×
login
കോയമ്പത്തൂര്‍ സ്ഫോനടക്കേസ് ‍എൻഐഎയ്‌ക്ക് കൈമാറുന്നത് സ്റ്റാലിന്‍‍ വൈകിച്ചു; വിമർശനവുമായി തമിഴ്നാട് ‍ഗവർണർ ആർഎൻ രവി‍‍

കോയമ്പത്തൂർ കാർ ബോംബ് സ്‌ഫോടനക്കേസിൽ തുടക്കം മുതലേയുള്ള തമിഴ്‌നാട് സർക്കാരിന്‍റെ മെല്ലെപ്പോക്കിനെയും താല്‍പര്യക്കുറവിനെയും വിമർശിച്ച് തമിഴ്നാട് ഗവർണർ ആർ.എൻ രവി.

ചെന്നൈ: കോയമ്പത്തൂർ കാർ ബോംബ് സ്‌ഫോടനക്കേസിൽ തുടക്കം മുതലേയുള്ള തമിഴ്‌നാട് സർക്കാരിന്‍റെ മെല്ലെപ്പോക്കിനെയും താല്‍പര്യക്കുറവിനെയും വിമർശിച്ച് തമിഴ്നാട് ഗവർണർ ആർ.എൻ രവി.  

"സ്ഫോടനം കഴിഞ്ഞ ഉടന്‍ കേസ് എൻഐഎയ്‌ക്ക് വിടാതെ നാല് ദിവസത്തോളം വൈകിച്ചു. ഇക്കാലയളവില്‍ തമിഴ്നാട് പൊലീസിന് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ദേശീയ അന്വേഷണ ഏജൻസിക്ക് (എന്‍ഐഎ) കേസ് കൈമാറണമെന്ന് ആവശ്യപ്പെടാൻ എന്തിനാണ് സർക്കാർ നാല് ദിവസം താമസിച്ചത്?" -ഗവർണർ ആര്‍.എന്‍. രവി ചോദിച്ചു. കോയമ്പത്തൂരിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു  ഗവർണര്‍ ഡിഎംകെ സര്‍ക്കാരിനെ വിമര്‍ശിച്ചത്.  


സ്‌ഫോടനം നടന്നത് സംസ്ഥാനത്തെ ഇന്‍റലിജൻസ് വിഭാഗത്തിനും സർക്കാരിനും സംഭവിച്ച വീഴ്ചയാണെന്ന്  ബിജെപി വിമർശനമുയര്‍ത്തുകയാണ്. അതിനിടെയാണ്  ഗവർണറും വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.  

ക്ഷേത്രത്തിന് മുന്നിൽ നടന്ന സിലിണ്ടർ സ്‌ഫോടനം ഒരു വലിയ ഭീകരാക്രമണത്തിനുള്ള ശ്രമമായിരുന്നുവെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. സ്‌ഫോടനത്തിന് പിന്നാലെ കൊല്ലപ്പെട്ടയാളുടെ വസതിയിൽ നിന്ന് കണ്ടെത്തിയ സ്ഫോടക വസ്തുക്കളുടെ ശേഖരം അയാൾ ഭീകരനായിരുന്നുവെന്ന് തെളിയിക്കുന്നതാണ്. അയാളും സംഘവും നിരവധി ആക്രമണ പരമ്പരകൾ ആസൂത്രണം ചെയ്തിരുന്നുവെന്ന കാര്യവും ഇതിൽ നിന്നും വ്യക്തമായി. എന്നിട്ടും എൻഐഎയ്‌ക്ക് കേസ് കൈമാറാൻ തമിഴ്‌നാട് സർക്കാർ ദിവസങ്ങളെടുത്തത് എന്തിനെന്നും അദ്ദേഹം ചോദിച്ചു. നിരീക്ഷണ സംവിധാനങ്ങൾ പരാജയപ്പെട്ടോ എന്ന കാര്യത്തിൽ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. 

