×
login
കല്‍ക്കരി‍ പ്രതിസന്ധി: പുതിയ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍; കോള്‍ ഇന്ത്യ‍ നേരിട്ട് ഇറക്കുമതി‍ ചെയ്യും; 2015ന് ശേഷം ഇതാദ്യം

നിലവിലെ പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയുന്നില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം കോള്‍ ഇന്ത്യ വഴി ഇത്തരത്തിലൊരു നീക്കം നടത്തുന്നത്. ഇറക്കുമതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെങ്കിലും ഓസ്ട്രേലിയ, ഇന്‍ഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നായിരിക്കും കല്‍ക്കരി എത്തിക്കുകയെന്നാണ് സൂചന. 2015-ന് ശേഷം ആദ്യമായാണ് കോള്‍ ഇന്ത്യ കല്‍ക്കരി ഇറക്കുമതി ചെയ്യുന്നത്.

ന്യൂദല്‍ഹി:കല്‍ക്കരി പ്രതിസന്ധി നേരിടാന്‍ പുതിയ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ഖനന മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനമായ കോള്‍ ഇന്ത്യ നേരിട്ട് കല്‍ക്കരി സംഭരിക്കും. ഇക്കഴിഞ്ഞ ഏപ്രില്‍ മാസം രാജ്യത്ത് വലിയതോതിലുള്ള ഊര്‍ജപ്രതിസന്ധി അനുഭവപ്പെട്ടിരുന്നു. സമാനസാഹചര്യം വീണ്ടും ആവര്‍ത്തിക്കാതിരിക്കാനാണ് ഇപ്പോഴുള്ള നടപടി.

നിലവിലെ പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയുന്നില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം കോള്‍ ഇന്ത്യ വഴി ഇത്തരത്തിലൊരു നീക്കം നടത്തുന്നത്. ഇറക്കുമതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെങ്കിലും ഓസ്ട്രേലിയ, ഇന്‍ഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നായിരിക്കും കല്‍ക്കരി എത്തിക്കുകയെന്നാണ് സൂചന. 2015-ന് ശേഷം ആദ്യമായാണ് കോള്‍ ഇന്ത്യ കല്‍ക്കരി ഇറക്കുമതി ചെയ്യുന്നത്.


വരാനിരിക്കുന്ന മാസങ്ങള്‍ അതീവ നിര്‍ണായകമാണെന്ന റിപ്പോര്‍ട്ടുകള്‍ കേന്ദ്രസര്‍ക്കാരിന് മുന്‍പിലുള്ളതിനാല്‍ യുദ്ധകാല അടിസ്ഥാനത്തിലായിരിക്കും ഇറക്കുമതി. 44 ദശലക്ഷം ടണ്‍ അധികം കല്‍ക്കരി വേണ്ടിവരുമെന്നാണ് പുറത്തുവരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത് മുന്നില്‍ക്കണ്ട് കല്‍ക്കരി സംഭരിക്കാന്‍ നേരത്തേ തന്നെ സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദേശിച്ചിരുന്നു.

താപവൈദ്യുത നിലയങ്ങള്‍, സംസ്ഥാനങ്ങള്‍, ഇന്‍ഡിപെന്‍ഡന്റ് പവര്‍ പ്രൊഡ്യൂസേഴ്സ് (ഐ.പി.പി.) തുടങ്ങിവയ്ക്ക് കോള്‍ ബ്ലെന്‍ഡിങ്ങിന് ആവശ്യമായ കല്‍ക്കരി, കോള്‍ ഇന്ത്യ ഇറക്കുമതി ചെയ്യുമെന്ന് ഊര്‍ജ മന്ത്രാലയത്തിന്റെ മേയ് 28-നുള്ള കത്തില്‍ വ്യക്തമാക്കുന്നു. കേന്ദ്രത്തിലെയും സംസ്ഥാനത്തേയും ഊര്‍ജവകുപ്പുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ക്കും കോള്‍ ഇന്ത്യയുടെ സെക്രട്ടറിക്കും ചെയര്‍മാനും ഊര്‍ജവകുപ്പ് ഈ കത്ത് അയച്ചിട്ടുണ്ട്. ഏറെക്കുറേ എല്ലാ സംസ്ഥാനങ്ങളുടെയും അഭ്യര്‍ഥന മാനിച്ചാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നും ഊര്‍ജ മന്ത്രാലയം കത്തില്‍ വ്യക്തമാക്കുന്നു.

  comment

  LATEST NEWS


  വിമത ശിവസേന എംഎല്‍എമാരുടെ ഭാര്യമാരെ വശത്താക്കാന്‍ രശ്മി താക്കറെ രംഗത്ത്; അതിനിടെ ഒരു ശിവസേന മന്ത്രി കൂടി വിമതരുടെ അടുത്തേക്ക്


  സംഘടനയെ സ്വന്തം അമ്മയെ പോലെയാണ് കാണുന്നത്; പുറത്താക്കാന്‍ മാത്രമുള്ള ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് നടന്‍ ഷമ്മി തിലകന്‍


  മാധ്യമ വാര്‍ത്തകള്‍ ശരിയല്ല; ഷമ്മി തിലകനെ സംഘടനയില്‍ നിന്നു പുറത്താക്കിയിട്ടില്ല; അദേഹത്തിന് പറയാനുള്ളതും കേള്‍ക്കും നിലപാട് വ്യക്തമാക്കി അമ്മ


  കണ്ണിന് കണ്ണ്;ചരിത്രത്തിലാദ്യമായി ബാല്‍താക്കറെയുടെ മകന്‍റെ ചിത്രത്തില്‍ കരി ഓയിലൊഴിച്ചു; ഉദ്ധവ്-ഷിന്‍ഡെ യുദ്ധം തെരുവിലേക്ക്


  ഗോത്ര വനിതയെ രാഷ്ട്രപതിയാക്കുന്നത് സംഘപരിവാര്‍; അംഗീകരിക്കാന്‍ കഴിയില്ല; ദ്രൗപതി മുര്‍മുവിനെതിരെ വ്യാജ ആരോപണങ്ങളുമായി സിപിഎം ആക്ടീവിസ്റ്റ് ബിന്ദു


  197.08 കോടി പിന്നിട്ട് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; ദേശീയ രോഗമുക്തി നിരക്ക് 98.58% ആയി; കഴിഞ്ഞ 24 മണിക്കൂറില്‍ 11,739 പേര്‍ക്ക് കൂടി വൈറസ് ബാധ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.