×
login
ബത്‌ല ഹൗസിലെ മുജാഹിദീന്‍ തീവ്രവാദികളെ രക്തസാക്ഷികളാക്കിയ തൗഖീര്‍ റാസ‍ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ സഖ്യകക്ഷി

2008ല്‍ ദല്‍ഹിയിലെ ബത്‌ല ഹൗസില്‍ ഒളിച്ചിരുന്ന മുജാഹിദീന്‍ തീവ്രവാദികള്‍ രക്തസാക്ഷികളാണെന്ന് പ്രഖ്യാപിച്ച തൗഖീര്‍ റാസ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ സഖ്യകക്ഷി.

ബത് ല ഹൗസിലെ തീവ്രവാദികള്‍ (ഇടത്ത്) ഇത്തിഹാദ്-ഇ-മില്ലാറ്റ് കൗണ്‍സില്‍ ദേശീയ പ്രസിഡന്‍റും കൂടിയാണ് തൗഖീര്‍ റാസ ഖാന്‍ പ്രിയങ്ക ഗാന്ധിയോടൊപ്പം (വലത്ത്)

ന്യൂദല്‍ഹി: 2008ല്‍ ദല്‍ഹിയിലെ ബത്‌ല ഹൗസില്‍ ഒളിച്ചിരുന്ന മുജാഹിദീന്‍ തീവ്രവാദികള്‍ രക്തസാക്ഷികളാണെന്ന് പ്രഖ്യാപിച്ച തൗഖീര്‍ റാസ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ സഖ്യകക്ഷി.  

ഇസ്ലാമിക പണ്ഡിതനും കോണ്‍ഗ്രസിന്‍റെ സഖ്യകക്ഷിയായ ഇത്തിഹാദ്-ഇ-മില്ലാറ്റ് കൗണ്‍സില്‍ ദേശീയ പ്രസിഡന്‍റും കൂടിയാണ് തൗഖീര്‍ റാസ ഖാന്‍. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് ലല്ലുവിന്‍റെ സാന്നിധ്യത്തിലാണ് തൗഖീര്‍ റാസ ഖാന്‍ കോണ്‍ഗ്രസിനെ തന്‍റെ പാര്‍ട്ടി ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചത്.

2008ല്‍ ദല്‍ഹിയില്‍ നടന്ന 30 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനപരമ്പര നടന്ന് ഒരാഴ്ച കഴിഞ്ഞാണ് ദല്‍ഹിയിലെ ബത്‌ല ഹൗസില്‍  തീവ്രവാദികളും പൊലീസുകാരും ഏറ്റുമുട്ടിയത്. കരോള്‍ ബാഗ്, കൊണോട്ട് പ്ലേസ്, ഗ്രേറ്റര്‍ കൈലാഷ്, ഇന്ത്യ ഗേറ്റ് എന്നിവിടങ്ങളില്‍ ആണ് അന്ന് ബോംബ് സ്‌ഫോടനങ്ങള്‍ നടന്നത്.  


എല്‍-18 ബത്‌ല ഹൗസില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നതായി ദല്‍ഹി പൊലീസിന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടി. ഇതിനെ തുടര്‍ന്നാണ് പൊലീസ് സംഘം അവരെ പിടികൂടാന്‍ പോയത്. ഏറ്റുമുട്ടലില്‍ തീവ്രവാദികളായ അതിഫ് അമിനും മൊഹമ്മദ് സാജിദും കൊല്ലപ്പെട്ടു. ദല്‍ഹി പൊലീസ് ഇന്‍സ്‌പെക്ടര്‍ മോഹന്‍ ചന്ദ് ശര്‍മ്മ തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഇതില്‍ മൂന്ന് തീവ്രവാദികളായ ആരിസ് ഖാനും ഷഹ്‌സാദും ജുനൈദും രക്ഷപ്പെട്ടു. ഇന്ത്യന്‍ മുജാഹിദീന്‍റെ മറ്റൊരു പോരാളി മുഹമ്മദ് സൈഫ് പൊലീസിന് കീഴടങ്ങി. പിന്നീട് 2010 ജനവരിയില്‍ ഷഹ്‌സാദിനെ ഉത്തര്‍പ്രദേശിലെ അസംഗറില്‍ നിന്നും പിടിച്ചു. 2018ല്‍ ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയായ ബന്‍ബാസയില്‍ നിന്നാണ് ആരിസ് ഖാനെ പിടികൂടിയത്. മൂന്നാമന്‍ ജുനൈദിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.  

ബത്‌ല ഹൗസ് ഏറ്റുമുട്ടലിനെക്കുറിച്ച് അന്ന് ലോക്‌സഭ പ്രക്ഷുബ്ധമായി. അന്ന് കോണ്‍ഗ്രസായിരുന്നു അധികാരത്തില്‍. പ്രതികളെ കേന്ദ്രസര്‍ക്കാര്‍ മനപൂര്‍വ്വം പിടിക്കുന്നില്ലെന്ന് അന്നത്തെ പ്രതിപക്ഷമായ ബിജെപി ആരോപിച്ചിരുന്നു. അന്നത്തെ ബത് ല ഹൗസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ദല്‍ഹി പൊലീസ് ഇന്‍സ്‌പെക്ടര്‍ മോഹന്‍ ചന്ദ് ശര്‍മ്മയ്ക്ക് പിന്നീട് ദല്‍ഹി കോടതിയില്‍ നിന്നും നീതി കിട്ടി. പ്രതിയായ ആരിസ് ഖാന് കേസില്‍ വധശിക്ഷ നല്‍കാന്‍ ദല്‍ഹി കോടതി തീരുമാനിച്ചു. 11 ലക്ഷം പിഴയും കോടതി ചുമത്തി. ഇന്ത്യന്‍ ശിക്ഷാനിയമം 302ാം വകുപ്പ് പ്രകാരം കുറ്റക്കാരനെന്ന് കണ്ടെത്തിയ ആരിസ് ഖാന് കോടതി വധശിക്ഷയോ ജീവപരന്ത്യം തടവോ വിധിക്കുമെന്ന് ഭാരതം മുഴുവന്‍ പ്രതീക്ഷിച്ചിരുന്നു. ഇന്ത്യന്‍ മുജാഹിദീന്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകനാണ് ആരിസ് ഖാന്‍.

ആരിസ് ഖാന്‍റെ കൂടെ കേസില്‍ കൂട്ടുപ്രതിയായ ഷഹദിനെ 2013ല്‍ ജീവപരന്ത്യം തടവിന് വിധിച്ചിരുന്നു.ദല്‍ഹി ജാമിയ നഗറില്‍ ഉള്‍പ്പെട്ട പ്രദേശമാണ് ബത്‌ല ഹൗസ്. ഇവിടെയാണ് തീവ്രവാദികളും ദല്‍ഹി പൊലീസും 2008 സപ്തംബര്‍ 19ന് ഏറ്റുമുട്ടിയത്. ഇന്ത്യന്‍ മുജാഹിദീന്‍ എന്ന തീവ്രവാദി സംഘടനയിലെ അംഗങ്ങളായിരുന്നു പൊലീസിനെതിരെ ആയുധപ്രയോഗം നടത്തിയത്.  

അന്നേ ബിജെപി നേതാവായ പ്രകാശ് ജാവദേക്കര്‍ ഈ കേസില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയിരുന്നു. തീവ്രവാദികളെ സംരക്ഷിക്കാന്‍ സോണിയാഗാന്ധി, മമത ബാനര്‍ജി, അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ ശ്രമിക്കുകയാണെന്നും പ്രകാശ് ജാവദേക്കര്‍ കുറ്റപ്പെടുത്തിയിരുന്നു. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഇത്തിഹാദ്-ഇ-മില്ലാറ്റ് കൗണ്‍സില്‍ എന്ന സംഘടനയുമായി സഖ്യം ചേര്‍ന്ന നടപടി ഈ ആരോപണം ശരിവെയ്ക്കുന്നു. ബത് ല ഹൗസില്‍ അന്ന് ഒളിച്ചിരുന്ന മുജാഹിദ്ദീന്‍ തീവ്രവാദികളെ രക്തസാക്ഷികളായി പ്രഖ്യാപിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ഇത്തിഹാദ്-ഇ-മില്ലാറ്റ് കൗണ്‍സില്‍ നേതാവ് തൗഖീര്‍ റാസ ഖാന്‍ പ്രിയങ്ക ഗാന്ധിയോടൊപ്പം നില്‍ക്കുന്ന ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 

  comment

  LATEST NEWS


  ചെലവ് കുറഞ്ഞ പരിഹാരം; ഇന്ത്യയുടെ ഭാവി സമ്പദ്‌വ്യവസ്ഥയില്‍ അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായകമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്


  ക്വാഡ് നേതാക്കളുടെ മൂന്നാമത് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍ സന്ദര്‍ശനം മെയ് 24ന്


  ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍


  ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്


  കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്‍; മെയ് 21ന് ഫ്രാന്‍സിലേക്ക്


  മണിച്ചന്റെ ജയില്‍ മോചനം: സര്‍ക്കാര്‍ നാലാഴ്ചയ്ക്കുള്ളില്‍ കൃത്യമായ തീരുമാനം എടുക്കണം; ഇല്ലെങ്കില്‍ ജാമ്യം നല്‍കുമെന്ന് സുപ്രീംകോടതി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.