ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ തിരിച്ചുവിളിക്കാന്‍ തയ്യാറാകാത്ത ചൈനയുടെ നടപടിയില്‍ പ്രതിഷേധിച്ച് ചൈനക്കാര്‍ക്കുള്ള ടൂറിസ്റ്റ് വിസ ഇന്ത്യ നിഷേധിച്ചതോടെ ചൈന അടങ്ങി. രണ്ട് വര്‍ഷം മുന്‍പ് കോവിഡ് മഹാമാരി മൂലം ഇന്ത്യയില്‍ കുടുങ്ങിയ ഒരു വിഭാഗം വിദ്യാര്‍ത്ഥികളെ തിരിച്ചുവിളിക്കുമെന്ന് ചൈന വെള്ളിയാഴ്ച പ്രഖ്യാപിച്ചിരിക്കുകയാണ്.
ന്യൂദല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ തിരിച്ചുവിളിക്കാന്‍ തയ്യാറാകാത്ത ചൈനയുടെ നടപടിയില്‍ പ്രതിഷേധിച്ച് ചൈനക്കാര്‍ക്കുള്ള ടൂറിസ്റ്റ് വിസ ഇന്ത്യ നിഷേധിച്ചതോടെ ചൈന അടങ്ങി. രണ്ട് വര്‍ഷം മുന്‍പ് കോവിഡ് മഹാമാരി മൂലം ഇന്ത്യയില്‍ കുടുങ്ങിയ ഒരു വിഭാഗം വിദ്യാര്‍ത്ഥികളെ തിരിച്ചുവിളിക്കുമെന്ന് ചൈന വെള്ളിയാഴ്ച പ്രഖ്യാപിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം പാകിസ്ഥാനില്‍ നിന്നും ശ്രീലങ്കയില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളെ തിരിച്ചുവിളിച്ചിട്ടും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനം എടുക്കാതായപ്പോഴാണ് ഇന്ത്യ ചില നയതന്ത്ര സമ്മര്‍ദ്ദങ്ങള്‍ ചൈനയുടെ മേല്‍ ചെലുത്താന്‍ തീരുമാനിച്ചത്. ഇതോടെയാണ് ചൈന തീരുമാനം തിരുത്തിയത്.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ തിരിച്ചുകൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായി ചൈനയുടെ വിദേശകാര്യ വക്താവ് സാവോ ലിജിയന്‍ പറഞ്ഞു. ഇനി തിരിച്ചുവിളിക്കാന്‍ പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് ഇന്ത്യന്‍ സര്‍ക്കാരിന് അയയ്ക്കേണ്ട ജോലി മാത്രമേ ബാക്കിയുള്ളൂവെന്നും ലിജിയന്‍ പറഞ്ഞു.
2019 ഡിസംബറില്‍ കോവിഡ് മഹാമാരി തുടങ്ങിയപ്പോള്‍ ഇന്ത്യയിലെത്തിയ 23000 ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അതിന് ശേഷം ചൈനയിലേക്ക് മടങ്ങാന്‍ കഴിഞ്ഞിട്ടില്ല. പല തവണ അഭ്യര്‍ത്ഥിച്ചിട്ടും ചൈനീസ് സര്‍ക്കാരില്‍ നിന്നും അനുകൂല തീരുമാനമൊന്നും ഉണ്ടായില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ശ്രീലങ്ക, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ തിരിച്ചുവിളിക്കാനുള്ള നടപടി ചൈന തുടങ്ങിയതോടെയാണ് ഇന്ത്യ ഭാഷ കടുപ്പിച്ചത്. അതിന് ഫലമുണ്ടായി.
"ചൈന ഏതാനും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ തിരിച്ചുവിളിക്കും.ചൈനയിലെ രോഗസാഹചര്യം, അന്താരാഷ്ട്ര തലത്തിലുള്ള കോവിഡ് സാഹചര്യം എന്നിവ കണക്കിലെടുക്കും. എല്ലാ വിദേശവിദ്യാര്‍ത്ഥികള്‍ക്കും ഒരേ പരിഗണന ആയിരിക്കും"- സാവോ ലിജിയാന്‍ പറഞ്ഞു.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
രാഹുല്‍ഗാന്ധി മാപ്പ് പറയണം; ഇല്ലെങ്കില്‍ കേസ്; സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചതിന്റെ തെളിവ് ഹാജരാക്കാന്‍ സവര്‍ക്കറുടെ കൊച്ചുമകന്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി
ഹത്രാസ് ദൗത്യത്തിനു സിദ്ദിഖ് കാപ്പനു 20,000 രൂപ കമാല്‍ നല്കി; യുപി പൊലീസിനു തെളിവുകള്‍ ലഭിച്ചത് റൗഫ് ഷെറീഫിന്റെയും ബദറുദ്ദീന്റെയും മൊഴികളില്‍ നിന്ന്
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി