നിഷ്കളങ്കരായ ഗോത്രവര്‍ഗ്ഗക്കാരെ ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നുവെന്ന പരാതിയെതുടര്‍ന്ന് ഒഡിഷയിലെ ഭദ്രക് ജില്ലാ ഭരണകൂടം അവിടുത്തെ ഒരു പള്ളി മുദ്രവെച്ചു.
ഭുവനേശ്വര്‍: നിഷ്കളങ്കരായ ഗോത്രവര്‍ഗ്ഗക്കാരെ ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നുവെന്ന പരാതിയെതുടര്‍ന്ന് ഒഡിഷയിലെ ഭദ്രക് ജില്ലാ ഭരണകൂടം അവിടുത്തെ ഒരു പള്ളി മുദ്രവെച്ചു.
ഭദ്രകിലെ ഗെല്‍തുവയിലെ പള്ളിയുടെ ഗേറ്റാണ് ജില്ലാ ഭരണകൂടം സീല്‍ വെച്ചത്. പള്ളിയുടെ പരിസരത്ത് മൂന്നിലധികം പേര് കൂട്ടം കൂടുന്നത് തടയാന്‍ 144 പ്രഖ്യാപിച്ചു. നിഷ്കളങ്കരായ ഗോത്രവര്‍ഗ്ഗക്കാരെ ബലംപ്രയോഗിച്ച് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം നടത്തുന്നതായി നിരവധി പരാതികള്‍ ജില്ലാ ഭരണകൂടത്തിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റും റൂറല്‍ പൊലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പരാതികളില്‍ കഴമ്പുണ്ടെന്ന് ബോധ്യമായി. ഒഡിഷയിലെ ഭദ്രക് ബ്ലോക്കിലെ ഗെലൂത ഗ്രാമത്തില്‍ സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതായും മനസ്സിലായി. തുടന്നാണ് 144 പ്രഖ്യാപിച്ചത്.
Twitter tweet: https://twitter.com/ANI/status/1528776387762724864
"മതപരിവര്‍ത്തനം സംബന്ധിച്ച് ചില പരാതികള്‍ ലഭിച്ചിരുന്നു. ഇവിടെ സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതായും അറിഞ്ഞു. ഗെലുതയില് മൂന്നില്‍ കൂടുതല്‍ പേര് സംഘം ചേരാതിരിക്കാന്‍ 144ാം വകുപ്പ് പ്രഖ്യാപിച്ചു."- ഭദ്രകിലെ സബ് കളക്ടര്‍ മനോജ് പത്ര പറയുന്നു.
ഒഡിഷയില്‍ ഇത്തരം മതപരിവര്‍ത്തന പരാതികള്‍ ഇതാദ്യമല്ല. 2011 സെപ്തംബറില്‍ ഒരു സംഘം പേര് ഒരു പാതിരിയെ തടഞ്ഞുവെച്ച സംഭമുണ്ടായി. സുന്ദര്‍ഗര്‍ ജില്ലയില്‍ തംഗാര്ദിഹി ഗ്രാമത്തിലാണ് നിര്‍ബന്ധപൂര്‍വ്വമുള്ള മതപരിവര്‍ത്തനം ഉണ്ടായത്. അവിടെ ഗ്രാമത്തിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു മഹേന്ദ്ര സാഹു എന്ന പാതിരി. ഇദ്ദേഹം മതപരിവര്‍ത്തന ലക്ഷ്യത്തോടെയാണ് എത്തുന്നതെന്ന് മനസ്സിലായതോടെയാണ് ഗ്രാമീണര്‍ ഇദ്ദേഹത്തെ തടഞ്ഞുവെച്ചത്.
മറ്റൊരു സംഭവം നടന്നത് 2018ലാണ്. അമ്മയും ഭാര്യയും മതപരിവര്‍ത്തനം നടത്തി. ഭര്‍ത്താവ് മതം മാറാന്‍ തയ്യാറാകത്തതില്‍ ദേഷ്യം വന്ന് ഭാര്യയും അമ്മയും ഇയാളെ മര്‍ദ്ദിച്ചു. 2014ലാണ് താബിര്‍ പാണ്ഡയും സുരഭിയും വിവാഹിതരായത്. ഹിന്ദു മതം വെടിയാന്‍ താബിര്‍ വിസമ്മതിച്ചതോടെ ഇയാളും ഭാര്യയും തമ്മില്‍ വഴക്കാരംഭിച്ചു. പിന്നീട് സുരഭിയും അവളുടെ അമ്മയും ചേര്‍ന്ന് താബിര്‍ പാണ്ഡെയെ ഇതിന്റെ പേരില്‍ ആക്രമിക്കുക പതിവായി.
രാജികൊണ്ടു തീരില്ല സജിചെറിയാന്റെ പ്രശ്നങ്ങള്‍
ഒരേയൊരു ഗാന്ധിയന്‍
എകെജി സെന്ററിലെ ജിഹാദി സൗഹൃദം
ആര്‍എസ്എസ്സും കമ്മ്യൂണിസ്റ്റുകളും ഭരണഘടനയും
രാജ്യസഭയിലേക്ക് ബിജെപി അംഗമായി പോകുന്ന കെ.വി. വിജയേന്ദ്രപ്രസാദ് രാജമൗലിയുടെ അച്ഛന്; ആര്‍ആര്‍ആര്‍ തിരക്കഥാകൃത്ത്
കനയ്യലാലിന്റെ കുടുംബത്തിന് വേണ്ടി പിരിഞ്ഞുകിട്ടിയത് 1.7 കോടി; ഒരു കോടി ഭാര്യയ്ക്ക് നല്കി;25 ലക്ഷം ഈശ്വര്‍ ഗൗഡിനും 30 ലക്ഷം ഉമേഷ് കോല്‍ഹെയ്ക്കും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു