login
ആശങ്കപ്പെടുത്തി ജമ്മു കാശ്മീരിലെ ജി23 സമ്മേളനം; തിരക്കിട്ട് ദല്‍ഹിക്ക് തിരിച്ചു നേതാക്കള്‍, സന്ദര്‍ശനം ഗുലാം നബി ആസാദിന്റെ പരാമര്‍ശത്തിന് പിന്നാലെ

ജമ്മുവില്‍ ജി23 അംഗങ്ങള്‍ സംഘടിപ്പിച്ച ചടങ്ങും പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് ഗുലാം നബി ആസാദ് നടത്തിയ പരാമര്‍ശങ്ങളും സംസ്ഥാന പാര്‍ട്ടി ഘടകത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചതിന് പിന്നാലെയാണ് ഗുലാം അഹമ്മദ് മിര്‍ തലസ്ഥാനത്ത് എത്തിയത്

ജമ്മു: ജമ്മു പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി(പിസിസി) അധ്യക്ഷന്‍ ഗുലാം അഹമ്മദ് മിര്‍ തിങ്കളാഴ്ച ദല്‍ഹിക്ക് തിരിച്ചു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായും സംസ്ഥാനത്തിന്റെ ചുമതലയുള്ള രജ്‌നി പാട്ടീലുമായും കൂടിക്കാഴ്ച നടത്താനാണ് ദല്‍ഹി സന്ദര്‍ശനം. ജമ്മുവില്‍ ജി23 അംഗങ്ങള്‍ സംഘടിപ്പിച്ച ചടങ്ങും പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് ഗുലാം നബി ആസാദ് നടത്തിയ പരാമര്‍ശങ്ങളും സംസ്ഥാന പാര്‍ട്ടി ഘടകത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചതിന് പിന്നാലെയാണ് ഗുലാം അഹമ്മദ് മിര്‍ തലസ്ഥാനത്ത് എത്തിയത്.

 ജി23 ചടങ്ങിനുശേഷമുള്ള സംസ്ഥാനത്തെ സാഹചര്യങ്ങളും രാഷ്ട്രീയാവസ്ഥയും മിര്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിനെ ധരിപ്പിച്ചു. പ്രധാനമന്ത്രിയെക്കുറിച്ച് ഗുലാം നബി ആസാദ് നടത്തിയ പരാമര്‍ശങ്ങളില്‍ സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആശങ്കയിലാണെന്നും പറഞ്ഞതായാണ് വിവരം. വിഷയത്തില്‍ ഭാവി നടപടികള്‍ തീരുമാനിക്കാനായി കൂടുതല്‍ യോഗങ്ങള്‍ നടക്കുമെന്നതിനാല്‍ ഗുലാം അഹമ്മദ് മിര്‍ രാജ്യതലസ്ഥാനത്ത് തുടരാനാണ് സാധ്യത.

 പ്രധാനമന്ത്രിയായിട്ടും വന്ന വഴി മറക്കാത്ത മോദിയെ കണ്ട് ജനങ്ങള്‍ പഠിക്കണമെന്നായിരുന്നു ഫെബ്രുവരി 28ന് ഗുജ്ജര്‍ സമുദായത്തിന്റെ സമ്മേളത്തില്‍ ആസാദ് പറഞ്ഞത്. രാജ്യസഭയില്‍നിന്ന് അടുത്തിടെ വിരമിച്ച ഗുലാം നബി ആസാദിന് ദിവസങ്ങള്‍ക്ക് മുന്‍പ് നല്‍കിയ യാത്രയയപ്പില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി വികാരാധീനനായിരുന്നു.  

 

  comment

  LATEST NEWS


  മുഖ്യമന്ത്രി വിജിലന്‍സിനെ ഉപയോഗിച്ച് തന്നോട് പകപോക്കുന്നു, തന്നെ കുടുക്കാനാവുമോയെന്ന അവസാനത്തെ ശ്രമമാണ്; മുട്ടുമടക്കില്ല, നിയമപരമായി നേരിടും


  കോവിഡ് പരിശോധനയില്‍ പുതിയ വെല്ലുവിളി; ആര്‍ടി പിസിആര്‍ ടെസ്റ്റിനേയും കബളിപ്പിച്ച് കൊറോണ വൈറസ്; രോഗലക്ഷണങ്ങളുണ്ടെങ്കിലും ഫലം നെഗറ്റീവ്


  ഒരു രൂപ പോലും കൈക്കൂലി കൊടുക്കരുത്; ഐടിയില്‍ കേരളം ചെയ്യേണ്ടത്


  ലഘുവല്ല ലേഖയുടെ ഈ സംരംഭം; ഒരു ട്രാന്‍സ്ഫോര്‍മര്‍ ഉണ്ടാക്കിയ കഥ


  ഭൂപോഷണയജ്ഞത്തില്‍ പങ്കാളികളാകാം


  ഡോക്ടര്‍ ഹെഡ്‌ഗെവാര്‍; പുതിയ ലോകക്രമത്തിന്റെ ദൃഷ്ടാവും സൃഷ്ടാവും


  സിപിഎമ്മിന്റെ അരുംകൊലകള്‍ ആത്മഹത്യകളാകുമ്പോള്‍!


  ഹൈന്ദവ വിശ്വാസികള്‍ക്കൊപ്പം ആചാര സംരക്ഷണത്തിന് മുന്‍കൈയെടുത്ത ധീരരെ അഭിനന്ദിച്ച് നാട്; വായില്യാംകുന്ന് ക്ഷേത്രത്തിലെത്തി ശശികല ടീച്ചര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.