×
login
പ്രധാനമന്ത്രിയുടെ ഭീരുത്വം നിറഞ്ഞ നിശ്ശബ്ദതയോ? അതോ ധീരമായ പ്രവര്‍ത്തനമോ? തട്ടിക്കൊണ്ടുപോയ പയ്യനെ ചൈനീസ് സേന ഇന്ത്യക്ക് കൈമാറി

അരുണാചല്‍പ്രദേശില്‍ നിന്നും ചൈനീസ് സേന തട്ടിക്കൊണ്ടുപോയതായി സംശയിച്ചിരുന്ന ആണ്‍കുട്ടിയെ വ്യാഴാഴ്ച ഇന്ത്യയ്ക്ക് ചൈനീസ് സേന കൈമാറി. ഇക്കാര്യം കേന്ദ്ര മന്ത്രി കിരണ്‍ റിജിജു ആണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ന്യൂദല്‍ഹി: അരുണാചല്‍പ്രദേശില്‍ നിന്നും ചൈനീസ് സേന തട്ടിക്കൊണ്ടുപോയതായി സംശയിച്ചിരുന്ന  ആണ്‍കുട്ടിയെ വ്യാഴാഴ്ച ഇന്ത്യയ്ക്ക് ചൈനീസ് സേന കൈമാറി. ഇക്കാര്യം  കേന്ദ്ര മന്ത്രി കിരണ്‍ റിജിജു ആണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.  

17കാരനായ മിറാം ടറോം എന്ന കൗമാരപ്രായക്കാരനെ അരുണാചലില്‍ നിന്നും ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി  പിടിച്ചുകൊണ്ടുപോയതായി വാര്‍ത്തപരന്ന ജനവരി 18 മുതല്‍ രാഹുല്‍ ഗാന്ധി മോദി സര്‍ക്കാരിന്‍റെ കഴിവ് കേടിനെക്കുറിച്ച് തുടരെ തുടരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. "നിങ്ങളുടേത് ഒരു സര്‍ക്കാരാണെങ്കില്‍ ഉത്തരവാദിത്വം പ്രകടിപ്പിക്കൂ" എന്നായിരുന്നു രാഹുലിന്‍റെ വിമര്‍ശനം. "ചൈന നമ്മുടെ പ്രദേശങ്ങള്‍ കയ്യേറുമ്പോഴും നമ്മുടെ പൗരന്മാരെ തട്ടിക്കൊണ്ടുപോകുമ്പോഴും മോദി സര്‍ക്കാരിന് ചൈനയില്‍ നിന്നുള്ള ഇറക്കുമതി മാത്രമേ വേണ്ടു,"- ഇതായിരുന്നു മറ്റൊരു വിമര്‍ശനം.  

ഏറ്റവുമോടുവില്‍ രാഹുല്‍ നടത്തിയ വിമര്‍ശനം അല്‍പം കടന്നതായിരുന്നു: എത്രയൊക്കെ വിമര്‍ശിച്ചിട്ടും ഇക്കാര്യത്തില്‍ ഒരക്ഷം പ്രതികരിക്കാത്തതിനെ  "പ്രധാനമന്ത്രിയുടെ ഭീരത്വം നിറഞ്ഞ നിശ്ശബ്ദത" എന്നായിരുന്നു രാഹുല്‍ വിളിച്ചത്.  "റിപ്പബ്ലിക് ദിനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ചൈനക്കാര്‍ ഇന്ത്യയിലെ ഒരു പൗരനെ തട്ടിക്കൊണ്ടുപോയി. ഞങ്ങള്‍ മിറം ടറോനിന്റെ കുടുംബത്തോടൊപ്പമാണ്. പ്രധാനമന്ത്രിയുടെ മൗനം കാണിക്കുന്നത് അദ്ദേഹത്തിന് ഈ പ്രശ്‌നം അദ്ദേഹത്തെ അലട്ടുന്നില്ലെന്നതാണ്,"- ഇതായിരുന്നു രാഹുലിന്‍റെ മറ്റൊരു കമന്‍റ്. ഏതു വിധേനെയും പ്രധാനമന്ത്രിയെ പ്രകോപിപ്പിക്കാനുള്ള ശ്രമം. 


