×
login
'ഒരു തീവ്രവാദിയെപ്പോലും വെറുതെ വിടില്ല, അക്കൗണ്ട് സെറ്റില്‍ ചെയ്യും'- തീവ്രവാദികള്‍ സാധാരണക്കാരെ കൊല്ലുന്ന രീതിയെ വിമര്‍ശിച്ച് ബിജെപി നേതാവ്

സാധാരണക്കാരെ കൊല്ലുന്ന ഒരൊറ്റ തീവ്രവാദിയെപ്പോലും വെറുതെ വിടില്ലെന്ന് ജമ്മുകശ്മീരിലെ ബിജെപി അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌ന. കശ്മീരികളല്ലാത്ത ഏഴ് പേരെയാണ് തീവ്രവാദികള്‍ ഒക്ടോബറില്‍ ഇതുവരെ വെടിവെച്ച് കൊന്നത്.

ശ്രീനഗര്‍: സാധാരണക്കാരെ കൊല്ലുന്ന ഒരൊറ്റ തീവ്രവാദിയെപ്പോലും വെറുതെ വിടില്ലെന്ന് ജമ്മുകശ്മീരിലെ ബിജെപി അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌ന. കശ്മീരികളല്ലാത്ത ഏഴ് പേരെയാണ് തീവ്രവാദികള്‍ ഒക്ടോബറില്‍ ഇതുവരെ വെടിവെച്ച് കൊന്നത്.

തീവ്രവാദികളുടെ ഈ അക്കൗണ്ട് വൈകാതെ സെറ്റില്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദത്തില്‍ നിന്നും ജമ്മു കശ്മീര്‍ എന്ന കേന്ദ്രഭരണപ്രദേശത്തെ മുക്തമാക്കുമെന്നും രവീന്ദ്ര റെയ്‌ന പ്രഖ്യാപിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബീഹാറില്‍ നിന്നുള്ള മൂന്ന് പേരെയും ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരാളെയും തീവ്രവാദികള്‍ വെടിവെച്ച് കൊന്നു. ശ്രീനഗര്‍, പുല്‍വാമ, കുല്‍ഗം ജില്ലകളിലെ മുന്ന് വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ ചിലര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

അന്യസംസ്ഥാനങ്ങളില്‍ നി്ന്നുള്ള തൊഴിലാളികളെ കൊല്ലുക എന്നത് ഒരു പാകിസ്ഥാന്‍ പദ്ധതയിലാണ്. ഇത് വഴി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരിലും ന്യൂനപക്ഷസമുദായാംഗങ്ങളായ ഹിന്ദുക്കളിലും സിഖുകാരിലും ഭയമുണര്‍ത്തുകയാണ് ഇവരുടെ ലക്ഷ്യം. ഈ ഗുഢാലോചനകള്‍ പരാജയപ്പെടുത്തി ജമ്മു കശ്മീരിനെ തീവ്രവാദികളില്‍ നിന്നും മുക്തമാക്കും. - അദ്ദേഹം പറഞ്ഞു.

മനുഷ്യത്വത്തിനെതിരെ നടത്തുന്ന ഇത്തരം നീക്കങ്ങള്‍ക്ക് പാകിസ്ഥാന്‍ വലിയ വില കൊടുക്കേണ്ടിവരും. ഇക്കാര്യത്തില്‍ തീവ്രവാദികളുടെ കണക്ക് തീര്‍ത്തുകൊടുക്കുമെന്നും രവീന്ദ്ര റെയ്‌ന പറഞ്ഞു.

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.