കോയമ്പത്തൂര്‍ സ്ഫോടനക്കേസിലെ പ്രതി ജമേഷ മുബിന്‍റെ വീട്ടില്‍ നിന്നും 75 കിലോഗ്രാം സ്ഫോടനവസ്തുക്കളാണ് എന്‍ഐഎ കണ്ടെടുത്തത്. ഐഎസുമായി പ്രതിക്ക് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ലഘുലേഖകളും കിട്ടി. അഞ്ച് പ്രതികളെ പിടികൂടാനും കഴിഞ്ഞു. ഇതില്‍ ഒരു പ്രതി ശ്രീലങ്കയില്‍ 250 പേര്‍ കൊല്ലപ്പെട്ട  ചാവേര്‍ ആക്രമണ പരമ്പരയുമായി ബന്ധപ്പെട്ട് കോയമ്പത്തൂരില്‍ നിന്നും എന്‍ഐഎ നേരത്തെ പിടികൂടിയ, ഇപ്പോള്‍ തൃശൂരിലെ വിയ്യൂരിലെ അതിസുരക്ഷാജയിലില്‍ പാര്‍പ്പിച്ച രണ്ട് തടവുകാരെ സന്ദര്‍ശിച്ചതായും എന്‍ഐഎ ചോദ്യം ചെയ്യലില്‍ നിന്നും മനസ്സിലാക്കി. നേരത്തെ കേസ് ഏല്‍പിച്ചിരുന്നെങ്കില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ എന്‍ഐഎക്ക് സാധിക്കുമായിരുന്നു. ഒരു സാധാരണ കാറപകടമായി തമിഴ്നാട് പൊലീസ് തള്ളിക്കളയാന്‍ ശ്രമിച്ച കേസിലാണ് എന്‍ഐഎയുടെ വൈകിയുള്ള ഇടപെടലായിട്ടുകൂടി വലിയ വഴിത്തിരിവുണ്ടായത്. 

    comment

    LATEST NEWS


    വാവ സുരേഷിന് പാമ്പുപിടിക്കണമെങ്കില്‍ വനംവകുപ്പിന്‍റെ സര്‍ട്ടിഫിക്കറ്റ് വേണം; സര്‍ട്ടിഫിക്കറ്റുള്ളവര്‍ പാമ്പു പിടിക്കുന്നത് അപകടരമായ രീതിയില്‍


    പുഴ മുതല്‍ പുഴ വരെ ജനങ്ങള്‍ പ്രതികരിക്കുന്നു 'ഒരു തുള്ളി കണ്ണീര് പോകാതെ കാണാന്‍ പറ്റില്ല. നടന്നത് ഹിന്ദു ഉന്മൂലനം'


    'ഒറ്റ നയപൈസ തരില്ല, മാപ്പും പറയില്ല'; എം.വി.ഗോവിന്ദന്‍ നല്‍കിയ മാനനഷ്ടകേസില്‍ വിശദമായ മറുപടി കത്ത് നല്‍കി സ്വപ്ന സുരേഷ്


    യാത്രക്കാരെ ചൂഷണം ചെയ്യുന്ന പരാതികള്‍ വര്‍ധിക്കുന്നു; ഉത്സവ സീസണില്‍ അമിതനിരക്ക് ഈടാക്കുന്ന ബസുകള്‍ക്കെതിരെ നടപടി എടുക്കുമെന്ന് മന്ത്രി ആന്റണി രാജു


    നാവികസേനയ്ക്ക് കരുത്താകാന്‍ മിസൈല്‍ വാഹിനികള്‍ ഉള്‍പ്പെടെ 17നെക്‌സ്റ്റ് ജനറേഷന്‍ കപ്പലുകള്‍; 19600 കോടിരൂപയുടെ കരാറില്‍ ഒപ്പുവച്ച് പ്രതിരോധ മന്ത്രാലയം


    പ്രതിരോധമേഘലയ്ക്ക് കരുത്തുപകരും; കരസേനയ്ക്കു വേണ്ടി 9100 കോടിരൂപയുടെ കരാറില്‍ പ്രതിരോധമന്ത്രാലയം ഒപ്പുവച്ചത്തില്‍ സംതൃപ്തി രേഖപ്പെടുത്തി പ്രധാനമന്ത്രി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.