ഒരു പ്രശ്നം നയതന്ത്രതലത്തില്‍ കൈകാര്യം ചെയ്യാനുള്ള സാവകാശം പോലും നല്‍കാതെയായിരുന്നു അപക്വമായ രീതിയിലുള്ള രാഹുല്‍ഗാന്ധിയുടെ പ്രതികരണങ്ങള്‍ വന്നത്. എന്നാല്‍ മോദി സര്‍ക്കാര്‍ സാവകാശം അവരുടെ ഉത്തരവാദിത്വത്തില്‍ ഉറച്ചുനിന്നു പ്രവര്‍ത്തിച്ചു. ചൈനയുടെ മേല്‍ നയതന്ത്ര തലത്തില്‍ സാധ്യമായ സമ്മര്‍ദ്ദങ്ങള്‍ മുഴുവന്‍ ചെലുത്തി. പ്രശ്നം വൈകാരികമായ ഒന്നായതിനാല്‍ വിവാദ പ്രസ്താവനകള്‍ ഒഴിവാക്കി, പ്രശ്നത്തില്‍ നിശ്ശബ്ദത പാലിക്കുകയായിരുന്നു പ്രധാനമന്ത്രി മോദിയും വിദേശകാര്യമന്ത്രി ജയശങ്കറും. നിരുത്തവാദപരമായ ഏത് പ്രതികരണങ്ങളും കാര്യങ്ങളെ തകിടം മറിയ്ക്കാമെന്ന് മോദിക്കും ജയശങ്കറിനും അറിയാം. കാരണം ഇന്ത്യ-ചൈന ബന്ധം അങ്ങേയറ്റം സംഘര്‍ഷത്തിലൂടെ മുന്നോട്ടു പോവുകയാണ്. ഒടുവില്‍ പയ്യനെ കണ്ടുകിട്ടിയതായി ചൈന അറിയിച്ചു. പയ്യനെ ഇന്ത്യയ്ക്ക് കൈമാറാന്‍ കാലാവസ്ഥയാണ് തടസ്സമാകുന്നതെന്ന് റിപ്പബ്ലിക് ദിനത്തില്‍ ഹോട്ട് ലൈന്‍ വഴി ബന്ധപ്പെട്ട് ണ് ചൈനീസ് അധികൃതര്‍ ഇന്ത്യയെ അറിയിച്ചിരുന്നു. അതുകഴിഞ്ഞ് ഏതാനും മണിക്കൂറുകള്‍ക്കകമാണ് 17കാരനായ മിറാം ടറോമിനെ ഇന്ത്യയ്ക്ക് കൈമാറിയത്.  

17കാരനായ മിറാം ടറോം എന്ന കൗമാരപ്രായക്കാരനെ അരുണാചലില്‍ നിന്നും ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി  പിടിച്ചുകൊണ്ടുപോയതായി വാര്‍ത്തപരന്നതോടെ ഇന്ത്യന്‍ പ്രതിരോധ സേനയിലും ആശങ്ക പരന്നിരുന്നു.  ജനവരി 18 മുതലാണ് മിറാം ടറോമിനെ കാണാതായത്.  

