×
login
മോദിയെ പിന്തുണച്ച് അന്തരിച്ച രാം വിലാസ് പസ്വാന്‍റെ പാര്‍ട്ടിയായ എല്‍ജെപി‍; പാര്‍ലമെന്‍റ് മന്ദിര ഉദ്ഘാടനത്തില്‍ പങ്കെടുക്കുമെന്ന് ചിരാഗ് പസ്വാന്‍

പാര്‍ലമെന്‍റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്നതിനെതിരെ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം തള്ളി അന്തരിച്ച രാം വിലാസ് പസ്വാന്‍റെ പാര്‍ട്ടിയായ ലോക് ജനശക്തി പാര്‍ട്ടി(എല്‍ജെപി). പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കുമെന്ന് എല്‍ജെപി പ്രസിഡന്‍റ് ചിരാഗ് പസ്വാന്‍ പ്രധാനമന്ത്രി മോദിക്ക് കത്തെഴുതി.

ന്യൂദല്‍ഹി: പാര്‍ലമെന്‍റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്നതിനെതിരെ പ്രതിഷേധിക്കുന്ന  കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം തള്ളി അന്തരിച്ച രാം വിലാസ് പസ്വാന്‍റെ പാര്‍ട്ടിയായ ലോക് ജനശക്തി പാര്‍ട്ടി(എല്‍ജെപി). പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കുമെന്ന് എല്‍ജെപി പ്രസിഡന്‍റ് ചിരാഗ് പസ്വാന്‍പ്രധാനമന്ത്രി മോദിക്ക് കത്തെഴുതി.  

കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ കടുത്ത നിലപാട് തിരുത്തണമെന്നും ചിരാഗ് പസ്വാന്‍ പറഞ്ഞു. ഏകദേശം 19 പ്രതിപക്ഷ പാര്‍ട്ടികളാണ് ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. അതേ സമയം പഞ്ചാബിനെ അകാദിദള്‍ പാര്‍ട്ടിയും ചടങ്ങില്‍ സംബന്ധിക്കും.  

പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാടിനെ പിന്തുണച്ച് രാഷ്ട്രപതിയെക്കൊണ്ട് പുതിയ പാര്‍ലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടില്‍ നിന്നുള്ള ഒരു അഭിഭാഷകന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച തള്ളി. ഇത് പ്രതിപക്ഷ നീക്കങ്ങള്‍ക്ക് വന്‍ തിരിച്ചടിയായി. ഹര്‍ജി പരിഗണിക്കുക കൂടി ചെയ്യാതെ തള്ളിയത് വഴി പ്രധാനമന്ത്രി മോദി പുതിയ പാര്‍ലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നതിനെ എതിര്‍ക്കുന്നതില്‍ കഴമ്പില്ലെന്ന് സുപ്രീംകോടതി പറയാതെ പറയുകയായിരുന്നു. 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.