×
login
സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; ഇഷിത കിഷോറിന് ഒന്നാം റാങ്ക്; മലയാളി ഗഹന നവ്യ ജെയിംസിന് ആറാം റാങ്ക്; ആദ്യ നാല് റാങ്കും പെണ്‍കുട്ടികള്‍ക്ക്

ഇഷിത കിഷോറിന് പിന്നാലെ ഗരിമ ലോഹ്യ, ഉമാ ഹാരതി എന്‍, സ്മൃതി മിശ്ര എന്നിവരാണ് ആദ്യ നാലു സ്ഥാനക്കാര്‍.

ഇഷിത കിഷോര്‍ (ഒന്നാം റാങ്ക്), ഗഹന നവ്യ ജെയിംസ് (ആറാം റാങ്ക്), വി.എം. ആര്യ (36ാം റാങ്ക്)

ന്യൂദല്‍ഹി: 2022ലെ സിവില്‍ സര്‍വീസ് പരീക്ഷഫലം പ്രഖ്യാപിച്ചു. ഇഷിത കിഷോറിനാണ് ഒന്നാംറാങ്ക്. മലയാളി ഗഹന നവ്യ ജെയിംസിന് ആറാം റാങ്ക് നേടി. മറ്റൊരു മലയാളി ആര്യ വി.എം. 36ാം റാങ്ക് കരസ്ഥമാക്കിയിട്ടുണ്ട്. മലയാളി അനൂപ് ദാസിന് 38ാം റാങ്കാണ്. സിവില്‍ സര്‍വീസ് പരീക്ഷയുടെ ആദ്യ നാലു റാങ്കുകളും വനിതകള്‍ക്കാണ്.. ഇഷിത കിഷോറിന് പിന്നാലെ ഗരിമ ലോഹ്യ, ഉമാ ഹാരതി എന്‍, സ്മൃതി മിശ്ര എന്നിവരാണ് ആദ്യ നാലു സ്ഥാനക്കാര്‍.

കോട്ടയം പാലാ മുത്തോലി സ്വദേശിനിയായ ഗഹന നവ്യ ജയിംസ് (25), എംജി സര്‍വകലാശാലയില്‍ ഇന്റര്‍നാഷനല്‍ റിലേഷന്‍സില്‍ ഗവേഷണം നടത്തുകയാണ്.  പാലാ സെന്റ്.തോമസ് കോളജ് റിട്ട. ഹിന്ദി പ്രഫ.സി.കെ.ജയിംസ് തോമസിന്റെയും അധ്യാപിക ദീപാ ജോര്‍ജിന്റെയും മകളാണ്. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയാണ് വി.എം.ആര്യ. ആര്യയുടെ രണ്ടാമത്തെ ശ്രമത്തിലാണ് നേട്ടം കരസ്ഥമാക്കിയത്. നിലവില്‍ ഗസ്റ്റ് അധ്യാപികയായി ജോലിനോക്കുകയാണ്.


 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.