പരമാവധി 27 ദിവസം മാത്രമേ കുട്ടികളെ ഷൂട്ടിങ്ങിനായി ഉപയോഗിക്കാന്‍ പാടുള്ളു. ഷൂട്ടിങ്ങിനിടെ കുട്ടികള്‍ക്ക് മൂന്ന് മണിക്കൂര്‍ ഇടവേള നല്‍കണം. രാത്രി ഏഴ് മണി മുതല്‍ രാവിലെ എട്ട് മണി വരെയുള്ള സമയത്തിനുള്ളില്‍ കുട്ടികളെ ഷൂട്ടിങില്‍ പങ്കെടുപ്പിക്കരുത്.
ന്യൂദല്‍ഹി : സിനിമയിലും മറ്റ് പരിപാടികളിലും കുട്ടികളെ അഭിനയിപ്പിക്കുന്നതിന് മുമ്പായി നിര്‍മാതാക്കള്‍ അതാത് ജില്ലാ മജിസ്ട്രേറ്റില്‍ നിന്നും അനുമതി വാങ്ങിയിരിക്കണമെന്ന് കര്‍ശ്ശന നിര്‍ദ്ദേശമിറക്കി ദേശീയ ബാലാവകാശ കമ്മിഷന്. സിനിമാ മേഖലയില്‍ കുട്ടികള്‍ വലിയ ചൂഷണത്തിന് ഇരയാകുന്നത് സംബന്ധിച്ച് നിരവധി പരാതികള്‍ ബാലാവകാശ കമ്മീഷന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബാലതാരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതും അവകാശം സംരംക്ഷിക്കുന്നതും കരട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കമ്മിഷന് പുറത്തിറക്കിയിട്ടുണ്ട്.
ഇതുപ്രകാരം മൂന്ന് മാസത്തില്‍ താഴെ പ്രായമുള്ള കുട്ടികളെ സിനിമാ ചിത്രീകരണത്തിനായി ഉപയോഗിക്കരുത്. എന്നാല്‍ മുലയൂട്ടലുമായി ബന്ധപ്പെട്ട ചിത്രീകരണങ്ങള്‍ക്കും, പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചിത്രീകരണങ്ങള്‍ക്കും മൂന്ന് മാസത്തില്‍ താഴെ പ്രായമുള്ള കുട്ടികളെ ഉപയോഗിക്കാം. ആറ് വയസ്സില്‍ താഴെയുള്ള കുട്ടികളെ ശക്തമായ ലൈറ്റിന് മുന്പില് നിര്‍ത്തി അഭിനയിപ്പിക്കരുത്. ഇതിന് പുറമേ തീവ്രമായ മേക്കപ്പ് ഉപയോഗിക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.
സിനിമാ- പരസ്യ ചിത്രീകരണങ്ങളില്‍ കുട്ടികളുമായി കരാറുണ്ടാക്കാന്‍ പാടില്ല. പരമാവധി 27 ദിവസം മാത്രമേ കുട്ടികളെ ഷൂട്ടിങ്ങിനായി ഉപയോഗിക്കാന്‍ പാടുള്ളു. ഷൂട്ടിങ്ങിനിടെ കുട്ടികള്‍ക്ക് മൂന്ന് മണിക്കൂര്‍ ഇടവേള നല്‍കണം. രാത്രി ഏഴ് മണി മുതല്‍ രാവിലെ എട്ട് മണി വരെയുള്ള സമയത്തിനുള്ളില്‍ കുട്ടികളെ ഷൂട്ടിങില്‍ പങ്കെടുപ്പിക്കരുത്. സിനിമയുടെ സെറ്റ് പരിശോധിച്ച ശേഷം നിര്‍മാതാക്കള്‍ പെര്‍മിറ്റ് എടുക്കണം. ഇത് ആറുമാസത്തെ കാലാവധിയുള്ളതാണ്. കുട്ടികളുടെ വൈകാരിക ആരോഗ്യത്തെ ബാധിക്കുന്ന പരിഹാസങ്ങള്‍, അപമാനങ്ങള്‍, പരുഷമായ അഭിപ്രായങ്ങള്‍ എന്നിവയ്ക്ക് വിധേയമാകുന്ന ഒരു റോളില്‍ കുട്ടികള്‍ അഭിനയിക്കുന്നില്ലെന്ന് നിര്‍മാതാക്കള്‍ ഉറപ്പുവരുത്തണം.
