങ്ങളോടെ ക്ഷേത്രങ്ങള്‍ തുറക്കണമെന്ന് കെ സുരേന്ദ്രന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.