login
ഫ്രാന്‍സിലെ ക്രൈസ്തവ പുരോഹിത സമൂഹം 1950ന് ശേഷം 10,000 പേരെയങ്കിലും പീഡിപ്പിച്ചുവെന്ന് അന്വേഷണോദ്യോഗസ്ഥര്‍

ക്രൈസ്തവ പുരോഹിതരുടെ പീഡനത്തിനിരയായ കുറഞ്ഞത് 6,500 സാക്ഷിമൊഴികളെങ്കിലും കിട്ടിയിട്ടുണ്ടെന്നും ഇതില്‍ 3,000 ഇരകളെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെന്നും പള്ളിയിലെ ലൈംഗികപീഢനത്തെക്കുറിച്ച് പഠിക്കുന്ന സ്വതന്ത്ര കമ്മീഷന്‍ (സിഐഎഎസ്ഇ) കണക്കാക്കുന്നു.എന്തായാലും കുറഞ്ഞത് പതിനായിരം പേരെങ്കിലും ലൈംഗിക.ചൂഷണത്തിന് വിധേയരായിട്ടുണ്ടെന്നും സിഐഎഎസ്ഇ പറയുന്നു.

പാരിസ്: ഫ്രാന്‍സിലെ ക്രൈസ്തവ പുരോഹിത സമൂഹം 1950ന് ശേഷം കുറഞ്ഞത് 10,000 പ്രായപൂര്‍ത്തിയാകാത്തവരെ പീഡിപ്പിച്ചിട്ടുണ്ടെന്ന് അന്വേഷണോദ്യോഗസ്ഥര്‍. ഫ്രാന്‍സിലെ ക്രൈസ്തവ സഭ തന്നെ ഏര്‍പ്പെടുത്തിയ അന്വേഷണ സംഘത്തിന്റേതാണ് ഈ വെളിപ്പെടുത്തല്‍.

ക്രൈസ്തവ പുരോഹിതരുടെ പീഡനത്തിനിരയായ കുറഞ്ഞത് 6,500 സാക്ഷിമൊഴികളെങ്കിലും കിട്ടിയിട്ടുണ്ടെന്നും ഇതില്‍ 3,000 ഇരകളെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെന്നും പള്ളിയിലെ ലൈംഗികപീഢനത്തെക്കുറിച്ച് പഠിക്കുന്ന സ്വതന്ത്ര കമ്മീഷന്‍ (സിഐഎഎസ്ഇ) കണക്കാക്കുന്നു.എന്തായാലും കുറഞ്ഞത് പതിനായിരം പേരെങ്കിലും ലൈംഗിക.ചൂഷണത്തിന് വിധേയരായിട്ടുണ്ടെന്നും സിഐഎഎസ്ഇ പറയുന്നു.

എത്രപേര്‍ ഇനിയും സാക്ഷിമൊഴികള്‍ നല്‍കിയിട്ടുണ്ടെന്ന് കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ലെന്ന് സിഐഎഎസ്ഇ പ്രസിഡന്‍റ് ജീന്‍ മാര്‍ക് സോവ് പറഞ്ഞു. തുടര്‍ച്ചയായി ലൈംഗിക ചൂഷണങ്ങളുടെ കഥകള്‍ വെളിപ്പെട്ടതോടെ 2018ലാണ് ക്രൈസ്തവ സഭ ഈ കമ്മീഷനെ നിയോഗിച്ചത്. ഫ്രഞ്ച് കാതലിക് ബിഷപ്‌സ് കോണ്‍ഫറന്‍സാണ് ഈ പഠനത്തിന് പണം മുടക്കുന്നത്. സഭകളുടെയും മത സ്ഥാപനങ്ങളുടെയും പഴയ രേഖകള്‍ പരിശോധിക്കാനുള്ള സ്വാതന്ത്ര്യവും കമ്മീഷന് നല്‍കിയിരുന്നു. കമ്മീഷന്‍ അന്തിമ റിപ്പോര്‍ട്ട് 2021 ആഗസ്‌തില്‍  പുറത്ത് വിടും.

2019ല്‍ പോപ് ഫ്രാന്‍സിസ് സഭകള്‍ക്കകത്ത് നടക്കുന്ന ലൈംഗികാതിക്രമത്തിന്‍റെ കഥകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആഗോളതലത്തില്‍ തന്നെ ഒരു സംവിധാനം കൊണ്ടുവന്നിരുന്നു. പള്ളിമേടങ്ങള്‍ രഹസ്യങ്ങളുടെ കൂടാരമാകാതിരിക്കാനായിരുന്നു മാര്‍പ്പാപ്പയുടെ ഈ നടപടി. പോപ്പിന്‍റെ ഈ നടപടി കുറച്ചൊക്കെ സഭാപ്രവര്‍ത്തനങ്ങളില്‍ സുതാര്യത കൊണ്ടുവരാന്‍ സഹായകരമായിട്ടുണ്ടെന്ന് സഭകളിലെ ലൈംഗികചൂഷണത്തിന്‍റെ പ്രധാന അന്വേഷകനായ ആര്‍ച്ച് ബിഷപ്പ് ചാള്‍സ് സിക്ലൂന പറഞ്ഞു.

  comment

  LATEST NEWS


  നെല്‍ക്കര്‍ഷകരെ വഞ്ചിച്ച് സര്‍ക്കാര്‍; താങ്ങുവില വര്‍ധിപ്പിച്ചത് നടപ്പാക്കിയില്ല; നെല്ലിന്റെ സംഭരണവില വിതരണവും വൈകുന്നു


  'ശ്വാസംമുട്ടി' കാസര്‍കോട്; തുടര്‍ച്ചയായി രണ്ടാം ദിവസവും ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം


  തിക്രി കൂട്ടമാനഭംഗക്കേസ്: ഇടനിലക്കാരുടെ നേതാവ് യോഗേന്ദ്ര യാദവിനെ പൊലീസ് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തു, പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു


  മാടമ്പ്, എന്റെ ഗുരുനാഥന്‍; ചലച്ചിത്ര സംവിധായകന്‍ ജയരാജ്


  മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്ക്


  വഞ്ചനകള്‍ മൂടിവച്ച് സിപിഎമ്മിന്റെ വാഴ്ത്തലുകള്‍


  സിവില്‍ സപ്ലൈസിന്റെ അനാസ്ഥ; കൊവിഡ് കാലത്ത് പാവങ്ങള്‍ക്കായി കേന്ദ്രം നല്‍കിയ 596.7 ടണ്‍ കടല പഴകി നശിച്ചു


  പാലസ്തീന്‍ 'തീവ്രവാദി' ആക്രമണത്തില്‍ മരിച്ച സൗമ്യയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഉമ്മന്‍ ചാണ്ടി; പോസ്റ്റ് പിന്‍വലിക്കാതിരിക്കട്ടെയെന്ന് സോഷ്യല്‍ മീഡിയ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.