പ്രൊഡക്ഷന്‍ യൂണിറ്റുകളില്‍ കുട്ടികള്‍ സുരക്ഷിതരായിരിക്കണം. മറ്റുള്ളവര്‍ കുട്ടികളോട് എങ്ങനെ പെരുമാറുന്നു എന്നത് സംബന്ധിച്ച് വ്യക്തമായ പ്രൊട്ടോകോളും ഉണ്ടായിരിക്കണം. ലോക്കേഷനിലെ മുതിര്‍ന്നവര്‍ കുട്ടികള്‍ക്ക് മുന്നില്‍വെച്ച് മദ്യപിക്കാനോ പുകവലിക്കാനോ പാടില്ല.
സിനിമയുടെ ചിത്രീകരണം കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കാതിരിക്കേണ്ടത് നിര്‍മാതാവിന്റെ ഉത്തരവാദിത്വമാണ്. സ്കൂളില്‍ പോകുന്നതിന് പുറമെ കുട്ടികള്‍ക്ക് പ്രൈവറ്റ് അധ്യാപകരെ നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഈ നിര്‍ദ്ദേശങ്ങളില്‍ വീഴ്ചവരുത്തിയാല്‍ നിര്‍മാതാവിന് മൂന്ന് വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കുമെന്നും കമ്മിഷന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ കരട് റിപ്പോര്‍ട്ട് ബാലാവകാശ കമ്മീഷന് എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്.
വൃന്ദാവനമായി കേരളം; കൊവിഡ് മഹാമാരിക്കുശേഷം പ്രൗഡിചോരാതെ മഹാശോഭായാത്രകള്‍; പതിനായിരത്തിലധികം കേന്ദ്രങ്ങളില്‍ അണിചേര്‍ന്നത് ലക്ഷങ്ങള്‍
കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന സമ്മേളനം നാളെ മുതല്‍; സമാപന സമ്മേളനം ഞായറാഴ്ച
അധര്‍മങ്ങള്‍ക്കെതിരെയും പൊരുതാനുള്ള പ്രചോദനമാവട്ടെ; ശ്രീകൃഷ്ണന് ധര്‍മ്മപുനഃസ്ഥാപനത്തിന്റെ പ്രതീകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
യൂറിയ കലര്‍ത്തിയ 12,750 ലിറ്റര്‍ പാല് പിടിച്ചെടുത്ത് അധികൃതര്‍; കച്ചവടം ഓണവിപണി മുന്നില്‍ കണ്ട്
സമുദ്ര ബന്ധം ശക്തിപ്പെടുത്തും; ഇറാന്, യുഎഇ സന്ദര്‍ശനം ആരംഭിച്ച് കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍
വയനാട് കളക്ടറെന്ന പേരില്‍ വ്യാജ പ്രൊഫൈല്‍; സമൂഹ മാധ്യമങ്ങളിലൂടെ പണം തട്ടാന്‍ ശ്രമം; തട്ടിപ്പുകാരെ ജനങ്ങള്‍ കരുതിയിരിക്കണമെന്ന് ഒറിജിനല്‍ കളക്ടര്‍
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
ന്യൂനപക്ഷ മോര്‍ച്ച വഴി ബിജെപിയുടെ ഭാഗമാകാന്‍ തീവ്രവാദികളുടെ ശ്രമം; ജിഹാദിനെ കാവിയുടുപ്പിക്കാനുള്ള കോണ്‍ഗ്രസ് ഗൂഢപദ്ധതിയോ?
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്