×
login
ദേശീയ ഗാനത്തോട് അനാദരവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി‍; പരാതി നല്‍കി ബിജെപി (വീഡിയോ)

മമതയുടെ പ്രവൃത്തികള്‍ ദേശീയഗാനത്തോടുള്ള അനാദരവാണെന്നും 1971ലെ ദേശീയ ബഹുമാനത്തെ അപമാനിക്കുന്നത് തടയല്‍ നിയമത്തിലെ സെക്ഷന്‍ 3 പ്രകാരം അവര്‍ക്കെതിരെ കേസെടുക്കണമെന്നും പരാതിയില്‍ പറയുന്നു.

മുംബൈ:  പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി  ദേശീയ ഗാനത്തോട് അനാദരവ് കാണിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഇരിക്കുന്ന സ്ഥാനത്ത് വെച്ച് ദേശീയ ഗാനത്തോട് തികഞ്ഞ അനാദരവ് കാണിക്കുകയും നാലഞ്ച് വരികള്‍ പാടി പെട്ടന്ന് അവസാനിപ്പിക്കുകയും ആയിരുന്നു. വീഡിയോ പുറത്തു വന്നതിനു പിന്നാലെ മമതക്കെതിരെ ബിജെപി നേതാവ് പോലീസ് പരാതി നല്‍കി.ബിജെപി മുംബൈ സെക്രട്ടറി അഡ്വക്കേറ്റ് വിവേകാനന്ദ് ഗുപ്തയാണ് പരാതിയുടെ പകര്‍പ്പ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

ട്വിറ്ററില്‍ പ്രചരിച്ച വീഡിയോയില്‍ മമത ബാനര്‍ജി ഇരുന്നുകൊണ്ട് ദേശീയഗാനം ആരംഭിക്കുന്നതും പാതിവഴിയില്‍ പെട്ടെന്ന് നിര്‍ത്തുന്നതും കാണാം. മുംബൈ പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍, ബാനര്‍ജി 'ഇരുന്ന സ്ഥാനത്ത് ദേശീയ ഗാനം ആലപിക്കാന്‍ തുടങ്ങിയെന്നും, തുടര്‍ന്ന് എഴുന്നേറ്റു നാലോ അഞ്ചോ വരികള്‍ക്കു ശേഷം ദേശീയ ഗാനം പെട്ടെന്ന് നിര്‍ത്തിയെന്നും വ്യക്തമാക്കുന്നു.

മമതയുടെ പ്രവൃത്തികള്‍ ദേശീയഗാനത്തോടുള്ള അനാദരവാണെന്നും 1971ലെ ദേശീയ ബഹുമാനത്തെ അപമാനിക്കുന്നത് തടയല്‍ നിയമത്തിലെ സെക്ഷന്‍ 3 പ്രകാരം അവര്‍ക്കെതിരെ കേസെടുക്കണമെന്നും പരാതിയില്‍ പറയുന്നു.

വിഷയത്തെ പറ്റി ബിജെപി നേതാവ് അമിത് മാളവ്യ ഇത്തരത്തില്‍ ട്വീറ്റ് ചെയ്തു-'ദേശീയ ഗാനം നമ്മുടെ ദേശീയ സ്വത്വത്തിന്റെ ഏറ്റവും ശക്തമായ പ്രകടനങ്ങളിലൊന്നാണ്. അധികാര സ്ഥാനത്ത് ഇരിക്കുന്ന ആളുകള്‍ക്ക് ഒരിക്കലും അതിനെ ഇകഴ്ത്താന്‍ സാധിക്കില്ല. ബംഗാള്‍ മുഖ്യമന്ത്രി പാടിയ നമ്മുടെ ദേശീയഗാനത്തിന്റെ വികൃതമായ പതിപ്പ് ഇതാ.

  comment

  LATEST NEWS


  ഹൈക്കോടതി സിപിഐഎമ്മിന്റെ അഭിപ്രായം കേട്ടില്ല; വിധി കാസര്‍കോട് സമ്മേളനത്തിനെതിരെ; തൃശൂരിന് ബാധകമല്ലന്ന് കോടിയേരി ബാലകൃഷ്ണന്‍


  പദ്ധതിയില്‍ നിറയെ വളവുകള്‍; സില്‍വര്‍ലൈന്‍ സെമി ഹൈസ്പീഡ് ട്രെയിന്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാന്‍ കഴിയില്ലെന്ന് റെയില്‍വേ


  സേവാദര്‍ശന്‍ കൂവൈറ്റിന്റെ കര്‍മ്മയോഗി പുരസ്‌ക്കാരം പി ശ്രീകുമാറിന് സമ്മാനിച്ചു; കേരളത്തിന്റെ സമൃദ്ധിയുടെ സ്രോതസ്സ് പ്രവാസികളെന്ന് ഗോവ ഗവര്‍ണര്‍


  ആഗോള രാഷ്ട്ര നേതാക്കളില്‍ ജനപ്രീതിയില്‍ ഇപ്പോഴും മുന്നില്‍ മോദി തന്നെ; ഏറ്റവും പിന്നില്‍ ബ്രിട്ടന്‍റെ ബോറിസ് ജോണ്‍സണ്‍


  വീണ്ടും അഖിലേഷ് യാദവിന് തിരിച്ചടി; ബിജെപിയിലെത്തിയ മരുമകള്‍ അപര്‍ണ യാദവിനെ അനുഗ്രഹിക്കുന്ന മുലായം സിങ്ങ് യാദവിന്‍റെ ചിത്രം വൈറല്‍


  54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; സംസ്ഥാനത്ത് ഇതുവരെ രോഗബാധിതരായത് 761 പേര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.