2018ല്‍ ചൈനീസ് സേന 3-4 കിലോമീറ്റര്‍ ദൂരത്തില്‍ റോഡ് നിര്‍മ്മിക്കുന്നതിനിടയിലാണ് ഇന്ത്യന്‍ മേഖലയില്‍ നിന്നും രണ്ട് കൗമാരക്കാരെ പിടിച്ചുകൊണ്ടുപോയത്. ഇതില്‍ ഒരാള്‍ രക്ഷപ്പെട്ട് അരുണാചല്‍പ്രദേശിലെ ബിജെപി എംപി താപില്‍ ഗാവോയെ വിവരമറിയിച്ചു. ഇതേ തുടര്‍ന്നാണ് എംപി ഈ വിഷയം കേന്ദ്ര പ്രതിരോധമന്ത്രാലയത്തെ അറിയിച്ചത്. ഇതോടെ അന്തരീക്ഷം കലുഷിതമായി.സാംഗ്‌പോ നദി ഇന്ത്യയിലെ അരുണാചല്‍പ്രദേശിലേക്ക് കടക്കുന്ന സ്ഥലത്ത് നിന്നാണ് കുട്ടിയെ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി തട്ടിക്കൊണ്ടുപോയതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇക്കാര്യം സൂചിപ്പിച്ച് ടാപില്‍ ഗാവോ ട്വീറ്റ് ചെയ്തപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ്, ഇന്ത്യന്‍ സേന എന്നിവരെ ടാഗ് ചെയ്തിരുന്നു. പിന്നീട് മിറാം ടറോം എന്ന 17 കാരന്‍ അപ്രത്യക്ഷമായ വിവരം അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ കണ്ഡുവും സ്ഥിരീകരിച്ചിരുന്നു.  

അതോടെ ഇന്ത്യന്‍ സേന യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്ക് കുറുകെയുള്ള ചൈനീസ് സേനാകേന്ദ്രവുമായി നിരന്തരം ബന്ധം പുലര്‍ത്തി വരികയായിരുന്നു. ഞായറാഴ്ചയാണ് ആണ്‍കുട്ടിയെ കണ്ടുകിട്ടിയ വിവരം ചൈനീസ് സേന ഇന്ത്യന്‍ പ്രതിരോധ സേനയെ അറിയിച്ചത്. തേസ്പൂരിലെ ഇന്ത്യന്‍ പ്രതിരോധമന്ത്രാലയത്തിന്‍റെ പിആര്‍ഒ ആണ് അന്ന് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇപ്പോള്‍ മിറാം ടറോമിനെ കൈമാറിയതോടെ  ഇന്ത്യയും ചൈനയും തമ്മിലുണ്ടായേക്കാവുന്ന  വലിയൊരു നയതന്ത്ര ഏറ്റുമുട്ടലിന് അറുതിയായിരിക്കുകയാണ്.  

  comment

  LATEST NEWS


  വെള്ളക്കാരന്‍ വിദ്യാര്‍ത്ഥി ഇന്ത്യന്‍ബാലന്‍റെ കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുന്ന വീഡിയോ; അമേരിക്കയില്‍ വംശീയാക്രമണം കൂടുന്നു


  ടെക്നോളജി കൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്ന കമ്മ്യൂണിസം; ജിപിഎസ് സര്‍വ്വേ അടയാളം എങ്ങിനെ പിഴുതെറിയുമെന്ന് ജനങ്ങളെ പരിഹസിച്ച് തോമസ് ഐസക്


  ഐപിഎല്ലില്‍ പ്ലേഓഫ് സാധ്യത നിലനിര്‍ത്തി ദല്‍ഹി


  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തോല്‍വി; ആഴ്‌സണലിന് തിരിച്ചടി


  ഈ യുവാവ് ശ്രീകൃഷ്ണന്‍ തന്നെയോ അതോ മനുഷ്യനോ? കൃഷ്ണവിഗ്രഹം നല്‍കി മാഞ്ഞുപോയ യുവാവിനെ തേടി ഒരു നാട്


  കേരളത്തില്‍ മദ്യം ഒഴുക്കും; പിണറായി സര്‍ക്കാരിന്റെ പുതിയ നയം നടപ്പാക്കി തുടങ്ങി; അടച്ചുപൂട്ടിയ 68 മദ്യശാലകള്‍ തുറക്കാന്‍ ഉത്തരവ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.