×
login
സുരക്ഷ പരിശോധനയ്ക്കായി കൃത്രിമക്കാല്‍ ഊരുന്നതില്‍ പ്രധാനമന്ത്രിക്ക് പരാതി നല്‍കി സുധ ചന്ദ്രന്‍; മാപ്പപേക്ഷിച്ച് സിഐഎസ്എഫ്

വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ എപ്പോഴും കൃത്രിമക്കാല്‍ ഊരി മാറ്റേണ്ടിവരുന്നത് കടുത്ത വേദനയാണ് ഉണ്ടാക്കുന്നത്.

ചെന്നൈ: വിമാനത്താവളത്തിലെ സുരക്ഷ പരിശോധനയുടെ ഭാഗമായി നടിയും നര്‍ത്തകിയുമായ സുധ ചന്ദ്രന്റെ കൃത്രിമക്കാല്‍ ഊരിമാറ്റാന്‍ ആവശ്യപ്പെട്ട സംഭവത്തില്‍ മാപ്പപേക്ഷിച്ച് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ്(സിഐഎസ്എഫ്). കൃത്രിമക്കാല്‍ ഊരിമാറ്റിയുള്ള പരിശോധന ഒഴിവാക്കാന്‍ എന്തെങ്കിലും സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സുധ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്ത് ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പങ്കു വച്ചിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ചെന്നൈയില്‍ നിന്നും തിരികെ വരുമ്പോള്‍ ഉണ്ടായ കാര്‍ അപകടത്തെ തുടര്‍ന്നാണ് സുധ ചന്ദ്രന് കാല്‍ നഷ്ടപ്പെടുന്നത്. പിന്നീട് കൃത്രിമക്കാല്‍ ഉപയോഗിച്ച് സുധ നൃത്തത്തിലും അഭിനയത്തിലും തിരിച്ചെത്തി.

വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ എപ്പോഴും കൃത്രിമക്കാല്‍ ഊരി മാറ്റേണ്ടിവരുന്നത് കടുത്ത വേദനയാണ് ഉണ്ടാക്കുന്നത്. പരിശോധനകള്‍ ഒഴിവാക്കാന്‍ തന്നെപ്പോലെ ഉള്ളവര്‍ക്ക് പ്രത്യേക കാര്‍ഡ് നല്‍കുന്ന കാര്യം പരിഗണിക്കണമെന്നും പ്രശ്‌നം പരിഹരിക്കാന്‍ അധികൃതര്‍ ഉചിതമായ നടപടികള്‍ കൈക്കൊള്ളണമെന്നും സുധ അഭ്യര്‍ത്ഥിച്ചു.

'സുരക്ഷ പരിശോധനയുടെ ഭാഗമായാണ് സുധ ചന്ദ്രനോട് കാല്‍ ഊരിമാറ്റാന്‍ ആവശ്യപ്പെട്ടത്. മാനദണ്ഡങ്ങള്‍ പ്രകാരം ഇത് ചെയ്യാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാണ്. ഇതില്‍ സുധ ചന്ദ്രനുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമ ചോദിക്കുന്നു. ഇതിന് മുന്‍പ് ഇത്തരത്തിലുള്ള ദുരനുഭവം നേരിട്ട എല്ലാ യാത്രക്കാരോടും ഞങ്ങള്‍ ഇപ്പോള്‍ ക്ഷമ ചോദിക്കുകയാണ്' സിഐഎസ്എഫ് ട്വിറ്ററില്‍ കുറിച്ചു.

 

 

 

 

 

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.