login
ഹരിയാനയില്‍ ഞെട്ടിക്കുന്ന ബലാത്സംഗക്കേസ്; അഞ്ചാം ക്ലാസുകാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയവരില്‍ അഞ്ചു പേര്‍ 10 നും 12 നും ഇടയില്‍ പ്രായമുള്ളവര്‍

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി വീടിനു പുറത്ത് കളിക്കുകയായിരുന്നു. ഇവിടെനിന്നാണ് പ്രതികള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

ചണ്ഡിഗഡ്: ഞെട്ടിക്കുന്ന ബലാത്സംഗ റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം ഹരിയാനയില്‍ നിന്ന് പുറത്തുവന്നത്. ഹരിയാനയിലെ ഒഴിഞ്ഞ സ്‌കൂള്‍ കെട്ടിടത്തില്‍ അഞ്ചാംക്ലാസുകാരിയായ 10 വയസുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കയതിലെ അഞ്ചു പ്രതികള്‍ അഞ്ച് പേര്‍ 10 നും 12 നും ഇടയില്‍ പ്രായമുള്ളവര്‍. പ്രതികളില്‍ എട്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇവരാണ് കുറ്റകൃത്യം ചിത്രീകരിച്ച് വീഡിയോ ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്തതെന്ന് പോലീസ് കണ്ടെത്തി. വാട്ട്സ്ആപ്പില്‍ വീഡിയോ വൈറലായതിന് ശേഷം മൂന്നാഴ്ചയ്ക്ക് ശേഷമാണ് കുടുംബം ഇക്കാര്യം തിരിച്ചറിഞ്ഞത്. ഉടനെ കേസ് ഫയല്‍ ചെയ്യുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.  ഒമ്പത് പ്രതികളില്‍ അഞ്ചുപേരും ഇരയുടെ അടുത്ത ബന്ധുക്കളാണ്.  

മെയ് 24 നാണ് റെവാരി ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി വീടിനു പുറത്ത് കളിക്കുകയായിരുന്നു. ഇവിടെനിന്നാണ് പ്രതികള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് 'പെണ്‍കുട്ടിയെ ഗ്രാമത്തിലെ ഒഴിഞ്ഞ സ്‌കൂള്‍ കെട്ടിടത്തിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. 18 വയസുകാരന്‍ കുറ്റകൃത്യത്തിന്റെ വീഡിയോ ഷൂട്ട് ചെയ്ത് മറ്റുള്ളവര്‍ക്ക് അയച്ചു കൊടുക്കുകയായിരുന്നു.

 

  comment

  LATEST NEWS


  ദാനം, ഈ വിജയം; സെല്‍ഫ് ഗോളില്‍ ഫ്രാന്‍സിന് ജയം


  രാജ്യത്ത് ആദ്യ ഗ്രീന്‍ ഫംഗസ് കേസ്: മൂക്കില്‍ നിന്ന് രക്തസ്രാവം; യുവാവിനെ ഇന്‍ഡോറില്‍ നിന്നും വിദഗ്ധചികിത്സയ്ക്ക് വിമാനത്തില്‍ മുംബൈയിലെത്തിച്ചു


  അതിരപ്പിള്ളി പദ്ധതിക്കായി വീണ്ടും നീക്കം


  'പിണറായി വിജയന്റെ ഉമ്മാക്കിയില്‍ പേടിക്കില്ല; ബിജെപിയുടെ നെഞ്ചത്ത് കയറി കളിക്കാമെന്ന് പോലീസ് കരുതേണ്ട, തിരിച്ചടിക്കും; ആഞ്ഞടിച്ച് ബി ഗോപാലകൃഷ്ണന്‍


  പഞ്ചാബില്‍ പ്രതിപക്ഷ പ്രതിഷേധം; വാക്സിന്‍ മറിച്ചുവിറ്റ ആരോഗ്യമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യം


  ആര്യഭടനും അരിസ്റ്റോട്ടിലും പോലും രാഹുല്‍ ഗാന്ധിയുടെ അറിവിന് മുന്നില്‍ തലകുനിക്കും; പരിഹാസിച്ച് കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ധന്‍


  ദേശീയപാത പദ്ധതികള്‍ക്ക് ഡ്രോണുകള്‍ ഉപയോഗിച്ചുള്ള സര്‍വ്വേ നിര്‍ബന്ധം; പുതിയ ഉത്തരവ് പുറത്തിറക്കി ദേശീയപാത അതോറിറ്റി


  'മലപ്പുറത്തെ വിഭജിച്ച് തിരൂര്‍ കേന്ദ്രമായി പുതിയ ജില്ലവേണം'; എസ്ഡിപിഐക്കൊപ്പം ചേര്‍ന്ന് മതഅടിസ്ഥാനത്തില്‍ വിഘടനവാദം ഉയര്‍ത്തി വീണ്ടും മുസ്ലീം ലീഗ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.