login
അതിര്‍ത്തിയിലെ പ്രകോപനം കൂടാതെ ബഹിരാകാശത്തും ആക്രമണം അഴിച്ചുവിട്ട് ചൈന; ഇന്ത്യന്‍ ബഹിരാകാശ പദ്ധതികള്‍ ഹാക്ക് ചെയ്യാന്‍ ശ്രമമെന്ന് റിപ്പോര്‍ട്ട്

2012ല്‍ ഐഎസ്ആര്‍ഒയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലാബോറട്ടറിയുടെ നിയന്ത്രണം പൂര്‍ണമായും കൈക്കലാക്കാന്‍ ചൈനീസ് ഹാക്കര്‍മാര്‍ ശ്രമം നടത്തിയിരുന്നു. ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ ആക്രമണമായിരുന്നു അത്.

ന്യൂദല്‍ഹി : ബഹിരാകാശത്തും ചൈന ഇന്ത്യയ്ക്ക് നേരെ ആക്രമണം അഴിച്ചുവിടുന്നതായി റിപ്പോര്‍ട്ട്. ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യയെ പ്രകോപിപ്പിക്കുന്നതിന് പിന്നാലെയാണ് ബഹിരാകാശത്തും ആക്രമണം. ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളുടെ സംവിധാനത്തില്‍ നുഴഞ്ഞുകറാന്‍ ചൈനീസ് ഹാക്കര്‍മാര്‍ ശ്രമം നടത്തുന്നതായും റിപ്പോര്‍ട്ട്.  

അമേരിക്ക ആസ്ഥാനമായ ചൈന എയ്റോസ്പേസ് സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 2012 മുതല്‍ 2018 വരെ ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളുടെ കംപ്യൂട്ടര്‍ സംവിധാനത്തില്‍ നുഴഞ്ഞുകയറാനായി ചൈനീസ് ഹാക്കര്‍മാര്‍ പരിശ്രമിക്കുന്നുണ്ടെന്നാണ് ഇതില്‍ പറയുന്നത്.

 2017ല്‍ ഇന്ത്യയുടെ ഉപഗ്രഹ നിയന്ത്രണ സംവിധാനത്തില്‍ കയറിപ്പറ്റാനായി ചൈന നടത്തിയ ശ്രമമാണ് ഒടുവിലത്തേതെന്നും ഇതില്‍ പറയുന്നുണ്ട്. അമേരിക്കന്‍ എയര്‍ഫോഴ്സ് മേധാവി, അമേരിക്കന്‍ ബഹിരാകാശ ഓപ്പറേഷന്‍സിന്റെ മേധാവി തുടങ്ങിയവരെ സഹായിക്കുന്നതിന് വേണ്ടിയുള്ള സ്ഥാപനമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയ ചൈന എയ്റോസ്പേസ് സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ട്. അമേരിക്കന്‍ പ്രതിരോധ വകുപ്പിലും ഗവണ്‍മെന്റിലും എടുക്കുന്ന നയതീരുമാനങ്ങളെ സ്വാധീനിക്കുന്നതാണ് ഇവരുടെ റിപ്പോര്‍ട്ടുകള്‍.  

2012ല്‍ ഐഎസ്ആര്‍ഒയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലാബോറട്ടറിയുടെ നിയന്ത്രണം പൂര്‍ണമായും കൈക്കലാക്കാന്‍ ചൈനീസ് ഹാക്കര്‍മാര്‍ ശ്രമം നടത്തിയിരുന്നു. ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ ആക്രമണമായിരുന്നു അത്. ശത്രുരാജ്യത്തിന്റെ ചാര ഉപഗ്രഹങ്ങളെ ബഹിരാകാശത്തുവെത്ത് വെച്ച് തകര്‍ക്കാന്‍ കഴിയുന്ന ആന്റി സാറ്റലൈറ്റ് മിസൈല്‍ സംവിധാനം ഇന്ത്യ വികസിപ്പിച്ചിരുന്നു. ഇതിനെ മറികടക്കുന്നതിനുള്ള പദ്ധതികളും ചൈന ആവിഷ്‌കരിച്ചിട്ടുണ്ടെന്നും യുഎസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.  

2019ലാണ് ഇന്ത്യ ഉപഗ്രഹ വേധ മിസൈല്‍ പരീക്ഷിച്ചത്. എന്നാല്‍ 2007ല്‍ തന്നെ ചൈന ഈ മിസൈല്‍ സാങ്കേതിക വിദ്യ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഇന്ന് ചൈന മറ്റ് രാജ്യങ്ങളുടെ ഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്ന ഗ്രൗണ്ട് സ്റ്റേഷനുകളുടെ നിയന്ത്രണം കൈവശപ്പെടുത്താനുള്ള ശ്രമത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിനായി ഉപഗ്രഹങ്ങളുമായുള്ള ആശയ വിനിമിയം തടസപ്പെടുത്തുന്ന റേഡിയോ ഫ്രീക്വന്‍സി ജാമറുകളുടെ മേഖലയില്‍ ചൈന വലിയ നിക്ഷേപം നടത്തി വരികയാണ്.  

അതേസമയം ഈ ചൈനീസ് ആക്രമണങ്ങള്‍ എവിടെ നിന്നാണ് നടത്തുന്നതെന്ന് മനസ്സിലാക്കാന്‍ ഐഎസ്ആര്‍ഒയ്ക്ക് സാധിച്ചിട്ടില്ല. ഹാക്കിങ് ശ്രമങ്ങളില്‍ ഐഎസ്ആര്‍ഒയുടെ കംപ്യൂട്ടര്‍ സംവിധാനം കീഴ്പ്പെട്ടില്ലെന്നാണ് എയ്റോസ്പേസ് സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

 

  comment

  LATEST NEWS


  'അഭിമന്യുവിന്റെ കൊലയില്‍ ഇരയും വേട്ടക്കാരനും സിപിഎം; അന്വേഷണം പോലീസ് ശക്തമാക്കണം'; സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമമെന്ന് ആര്‍എസ്എസ്


  ഇസ്ലാമിക രാജ്യത്തിനായി ജനങ്ങളുടെ തലയറത്തു; പാല്‍മയില്‍ ഭീകരരുടെ കൊടും ക്രൂരത; ആക്രമത്തില്‍ ഭീതിപൂണ്ട് മൊസാംബിക്കില്‍ കൂട്ടപാലായനം


  'കൊറോണയുടെ അതിവ്യാപനം തടയാന്‍ മുന്‍നിരയില്‍ നിസ്വാര്‍ത്ഥം പ്രവര്‍ത്തിക്കുന്നു'; ആര്‍എസ്എസിന് സ്‌പെഷ്യല്‍ പോലീസ് പദവി നല്‍കി സര്‍ക്കാര്‍


  കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ സഹായവുമായി മുകേഷ് അംബാനിയും; ശുദ്ധീകരണശാലകളില്‍ല്‍നിന്ന് സൗജന്യമായി ഓക്‌സിജന്‍ വിതരണം ചെയ്യുന്നു


  'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്


  'ആദ്യം എംജി രാധാകൃഷ്ണന്‍ എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം


  11.44 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി


  150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന്‍ പൗരന്‍മാര്‍ അറസ്റ്റില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.